1 usd = 75.76 inr 1 gbp = 93.82 inr 1 eur = 83.52 inr 1 aed = 20.63 inr 1 sar = 20.12 inr 1 kwd = 242.03 inr

Apr / 2020
01
Wednesday

പാരമൗണ്ട് ലിറ്റററി അവാർഡ് വിതരണം ഫെബ്രുവരി 23ന്

February 18, 2020 | 10:17 AM IST | Permalinkപാരമൗണ്ട് ലിറ്റററി അവാർഡ് വിതരണം ഫെബ്രുവരി 23ന്

സ്വന്തം ലേഖകൻ

ശ്രദ്ദേയരായ ഗ്രന്ഥകാരന്മാരെ അംഗീകരിക്കുകയും വളർന്ന് വരുന്ന എഴുത്തുകാർക്ക് പ്രോത്സാഹനം നൽകുകയും ചെയ്യുന്നതിന്റെ ഭാഗമായി അമേരിക്ക ആസ്ഥാനമായ ഇന്റർനാഷണൽ പീസ് കൗൺസിൽ ഏർപ്പെടുത്തിയ ഈ വർഷത്തെ പാരമൗണ്ട് ലിറ്റററി അവാർഡ് വിതരണം ഫെബ്രുവരി 23ന് ചെന്നൈ വെസ്റ്റിൻ പാർക്ക് ഹോട്ടലിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

മുതിർന്ന മാധ്യമ പ്രവർത്തകനും ഗ്രന്ഥകാരനുമായ നവാസ് പൂനൂർ, ചലച്ചിത്ര നടനും കലാസാംസ്‌കാരിക രംഗങ്ങളിൽ ശ്രദ്ദേയ സാന്നിധ്യവുമായ മനോജ് കെ ജയൻ, അദ്ധ്യാപികയും എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ ഡോ. കെ.എക്‌സ് ട്രീസ്സ ടീച്ചർ, ഗ്രന്ഥകാരനായ ബേപ്പൂർ മുരളീധര പണിക്കർ, എഴുത്തുകാരൻ ഒ.പി ഹരീശൻ എന്നിവർക്കാണ് അവാർഡ്.

മുതിർന്ന മാധ്യമ പ്രവർത്തകനും ഗ്രന്ഥകാരനുമായ നവാസ് പൂനൂർ സുപ്രഭാതം മാനേജിങ് എഡിറ്റാണ്. സി.എച്ചിന്റെ കഥ, മമ്മുട്ടി നക്ഷത്രങ്ങളുടെ രാജകുമാരൻ, ക്ഷമയുടെ മിനാരങ്ങൾ, പ്രശസ്തരുടെ പ്രണയങ്ങൾ, കാലം കാലൊച്ച കേൾപ്പിക്കുന്നു, ചിരിക്കൂട്ട് തുടങ്ങിയ ഗ്രന്ഥങ്ങളുടെ കർത്താവാണ്. നാലര പതിറ്റാണ്ടോളമായി മാധ്യമ രംഗത്ത് നിറഞ്ഞ് നിൽക്കുന്ന നവാസ് രണ്ട് തവണ കേരള സാഹിത്യ അക്കാഡമി അംഗമായിരുന്നു. കേരള ചലച്ചിത്ര അക്കാഡമി, കേരള ബാലസാഹിത്യ ഇൻസ്റ്റിട്യൂട്ട്, നെഹ്റു യുവകേന്ദ്ര, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ അഡൈസറി ബോർഡ് എന്നിവയിൽ അംഗമായിരുന്നു. ഷാർജ കലാ അവാർഡ്, ഭാഷാസമന്വയ വേദി അഭയദേവ് പുരസ്‌കാരം, ഇ. മൊയ്തു മൗലവി അവാർഡ്, സി.എച്ച് അവാർഡ്, അക്ഷരം അവാർഡ് തുടങ്ങിയ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. റിട്ട ജഡ്ജ് ടി അബ്ദുൽ മജീദ് പി.സി കുട്ടി ബി ദമ്പതികളുടെ മകനാണ്. സി.ടി ഖമറുന്നിസയാണ് ഭാര്യ. ക്ലീൻ ആൻഡ് ഹൈ ജിൻ സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ നൈസി നവാസ് മകളാണ്. സി.ആൻഡ്.എച്ച്.സി എം ഡി യാസീൻ ഹസൻ ജാമാതാവാണ്.

കർണാടക സംഗീതജ്ഞനായ പത്മശ്രീ കെ.ജി ജയന്റെയും അദ്ധ്യാപികയായിരുന്ന വി. സരോജിനിയുടെയും മകനായി കോട്ടയത്ത് ജനിച്ച മനോജ് കെ ജയൻ കോളേജ് വിദ്യാഭ്യാസത്തിനുശേഷം അഭിനയ കോഴ്സ് പൂർത്തിയാക്കി 1990ൽ പെരുന്തച്ചനിലൂടെയാണ് പ്രേക്ഷകർക്കു മുന്നിലെത്തിയത്. 1992ൽ പുറത്തിറങ്ങിയ സർഗത്തിലെ 'കുട്ടൻ തമ്പുരാൻ' എന്ന കഥാപാത്രം മനോജിന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായി. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. സർഗം തെലുങ്കിൽ റീമേക്ക് ചെയ്തപ്പോഴും 'കുട്ടൻ തമ്പുരാനെ' അവതരിപ്പിച്ചത് മനോജായിരുന്നു. തുടർന്നങ്ങോട്ട് ഒട്ടേറെ നായകവേഷങ്ങളും ഉപനായക വേഷങ്ങളും ചെയ്തു.

മണിരത്നം സംവിധാനംചെയ്ത ദളപതിയിലൂടെ തമിഴ് സിനിമയിൽ എത്തിയ മനോജിന് അവിടെയും ഏറെ അവസരങ്ങൾ ലഭിച്ചു. തമിഴ്, തെലുങ്ക്, കന്നഡ ഉൾപ്പെടെ എല്ലാ ഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
രജനികാന്ത്, വിജയ്, അജിത്ത് തുടങ്ങിയ സൂപ്പർസ്റ്റാറുകളുടെ അടക്കം ഇരുപത്തഞ്ചോളം തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
അടൂർ ഗോപാലകൃഷ്ണൻ, ഹരിഹരൻ, ഭരതൻ തുടങ്ങിയ മലയാളത്തിലെ വിഖ്യാത സംവിധായകരുടെ സിനിമകളിൽ അഭിനയിച്ച അദ്ദേഹത്തിന് മൂന്നു തവണ സംസ്ഥാന അവാർഡും നിരവധി തവണ ഫിലിം ഫെയർ അടക്കമുള്ള നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. നായകൻ, ഉപനായകൻ, വില്ലൻ തുടങ്ങിയ വൈവിധ്യമാർന്ന റോളുകളിൽ അഭിനയിച്ച് തന്റെ പ്രതിഭ തെളിയിച്ച അദ്ദേഹം ഒരു മികച്ച ഗായകൻ കൂടിയാണ്. മുപ്പത്തിരണ്ട് വർഷമായി സിനിമയിൽ സജീവമാണ്.ഭാര്യ ആശ, മകൾ തേജാലക്ഷ്മി, മകൻ അമൃത് എന്നിവർക്കൊപ്പം കൊച്ചിയിൽ താമസിക്കുന്നു.

അദ്ധ്യാപിക, ഗായിക, നർത്തകി, കവയിത്രി, ഗാനരചയിതാവ്, നോവലിസ്റ്റ്, ടെലിസീരിയൽ കഥാകൃത്ത് എന്നീ നിലകളിൽ ശ്രദ്ധേയയായ ഡോ. കെ.എക്സ്. ട്രീസ്സ ടീച്ചർ വിവിധ വിഷയങ്ങളിൽ ഒരു ഡസനോളം പി.ജി. നേടിയ ഇന്ത്യയിലെ ഏക വനിതയാണ്. 32 വർഷത്തോളം കാലിക്കറ്റ് ഗേൾസ് ഹയർസെക്കറി സ്‌കൂളിൽ ടീച്ചറായിരുന്നതിനുശേഷം കോഴിക്കോട് ബാബുരാജ് മെമോറിയൽ മ്യൂസിക് അക്കാദമിയിൽ പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചു വരുന്നു. മലയാളത്തിലും ഇന്ത്യൻ സംഗീതത്തിലും ബി.എ. ബിരുദങ്ങളുള്ള ട്രീസ്സ ടീച്ചർ എം.എ. ഇംഗ്ലീഷ് ലിറ്ററേച്ചർ, കർണാട്ടിക് മ്യൂസിക്, സംസ്‌കൃത വ്യാകരണം സംസ്‌കൃത സാഹിത്യം, സംഗീതം, ഭരതനാട്യം, യോഗ, പബ്ലിക് അഡ്‌മിനിസ്ട്രേഷൻ, സോഷ്യോളജി, സൈക്കോളജി തുടങ്ങിയ വിഷയങ്ങളിൽ പന്ത്രണ്ടോളം പി.ജിയാണ് പഠിച്ചു നേടിയിട്ടുള്ളത്. 'യവനിക ഉയരുമ്പോൾ', 'രംഗവേദി', 'സദസ്സ്' എന്നിവയാണ് കവിതാ സമാഹാരങ്ങൾ. ടീച്ചർ രചിച്ച കാത്തിരുന്ന കാലം എന്ന നോവൽ 2000ൽ സൂര്യ ടിവി സംപ്രേഷണം ചെയ്തിട്ടുണ്ട്. ട്രീസ്സ ടീച്ചർ രചിച്ച 'സംഗീതാഭിമുഖം', 'സംഗീതത്തേൻ' തുടങ്ങി നാല് പുസ്തങ്ങൾ താമസിയാതെ പുറത്തിറങ്ങും. റിട്ട. സെൻട്രൽ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പി.സി. സക്കറിയയാണ് ഭർത്താവ്. സ്വീറ്റി, പ്രിറ്റി, ട്വിറ്റി എന്നിവർ മക്കളാണ്.

ജ്യോതിഷം, നാടക രചന, സാംസ്‌കാരിക പ്രവർത്തനം, പൊതുപ്രവർത്തനം തുടങ്ങിയ മേഖലകളിൽ പ്രശസ്തനായ ബേപ്പൂർ മുരളീധര പണിക്കർ ആദ്യമായി രചിച്ച നാടകം മുഹബത്ത് ബേപ്പൂർ യുവഭാവന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബാണ് അരങ്ങിൽ ആവിഷ്‌കരിച്ചത്. പാഥേയം, അഴിനില, മൂകസന്ധ്യ, സ്നേഹതീരം, ജ്യോതിഷപ്രഭ, ഹരിഹരനാദം, ചുംബന സമരം, ഗ്രാമം, മതങ്ങളെ സാക്ഷി, വെളിച്ചപ്പാതയിലെ സ്വപ്നലോകം, കൃഷ്ണസഖി, ഒരു യാത്രയുടെ അന്ത്യം, സൂര്യപുത്രിയുടെ ഓർമ്മയ്ക്ക്, മൺതോണി, ബേപ്പൂർ തമ്പി, സീതാപതി എന്നീ കൃതികളുടെ കർത്താവാണ്. ആര്യഭട്ടീയം, ഭാസ്‌കരീയം ജ്യോതിഷശ്രേഷ്ഠാചാര്യ, പരാശരി, കർമ്മ-കീർത്തി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രശസ്ത ജ്യോതിപണ്ഡിതനും പ്രഗത്ഭനുമായിരുന്ന തിരുമലയിൽ കളരിക്കൽ തറവാട്ടിലെ വേലുക്കുട്ടി പണിക്കരുടെ മകൻ ഭാസ്‌കരപണിക്കരുടെ മകനാണ്. ഷീനയാണ് ഭാര്യ, അഖില, അപർണ്ണ, അഖിൽ എന്നിവർ മക്കളാണ്.

നോവൽ, കഥകൾ എന്നിവയിലൂടെ പ്രശസ്തനാണ് ഒ.പി ഹരീശൻ. മണ്ണ്, കാളി, തേവിടിശ്ശിക്കല്ല്, ഭ്രാന്തൻഗ്രാമം, ക്ഷുരകശാന്തി, ഭ്രാന്തനായ ദൈവം (കഥകൾ) എന്നിവയാണ് പ്രധാന കൃതികൾ. ആകാശവാണിയിൽ ചെറുകഥകൾ അവതരിപ്പിച്ചിട്ടുണ്ട്. ഒ.പി നാരായണൻ നായരുടെയും കർത്ത്യായനി അമ്മയുടെയും മകനാണ്. ഭാര്യ ശ്രീലത, അഡ്വ. ഹരിത, ഹർഷദ എന്നിവർ മക്കളാണ്. കാവിലുംപാറ സ.റ. ഓഫീസ് മുദ്രപത്രം വെണ്ടറായി ജോലി ചെയ്യുന്നു.

ജീവിതത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖരുടെ സാന്നിധ്യത്തിൽ വച്ചാണ് അവാർഡ് ദാന ചടങ്ങ് സംഘടിപ്പിക്കുന്നതെന്ന് പീസ് കൗൺസിൽ ഭാരവാഹികളായ ഡോ. എസ്. ശെൽവിൻകുമാർ, ഡോ. അമാനുല്ല വടക്കാങ്ങര, ഡോ. ശാന്തി ഒമകന്തം എ്ന്നിവർ അറിയി

 

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
കൊറോണ വൈറസ് പകരാൻ സ്പർശനവും ചുമയും ഒന്നും വേണ്ട; രോഗിയുടെ പരിസരത്തുകൂടി പോയാൽ പോലും വായുവിലൂടെ പകരും; രോഗി കിടന്ന മുറിയിൽ മണിക്കൂറുകളോളം വൈറസ് തങ്ങി നിൽക്കും; രോഗിയുടെ ബെഡ്‌റൂമിനു പുറത്തെ കോറിഡോറിൽ പോലും അണുക്കൾ; ഏറ്റവും വേഗത്തിൽ പടരുന്നത് രോഗലക്ഷണങ്ങൾ കാട്ടും മുൻപ്; കൊറോണയെക്കുറിച്ചുള്ള ഏറ്റവും പുതിയ പഠനം ഞെട്ടിക്കുന്നത്; വേണ്ടത് കൂടുതൽ കരുതലുകൾ
ആദ്യ ഭർത്താവിന്റെ മരണശേഷം ഒറ്റപ്പെട്ടു കഴിയുമ്പോൾ ആലോചന വന്നത് ഗൾഫുകാരന്റെത്; പുനർ വിവാഹത്തിനു സമ്മതം മൂളുന്നത് ഒറ്റയ്ക്കുള്ള ജീവിതം ചൂണ്ടിക്കാട്ടി സമ്മർദ്ദം വന്നപ്പോൾ; ആദ്യ പ്രസവത്തിൽ ജന്മം നൽകിയത് ഒരാണും പെണ്ണുമായി ഇരട്ട കൺമണികൾക്ക്; അമ്പതാം വയസിൽ ഭാഗ്യമായി ലഭിച്ച കുരുന്നുകളെ താലോലിക്കും മുൻപ് തിരികെ വിളിച്ച് വിധി; നാടിന്റെ വേദനയായി കണിയാപുരം സ്‌കൂളിലെ ബിനു ടീച്ചറിന്റെ വേർപാട്; വിടപറഞ്ഞത് കുട്ടികളുടെ പ്രിയങ്കരിയായ ടീച്ചർ
വുഹാൻ മാർക്കറ്റിൽ രോഗാണുവിനെ ആദ്യമായി കണ്ടപ്പോൾ അത് മൂടിവച്ച് ലോകത്തിലേക്ക് പടർത്തി; വൈറസിനെ കുറിച്ച് ആദ്യം പഠിച്ച് റിപ്പോർട്ട് നൽകിയ ഡോക്ടറെ ശിക്ഷിച്ച് മരണത്തിന് വിട്ടു കൊടുത്തു; അമേരിക്കൻ പട്ടാളം ഇറക്കുമതി ചെയ്‌തെന്നു പറഞ്ഞു കഥ മാറ്റാൻ ശ്രമിച്ചു; ലോകം ഒരു കണ്ണീർക്കയമായതിനു കാരണം ചൈനയുടെ വൻ ചതി തന്നെ
മേരേ കോ ദേഖോ കൈസേ മാരാ ഹൈ... മേരേ കോ പൊലീസ് മാർത്ത ഹെ... ഇധർ സ്യാദാ മുശ്കിൽ ഹോതാ ഹൈ... പാനീ നഹീ ഹൈ ... റൂം മെ ഖാനാ നഹീ ഹൈ.. കുച് ഭീ നഹീ ഹൈ; പൊലീസിന്റെ തല്ലു കൊണ്ട് ഓടിയ 'അതിഥി'യുടെ ബൈറ്റ് എടുത്തത് മാതൃഭൂമി ചാനൽ; അത് പോസ്റ്റ് ചെയ്ത വിഷ്ണുനാഥ് വ്യാജ പ്രചാരകൻ! അറസ്റ്റ് ചെയ്യണമെന്ന് പോരാളി ഷാജി; സഘിയാകരുതെന്ന് എംബി രാജേഷിന്റെ ഉപദേശം; പൊളിച്ചടുക്കി വിഷ്ണുനാഥും; പായിപ്പാടിലെ 'സൈബർ സഖാക്കളുടെ' അജണ്ട ചർച്ചയാകുമ്പോൾ
കോവിഡ് പ്രതിരോധത്തിലും രാജ്യത്തിന്റെ 'സൂപ്പർകോപ്പാ'യി അജിത് ഡോവൽ! കൊറോണ വൈറസിന്റെ എപ്പിസെന്ററായ തബ്ലീഗി ജമാഅത്ത് മർക്കസ് ഒഴിയാൻ പൊലീസ് നിർദ്ദേശിച്ചിട്ടു മർക്കട മുഷ്ഠിയുമായി മൗലാന സാദ്; ഉദ്യോഗസ്ഥർ നിസ്സഹായത അറിയിച്ചതോടെ രാത്രി രണ്ട് മണിക്ക് ദേശീയസുരക്ഷാ ഉപദേഷ്ടാവ് മർക്കസിൽ നേരിട്ടെത്തി; കൊറോണ ടെസ്‌ററിനു വിധേയനാവാനും സ്വയം സമ്പർക്ക വിലക്കിൽ പോകാനും സാദിനോട് നിർദ്ദേശിച്ചു; നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവരെ കണ്ടെത്താൻ കർശന നിർദ്ദേശം നൽകിയും ഡോവൽ
ഞങ്ങൾ എംഎൽഎയുടെ ആൾക്കാർ; പാസും ഹെൽമറ്റുമൊന്നും വേണ്ട! ഞങ്ങളെ തടയാൻ താനാര്? പൊലീസിനോട് തട്ടിക്കയറി യുവാക്കൾ: പൊലീസുകാരൻ ഇൻസ്പെക്ടർക്ക് റിപ്പോർട്ട് നൽകിയപ്പോൾ കേസെടുക്കാൻ പേടി; കോന്നി പൊലീസ് ഇൻസ്പെക്ടർ അർഷദിനെ നിർത്തിപ്പൊരിച്ച് പത്തനംതിട്ട എസ്‌പി കൂടത്തായി സൈമൺ; സഹപ്രവർത്തകരെ സംരക്ഷിക്കാൻ പറ്റില്ലെന്ന് ഈ പണിക്ക് വന്നത് എന്തിനെന്നും ചോദ്യം?
പനിയുമായി ഡോക്ടറെ കണ്ടപ്പോൾ ഉപദേശിച്ചത് ടൈലനോളും മറ്റും കഴിച്ച് വിശ്രമിക്കാൻ; രോഗം വഷളായത് അതിവേഗം; വെന്റിലേറ്ററിൽ ജീവനു വേണ്ടി പോരാടി കൊറോണ വൈറസിന് കീഴടങ്ങിയത് ഇലന്തൂർ സ്വദേശി; രോഗം ഭേദപ്പെടുന്നതിന്റെ സൂചന നൽകി മരണത്തിലേക്ക് നടന്നു പോയത് 22 വർഷം മുമ്പ് ന്യൂയോർക്കിൽ സ്ഥിര താമസമാക്കി മലയാളി; നാട്ടിൽ വന്ന് തോമസ് ഡേവിഡ് മടങ്ങിയത് ഒരു കൊല്ലം മുമ്പും; ഇലന്തൂരിനേയും ചെങ്ങന്നൂരിനേയും വേദനയിലാക്കി അമേരിക്കൻ മലയാളിയുടെ കോവിഡ് മരണം
ജോർദ്ദാനിൽ കർഫ്യൂ പ്രഖ്യാപിച്ചതോടെ പൃഥ്വിരാജും ബ്ലെസിയും അടക്കമുള്ളവർ മരുഭൂമിയിൽ കുടുങ്ങി; ഇനി ഷൂട്ടിങ് പാടില്ലെന്ന് നിർദ്ദേശം; ഉടൻ നാട്ടിലേക്ക് മടങ്ങാനും മലയാള സിനിമാ സംഘത്തോട് നിർദ്ദേശിച്ച് ജോർദ്ദാൻ സർക്കാർ; വിസയുടെ കാലാവധി ഒരാഴ്ചയ്ക്കുള്ളിൽ തീരുമെന്നത് വമ്പൻ പ്രതിസന്ധി; 58-അംഗ സംഘത്തെ നാട്ടിലേത്തിക്കാൻ വേണ്ടത് അസാധാരണമായ കേന്ദ്ര ഇടപെടൽ; കോവിഡ് കാലത്ത് സാധ്യത കുറവെന്നും സൂചന; 'ആടുജീവിതം' പ്രതിസന്ധിയിലാകുമ്പോൾ
കൂട്ടുകാരന്റെ വീട്ടിൽ തേങ്ങയില്ലെന്ന് അറിഞ്ഞ് തെങ്ങിൽ കയറി വീണത് പ്രതിസന്ധിയിലേക്ക്; ചലന ശേഷി വീണ്ടു കിട്ടിയത് നീണ്ട പ്രാർത്ഥനകൾക്കൊടുവിൽ; പ്ലാസ്റ്റിക് സർജറിയിലൂടെ ശയ്യാവ്രണവും മാറിയപ്പോൾ പ്രതീക്ഷയായി; കോതമംഗലത്തെ പീസ് വാലി താങ്ങും തണലുമായപ്പോൾ എന്തിനും ഏതിനും കൂടെ നിന്നത് ഐടിഎയിലെ പ്രണയിനി; ഡോക്ടർമാരേയും ഞെട്ടിച്ച് വെള്ളത്തൂവലുകാരന്റെ പുനർജീവനം; ഇനി കൂട്ടുകാരിയ്‌ക്കൊപ്പം മുമ്പോട്ട്; കൊറോണക്കാലത്ത് റിനിയെ മിന്നുകെട്ടി സിജോ പുതുജീവിതത്തിലേക്ക്
തനിച്ചു താമസിച്ച മണിയൂരുകാരന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ; അരിയും തീർന്നു; സൗജന്യ റേഷൻ വീട്ടിൽ എത്തിക്കുമോ എന്ന അന്വേഷണത്തിന് സപ്ലൈ ഓഫീസറുടെ മറുപടി നോ; മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറും മിണ്ടിയില്ല; വാതിലുകൾ അടഞ്ഞെന്ന് തോന്നിയപ്പോൾ രണ്ടും കൽപ്പിച്ച് വിളിച്ചത് പ്രധാനമന്ത്രിയുടെ ഓഫീസിൽ; രാജ്ഭവൻ ഇടപെട്ടപ്പോൾ പലയാട്ടു നടയിലെ റേഷൻ കട രാത്രി ഏഴിന് തുറന്നു; ഓട്ടോയിൽ അരി വീട്ടിലുമെത്തി; വടകരയിൽ വേണുഗോപാലിന് റേഷൻ എത്തുമ്പോൾ
കൊച്ചി സാമ്രാജ്യം എന്നും സക്കീർ ഭായിയുടേത്! ലോക് ഡൗൺ ബോധവത്കരണത്തിന് നോക്കിയ ഉദ്യോഗസ്ഥനെ സക്കീർ ഹുസൈൻ വിരട്ടിയപ്പോൾ പേടിച്ച് വാല് ചുരുട്ടാതെ കേരള പൊലീസ്; എന്റെ പേര് സക്കീർ ഹുസൈൻ...സിപിഎമ്മിന്റെ കളമശേരി ഏരിയ സെക്രട്ടറി..മനസ്സിലായോ.. മനസ്സിലാക്കാതെ വർത്തമാനം പറയരുതെന്ന് ഭീഷണി; സാറിനെ ബോധവത്കരണം നടത്തി അത്രേയുള്ളുവെന്നും പിന്നെ എങ്ങനെ മനസ്സിലാക്കും താങ്കളെ എന്നും പൊലീസുകാരന്റെ മറുചോദ്യം; ചൂളിപ്പോയി സക്കീർഭായ്
അറസ്റ്റിലായത് 'മേസ്തിരി റിഞ്ചു'; മൊബൈലിൽ ഉള്ളത് ബംഗള, മറാത്ത, ഹിന്ദി ഭാഷകളിലുള്ള നിരവധി വാട്സാപ്പ് ഗ്രൂപ്പുകൾ; കേരളത്തിൽ ജോലി തേടിയെത്തിവരെ ഏകോപിപ്പിക്കുന്ന ഗ്രൂപ്പും ഫോണിൽ; റോഡ് ഉപരോധവും ലോക് ഡൗൺ ലംഘനവും വ്യക്തമായ നിർദ്ദേശങ്ങൾ അനുസരിച്ച്; ആളുകളെ സംഘടിപ്പിച്ചത് ബംഗാൾ സ്വദേശി എന്നതിന് വ്യക്തമായ തെളിവകുൾ; സംശയം നീളുന്നത് തീവ്ര സ്വഭാവമുള്ള സംഘടനയിലേക്ക്; പായിപ്പാട്ടെ വില്ലൻ മുഹമ്മദ് റിഞ്ചു ആളു ചില്ലറക്കാരനല്ലെന്ന് പൊലീസ്
വീട്ടിനുള്ളിൽ ഇരിക്കാതെ പുറത്തു പോയി ചുമച്ച് വൈറസ് പടർത്താൻ നമുക്ക് കൈകോർക്കാം; ഇൻഫോസിസിലെ സീനിയർ ആർക്കിടെക്കിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വിവാദമായപ്പോൾ അന്വേഷണം നടത്തി ഞൊടിയിടയിൽ പുറത്താക്കി ടെക്കി ഭീമൻ; ബംഗളൂരുവിലെ ടെക്കിയായ മുജീബ് മുഹമ്മദ് യഥാർത്ഥ ഭീകരനെന്ന് സോഷ്യൽ മീഡിയ; കൊറോണക്കാലത്തെ ബംഗളൂരുവിൽ നിന്നുള്ള വമ്പൻ വിവാദം ഇങ്ങനെ
ജീന രാവിലെ നഴ്‌സിങ് ഡ്യൂട്ടിക്ക് പോകുന്ന സമയം രഞ്ജു നല്ല ഉറക്കം; വീട്ടുജോലിക്കാരി ഭക്ഷണം കഴിക്കാനായി തട്ടി വിളിച്ചപ്പോൾ അനക്കമില്ല; അയൽക്കാരെയും ജീനയെയും വിളിച്ചുവരുത്തി നോക്കുമ്പോൾ മനസ്സിലായി രഞ്ജു പോയി; അടുത്തിടെ നെഞ്ചെരിച്ചിൽ കൂടെക്കൂടെ വന്നപ്പോഴും ഗ്യാസെന്ന് കരുതി തള്ളി; മരണം ഹൃദയാഘാതത്തിന്റെ രൂപത്തിൽ വരും മുമ്പ് കുവൈറ്റിലെ ഈ മലയാളി നഴ്‌സിങ് ദമ്പതികൾ സ്വപ്‌നം കണ്ടത് യുകെയിലെ തൊഴിലും ജീവിതവും
നിഷാദ് ഇൻഫോപാർക്കിൽ കോഫി ഷോപ്പ് ജീവനക്കാരൻ; നിഷാദിൽ കടവന്ത്രയിൽ ഡ്രൈവർ; അച്ഛനും അമ്മയ്ക്കും കാര്യമായ വരുമാനവുമില്ല; താമസം വാടക വീട്ടിൽ; ചുറ്റിക്കറങ്ങുന്നത് ലഹരിയുടെ ആവേശത്തിൽ അടിപൊളി ബൈക്കിലും; പൊലീസുകാരന് നേരെ പാഞ്ഞടുത്തതും കഞ്ചാവിന്റെ ആവേശത്തിൽ; മൂത്തയാൾക്കെതിരെ ഉള്ളത് നിരവധി കേസുകളും; കർഫ്യൂവിൽ കറങ്ങാനിറങ്ങിയത് ചോദ്യം ചെയ്ത പൊലീസിനെ ആക്രമിച്ച സഹോദരർ ചില്ലറക്കാരല്ല; മലയിടുംതുരുത്ത് ജംഗ്ഷനിലെ അന്വേഷണം നീളുന്നത് മയക്കുമരുന്ന് മാഫിയയിലേക്ക്
ഇന്ദിരാ ഗാന്ധി അന്വേഷിച്ചിട്ടും ഭീകര ബന്ധം കണ്ടെത്താത്ത സാത്വികർ; മത പ്രബോധനത്തിന് വേണ്ടി ആരേയും കുറ്റം പറയാത്ത വേറിട്ട വഴി; നബിയെ പോലെ അറാക്ക് കൊണ്ട് പല്ല് വൃത്തിയാക്കും; പ്രവാചക കാലത്തെ അനുസ്മരിച്ച് പാത്രത്തിന് മുമ്പിൽ കുത്തിയിരുന്ന് ആഹാരം കഴിക്കൽ; എത്തുന്നിടത്തെ ആചാരങ്ങൾ അതേ പോലെ അനുസരിക്കും; ഇന്ത്യയിൽ കോവിഡിന്റെ എപ്പിസെന്ററായി മാറിയ തബ്ലീഗ് ജമാഅത്തിന്റെ പ്രവർത്തനങ്ങൾ കേരളത്തിലും സജീവം; മുന്നിൽ നിന്ന് നയിക്കുന്നത് ഇടി മുഹമ്മദ് ബഷീറിന്റെ മകൻ
ഇറ്റലിയിൽ നിന്നെത്തിയവർ വിമാനത്താവളത്തിൽ പരിശോധന ഒഴിവാക്കി ഒളിച്ചു കടന്നു; കാത്ത് നിന്ന ബന്ധുക്കൾക്കൊപ്പം സ്വകാര്യ കാറിൽ വീട്ടിലേക്ക്; പിന്നെ ഒരാഴ്ച ബന്ധു വീടുകളിൽ കറക്കം; മൂത്ത സഹോദരന് പനി പിടിച്ച് ആശുപത്രിയിൽ എത്തിയപ്പോൾ കോവിഡിൽ സംശയം തുടങ്ങി; ചികിൽസയ്ക്ക് വിസമ്മതിച്ച് 55 കാരനും ഭാര്യയും 24-കാരനായ മകനും; ഒടുവിൽ ഉഗ്രശാസന എത്തിയപ്പോൾ ഐസുലേഷൻ വാർഡിൽ; റാന്നിയിലെ പ്രവാസി കുടുംബം നാട്ടുകാരോട് ചെയ്തതു കൊടുംക്രൂരത
'ഏത് തെണ്ടിയാ നിങ്ങളെ ഇങ്ങോട്ട് പറഞ്ഞയച്ചത്... എന്റെ മകനും ഭർത്താവും ഡോക്ടറാണ്... അവരേക്കാൾ വലിയ ആളൊന്നുമല്ലല്ലോ നിങ്ങൾ'; ഓസ്ട്രേലിയയിൽ നിന്നെത്തിയ മകൻ ക്വാറന്റൈൻ ലംഘിച്ചെന്ന നാട്ടുകാരുടെ പരാതി അന്വേഷിക്കാനെത്തിയ ഹെൽത്ത് ഇൻസപെക്ടറെ അധിക്ഷേപിച്ച് മുൻ എം പിയും മുൻ മേയറുമായ എ കെ പ്രേമജം; സർക്കാർ തീരുമാനം നടപ്പാക്കേണ്ട സിപിഎം നേതാവു തന്നെ ധിക്കാരം കാട്ടിയപ്പോൾ കേസ് എടുത്ത് പൊലീസും; കോഴിക്കോട് ക്വാറന്റൈൻ ലംഘനത്തിലെ വിപ്ലവ കഥ ഇങ്ങനെ
വിമാനം ഇറങ്ങി കരിപ്പൂരിൽ തങ്ങിയത് ജ്യൂവലറികളിൽ പോകാൻ; കോഴിക്കോടും കണ്ണൂരും സ്വർണ്ണ കടകളിൽ കയറി ഇറങ്ങി വീട്ടിലെത്തി കല്യാണവും ആഘോഷവും ഗംഭീരമാക്കി എരിയാൽ സ്വദേശി; രഹസ്യ ബന്ധങ്ങൾ പലതുള്ള കൊറോണക്കാരന്റെ രാഷ്ട്രീയം മുസ്ലിം ലീഗിനൊപ്പം; റൂട്ട് മാപ്പ് തയ്യാറാക്കുന്നത് അറിഞ്ഞ് ഞെട്ടിയത് മലബാറിലെ സ്വർണ്ണ മാഫിയ; കൃത്യമായ വിവരങ്ങൾ നൽകാതെ ഒളിച്ചുകളിച്ച് പ്രവാസിയും; മലബാറിലെ ദുരിതത്തിന് കാരണം 'ഗോൾഡ് മാഫിയ'! കാസർകോട്ടെ കോവിഡിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
പതിനേഴുകാരി പതിമൂന്നുകാരനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് വീട്ടിൽ ആരുമില്ലാതിരുന്ന ദിവസം; കുഞ്ഞിനെ നോക്കാൻ എത്തിയവൾ സ്ഥിരമായി ശയിച്ചത് ബാലനൊപ്പം; കാമുകനെ വിവാഹം കഴിച്ചിട്ടും കുട്ടിയുമായുള്ള സെക്‌സ് ഉപേക്ഷിക്കാനാകാതെ നഴ്‌സറി ജീവനക്കാരി; പീഡന വിവരം പുറത്തറിഞ്ഞത് യുവതി പതിമൂന്നുകാരന്റെ കുഞ്ഞിന് ജന്മം നൽകിയതോടെ; പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവതിയുടെ ശിക്ഷ വിധിക്കുക ഏപ്രിൽ മൂന്നിന്
കുർബാനെ മധ്യേ ഖണ്ഡിപ്പിന്റെ സമയത്ത് മറ നീക്കി പുറത്തു വന്ന് അച്ചൻ! പട്ടേല ....ന്റെ ഇറ്റലിയിൽ നിന്ന് വന്ന മകന് കൊറോണ സ്ഥിരീകരിച്ചു; അവരുമായി സഹകരിച്ച എല്ലാവരും പള്ളി വിട്ട് പോണമെന്ന് ക്‌നാനായ വികാരിയുടെ പ്രഖ്യാപനം; കേട്ട് ഞെട്ടി വിശ്വാസികൾ; അതിന് ശേഷം നാട് സാക്ഷ്യം വഹിച്ചത് എംഎൽഎയുടെ വീടുകൾ കയറിയുള്ള ബോധവൽക്കരണം; ഐത്തലയിൽ വൈറസ് ബാധിതരുമായി ഇടപെട്ട 300 കുടുംബങ്ങൾ ഐസുലേഷനിൽ; മാസ്‌ക് ധരിച്ച് റാന്നിയെ കാക്കാൻ രാജു എബ്രഹാം മുന്നിട്ടിറങ്ങുമ്പോൾ
'ശവത്തെ ഭോഗിക്കുന്നതുപോലെ കാമഭ്രാന്തനായി ലിംഗം, നനവിന്റെ കണികകൾ എത്തിനോക്കാൻ പോലും മടിക്കുന്ന യോനിയിലേക്ക് കുത്തിത്തിരുകി കയറ്റുമ്പോൾ അനുഭവിക്കേണ്ടി വരുന്ന വേദനയുടെ തീവ്രതയൊന്നും ഒരു പ്രസവവേദനക്കും തരാൻ കഴിയില്ല;' തള്ളിനിക്കുന്ന രണ്ട് മൃദുമാംസ തുണ്ടുകളും, കടിച്ചുപൊട്ടിക്കാനായി രണ്ട് ചുണ്ടുകളും, കാലുകൾക്കിടയിലെ ഒരു തുളയും മാത്രമാണോ താനെന്ന ചിന്ത ഇന്നും വേട്ടയാടുന്നു എന്നും ജോമോൾ ജോസഫ്
നെടുമ്പാശ്ശേരിയിൽ നിന്ന് കോഴിക്കോട് കടന്ന് കണ്ണൂരിൽ കൊറോണ എത്താത്തത് ഈ അമ്മയുടെ കരുതൽ കാരണം; ഇറ്റലിയിൽ നിന്ന് വന്നിറങ്ങുമ്പോൾ മൂന്ന് വയസ്സുകാരിയുടെ പനിയിലെ ആശങ്ക തിരിച്ചറിഞ്ഞത് നേഴ്‌സായ മാതാവ് തന്നെ; കാത്തു നിന്ന ബന്ധുക്കളുടെ അടുത്തേക്ക് ഓടിയെത്താതെ ആരോഗ്യ പ്രവർത്തകർക്ക് അടുത്തേക്ക് കുട്ടിയുമായി ഓടിയെത്തിയത് അമ്മ; നാട്ടിൽ വിമാനം ഇറങ്ങുന്ന പ്രവാസികൾ മാതൃക ആക്കേണ്ടത് ഈ കണ്ണൂരുകാരിയെ; മലബാറിലേക്ക് കൊറോണ എത്തിയില്ലെങ്കിൽ മലയാളി കടപ്പെട്ടിരിക്കുന്നത് ഇരിട്ടിയിലെ ഈ യുവതിയോട്
അഞ്ചു വയസ്സുള്ള കുട്ടി കൈ തട്ടിമാറ്റുന്ന ശക്തിയിലായിരുന്നില്ല അവൾ ഇറങ്ങി പോയത്; വീട്ടിന് പുറത്ത് നിന്ന് നോക്കിയാൽ വഴിയിൽ എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമായി കാണാം; പക്ഷേ അന്ന് ഒന്നും കണ്ടില്ല; 'അമ്മുമ്മ' വിളിച്ചു കൊണ്ടു വന്നെന്നും പട്ടി കുരച്ചപ്പോൾ അപ്രത്യക്ഷമായെന്നും പറഞ്ഞത് അവിശ്വസിക്കേണ്ട കാര്യവുമില്ല; അത് അദൃശ്യ ശക്തിയുടെ ഇടപെടൽ തന്നെ എന്ന് ഇപ്പോഴും വിശ്വസിച്ച് അയൽക്കാരി; ദേവനന്ദയുടെ പഴയ കാണാതാകൽ കേട്ട് അത്ഭുതത്തോടെ മലയാളികൾ; മിനി മറുനാടനോട് അനുഭവം പറയുമ്പോൾ
ക്ഷേത്രോത്സവത്തിൽ ഉത്തര ഉണ്ണിയുടെ നൃത്തം അനൗൺസ് ചെയ്യാൻ ഊർമ്മിള മൈക്ക് കൈയിൽ എടുത്തപ്പോൾ ഓഫായി; കലിപ്പിലായ ഊർമ്മിള കാണികൾക്കും മുമ്പിലേക്ക് മൈക്ക് വലിച്ചെറിഞ്ഞു; കട്ടക്കലിപ്പോടെ നാട്ടുകാരും എത്തിയതോടെ പ്രശ്നത്തിൽ ഇടപെട്ട് പൊലീസും; മെക്ക് താഴേക്ക് ഇടുന്നത് അത്ര വലിയ കുഴപ്പമാണോ സാറേ.. എന്നു പൊലീസുകാരോട് ചോദിച്ചു ഊർമ്മിള ഉണ്ണി; ദൈവ സന്നിധിയിലെ നടിയുടെ അഹങ്കാരം കണ്ടെന്ന പോലെ തിമിർത്ത് പെയ്ത് മഴയും; നൃത്തം മുടങ്ങിയതോടെ കണക്കായി പോയെന്ന് നാട്ടുകാരും