Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളം കായകല്പ അവാർഡുകൾ ഏറ്റുവാങ്ങി

കേരളം കായകല്പ അവാർഡുകൾ ഏറ്റുവാങ്ങി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ആശുപത്രികളിൽ ഗുണനിലവാരം ഉറപ്പാക്കുന്നതിന്റ ഭാഗമായി നാഷണൽ ഹെൽത്ത് മിഷൻ മുഖേന നടപ്പിലാക്കുന്ന .ഡൽഹിയിലെ ഇന്ത്യ ഹാബിറ്ററ്റ് സെന്ററിൽ വച്ചു നടന്ന ചടങ്ങിൽ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ഹർഷവർധൻ സമ്മാനിച്ചു. കേരളത്തിൽ നിന്നും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കോഴിക്കോട് ബീച്ച് ആശുപത്രി എന്നീ ആശുപത്രികൾ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. 50 ലക്ഷം, 20 ലക്ഷം ആണ് യഥാക്രമം സമ്മാനത്തുക.

അവാർഡ് ഏറ്റുവാങ്ങിയ ആശുപത്രികളിലെ ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ജീവനക്കാർ എന്നിവരെ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അഭിനന്ദിച്ചു. ഗവണ്മെന്റ് ആശുപത്രികളിൽ ക്വാളിറ്റി സേവനങ്ങൾ ഉറപ്പാക്കുന്നതിനുള്ള സർക്കാർ പ്രവർത്തനങ്ങൾക്ക് പ്രചോദനമാണ് ഈ പുരസ്‌കാരങ്ങൾ. എല്ലാ ആശുപത്രികളും എൻ.ക്യു.എ.എസ്. ഗുണ നിലവാരത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ചവിട്ടുപടിയാകട്ടെ ഈ അവാർഡുകളെന്ന് മന്ത്രി വ്യക്തമാക്കി.

താലൂക്ക് വിഭാഗത്തിൽ പാലക്കാട് കോട്ടതറ ട്രൈബെൽ സ്പെഷ്യലിറ്റി ആശുപത്രിയും പുരസ്‌കാരത്തിന് അർഹമായി. സ്റ്റേറ്റ് ക്വാളിറ്റി ഓഫീസർ ഡോ. അംജദ് കുട്ടി, എൻ.എച്ച്.എം. സ്റ്റേറ്റ് എച്ച്.ആർ. മാനേജർ സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ കേരള ടീം പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്കു വേണ്ടി സുപ്രണ്ടന്റ് ഡോ. കെ.വി. പ്രകാശ്, ആർ.എം.ഒ. ഡോ. രിജിത് കൃഷ്ണൻ, പി.ആർ.ഒ. അൽഫോൻസാ മാത്യു എന്നിവർ അവാർഡ് ഏറ്റു വാങ്ങി.

കോഴിക്കോട് നിന്നും ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ഉമ്മർ ഫാറുക്ക്. എൻ.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. നവീൻ എ., ക്വാളിറ്റി അഷുറൻസ് ഓഫിസർ ടി.ആർ. സൗമ്യ എന്നിവർ പുരസ്‌കാരം ഏറ്റുവാങ്ങി. പാലക്കാട് കോട്ടത്തറ ആശുപത്രിക്കു വേണ്ടി സൂപ്രണ്ട് ഡോ പ്രഭുദാസ്, എൻ.എച്ച്.എം.ജില്ലാ പ്രോഗ്രാം മാനേജർ ഡോ. രചന ചിദംബരം, ജില്ലാ ക്വാളിറ്റി ഓഫീസർ അംബിക എന്നിവർ അവാർഡ് ഏറ്റു വാങ്ങി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP