Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജ്യാന്തര യോഗദിനത്തിൽ ആർട്ട് ഓഫ് ലിവിങ് ഗിന്നസ്സ് വേൾഡ് റെക്കോർഡിലേക്ക്

രാജ്യാന്തര യോഗദിനത്തിൽ ആർട്ട് ഓഫ് ലിവിങ് ഗിന്നസ്സ് വേൾഡ് റെക്കോർഡിലേക്ക്

തിരുവനന്തപുരം : ജൂൺ 21 ന് പള്ളിപ്പുറം സി.ആർ. പി.എഫ് ഗ്രൗണ്ടിൽ രാവിലെ 6 മുതൽ 8 മണി വരെ തിരുവനന്തപുരം ആർട്ട് ഓഫ് ലിവിങ് സംഘടിപ്പിക്കുന്ന യോഗ ചലഞ്ച് കേരളത്തിലെ ലോകയോഗ ദിനാഘോഷങ്ങളിലെ മുഖ്യ പരിപാടിയാണ്.ഭാരതമൊട്ടാകെ തിരുവനന്തപുരം ഉൾപ്പടെ 22 കേന്ദ്രങ്ങളിലാണ് ആർട്ട് ഓഫ് ലിവിങ് ഇത്തരം റെക്കോർസ് ശ്രമങ്ങൾ നടത്തുന്നത്.യോഗശാസ്ത്രത്തിലെ വീരഭദ്രാസനം മൂന്ന് മിനിറ്റ് നേരം നിലനിർത്തുകയെന്നതാണ് ഗിന്നസ്സ് ചലഞ്ച്.

ആർട്ട് ഓഫ് ലിവിംഗിലെ സർട്ടിഫൈഡ് യോഗപ്രൊഷണൽമാർ കഴിഞ്ഞ 10 ദിവസങ്ങളായി ഇതിനുള്ള പരിശീലന പരിപാടി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തിവരികയാണ്. തിരുവനന്തപുരം ആർട്ട് ഓഫ് ലിവിംഗിന്റെ നേതൃത്വത്തിലാണ്ചലഞ്ച്‌ സംഘടിപ്പിച്ചിട്ടുള്ളത്.സിആർപിഎഫ്,ബി.എസ്.എഫ്, സിഐ.എസ്സ്.എഫ്, ഐ റ്റി.ബി.പി തുടങ്ങിയ അർദ്ധസൈനിക വിഭാഗങ്ങളും സമീപത്തെ സ്‌കൂൾ വിദ്യാർത്ഥികളും, ടെക്‌നോപാർക് ജീവനക്കാരും ആർട്ട് ഓഫ് ലിവിങ് അംഗങ്ങളോടൊപ്പം ചലഞ്ചിന്റെ ഭാഗമാകും. ആയിരത്തിൽപ്പരം പേർ പള്ളിപ്പുറത്തെ ചലഞ്ചിൽ പങ്കെടുക്കും.

ആർട്ട് ഓഫ് ലിവിംഗിന്റെ രാജ്യാന്തര യോഗദിനാഘോഷങ്ങൾ ജീവനകലാ ആചാര്യൻ പൂജനീയ ശ്രീശ്രീ .രവിശങ്കർജി ജൂൺ 6ന് സ്വിറ്റ്സ്സർലന്റിലെ ഇന്ത്യൻ എംബസ്സിയിൽ ഉദ്ഘാടനം ചെയ്തു. അതിനെ തുടർന്ന് ഭാരത സർക്കാരിന്റെ ആയൂഷ് വകുപ്പ് നിർദ്ദേശിച്ചിട്ടുള്ള കോമൺയോഗ പ്രോട്ടോക്കോൾ പ്രകാരം ഒരാഴ്ച നീണ്ടു നിൽക്കുന്ന സൗജന്യ യോഗ കാമ്പയിൻ ജില്ലയിൽ 25 കേന്ദ്രങ്ങളിൽ നടന്നുവരുന്നു. ബാംഗ്‌ളൂരിലെ ശ്രീശ്രീ സ്‌കൂൾ ഓഫ് യോഗയുടെ നേതൃത്യത്തിലുള്ള യോഗ പ്രോഗ്രാമുകളും ജില്ലയിൽ പത്ത് സ്ഥലത്ത് നടക്കുന്നുണ്ട്.

ജില്ലയിലെ യോഗദിനാഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം 20-ന് വൈകിട്ട് 6 മണിക്ക് മരുതംകുഴിയിലുള്ള കേരളാശ്രമത്തിൽ നടക്കും. സ്വാമി ശ്രീ പ്രശാന്ത്ജീ, സംസ്ഥാന ടീച്ചർ കോ-ഓഡിനേറ്റർ ശ്രീ.രമേഷ് നാരായൺ എന്നിവർ പങ്കെടുക്കും.ആർട്ട് ഓഫ് ലിവിംഗിന്റെ ജില്ലയിലെ 30 സെന്ററുകളിലും യോഗദിനം 21-ന് യോഗപ്രദർശനത്തോടെ ആഘോഷിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP