Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്റ്റേഫ്രീയും വിഷുധിയും ചേർന്ന് തിരുവനന്തപുരത്തെ സ്‌കൂളുകളിൽ ആർത്തവ ശുചിത്വ പ്രചാരണം സംഘടിപ്പിക്കുന്നു

സ്റ്റേഫ്രീയും വിഷുധിയും ചേർന്ന് തിരുവനന്തപുരത്തെ സ്‌കൂളുകളിൽ ആർത്തവ ശുചിത്വ പ്രചാരണം സംഘടിപ്പിക്കുന്നു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഇന്ത്യയിലെ പ്രമുഖ സ്ത്രീ വ്യക്തി ശുചിത്വ ബ്രാൻഡായ സ്റ്റേഫ്രീ, മെഡിക്കൽ വിദ്യാർത്ഥികളുടെ ഗ്രൂപ്പായ വിഷുധിയുമായി ചേർന്ന് ആർത്തവ ശുചിത്വ പ്രചാരണം സംഘടിപ്പിക്കുന്നു. ദേശീയ ആരോഗ്യ മിഷന്റെ അംഗീകാരമുള്ള പ്രചാരണത്തിലൂടെ തിരുവനന്തപുരം ജില്ലയിലെ സർക്കാർ സ്‌കൂളുകളിലെ 1500ഓളം കൗമാരക്കാരായ വിദ്യാർത്ഥിനികളിലേക്ക് എത്തുകയാണ് ലക്ഷ്യം. വാഴമുട്ടം,പട്ടം മേഖലയിലെ രണ്ട് സർക്കാർ ഹൈസ്‌കൂളുകളിൽ 19ന് ആരംഭിച്ച പ്രചാരണം 22ന് സമാപിക്കും.

പരിപാടികൾക്ക് മുമ്പും ശേഷവും വിഷുധി ടീം തയ്യാറാക്കിയ ചോദ്യാവലിയിലൂടെകൗമാരക്കാരായ പെൺകുട്ടികളിൽ ആർത്തവ ശുചിത്വത്തെ കുറിച്ചുള്ള അറിവിനെ ആഴത്തിൽവിലയിരുത്തുകയാണ് പ്രചാരണത്തിന്റെ ലക്ഷ്യം. ആർത്തവ സമയത്ത് പാലിക്കേണ്ട ശുചിത്വ ശീലങ്ങളെയുംസുരക്ഷിതത്വങ്ങളെയും കുറിച്ച് അവതരണങ്ങളും ക്ലാസുകളുമുണ്ടായി. കൂടാതെ പ്രചാരണത്തിന്റെഭാഗമായി സ്‌കൂളുകളിൽ സാനിറ്ററി പാഡ് വെൻഡിങ് മെഷിനുകളും ഇൻസിനറേറ്ററുകളും സ്ഥാപിച്ചു. പെൺകുട്ടികൾക്ക് സാനിറ്ററി നാപ്കിൻ പാക്കറ്റുകളും വിതരണം ചെയ്തു.

വൈദ്യശാസ്ത്രമായി ബന്ധപ്പെട്ട പരിപാടികളിൾ ഞങ്ങൾ എന്നും മുന്നിലുണ്ടാകുമെന്നും സർക്കാർസ്‌കൂളുകളിലെ പാവപ്പെട്ട വിദ്യാർത്ഥിനികൾക്കിടയിൽ അവരുടെ ആരോഗ്യത്തെ നേരിട്ട് ബാധിക്കുന്നആർത്തവ ശുചിത്വത്തെ കുറിച്ച് ബോധവൽക്കരണം ആവശ്യമാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നുവെന്നുംഈ ബോധവൽക്കരണത്തിലൂടെ പല വിഭാഗങ്ങളിൽ നിന്നുള്ള പെൺകുട്ടികൾക്ക് അവരുടെ ആർത്തവ കാലംഅത്മവിശ്വാസത്തോടെയും ശുചിയായും പരിപാലിക്കുന്നതെങ്ങനെയെന്ന് പഠിക്കുവാൻ കഴിയുമെന്നുംവിഷുധി ടീം ലീഡർ ലക്ഷ്മി ഹരിലാൽ പറഞ്ഞു.

രാജ്യത്ത് ആർത്തവ ശുചിത്വത്തെ കുറിച്ചുള്ള ബോധവൽക്കരണം വർധിപ്പിക്കുന്നതിനുള്ളഉത്തരവാദിത്വത്തിന്റെ ഭാഗമായി ബ്രാൻഡ് പല ഏജൻസികളുമായി ചേർന്ന് രാജ്യമൊട്ടാകെയുള്ളപെൺകുട്ടികളെ ശുചിത്വ പരിപാലനത്തെ കുറിച്ച് ബോധവൽക്കരിക്കുകയാണെന്നും ഞങ്ങളുടെ പഹേലി കിസഹേലി എന്ന ആശയവിനിമയം പെൺകുട്ടികളെ ശാക്തീകരിക്കുന്നുവെന്നും അവരെ മാനസികവുംശാരീരികവുമായി നല്ല ജീവിതം നയിക്കുന്നതിന് പ്രാപ്തമാക്കുന്നുവെന്നും ആർത്തക കാലത്തുൾപ്പടെ ഒരുഘട്ടത്തിലും പിന്നോട്ടു പോകില്ലെന്ന ആത്മവിശ്വാസം അത് അവർക്ക് നേടികൊടുക്കുന്നുവെന്നുംജോൺസൺ ആൻഡ് ജോൺസൺ കൺസ്യൂമർ ഇന്ത്യ കോർപറേറ്റ് കമ്യൂണിക്കേഷൻ ആൻഡ് പബ്ലിക്ക്അഫയേഴ്സ് മേധാവി പ്രീതി ബിനോയ് പറഞ്ഞു.

ആർത്തവ കാലം സമ്മർദ്ദങ്ങളുടെ വേളയാണെന്നും ആവശ്യമായ അറിവും സൗകര്യങ്ങളുംനൽകുകയാണെങ്കിൽ സമ്മർദ്ദം ഒഴിവാക്കാമെന്നും ശുചിത്വമുള്ള സാനിറ്ററി ഉൽപ്പന്നങ്ങൾ ലഭ്യമാക്കുകയുംശുചിയായ ടോയ്ലെറ്റ്, വെള്ളത്തിന്റെ ലഭ്യത, സുരക്ഷിതമായ ഡിസ്പോസൽ തുടങ്ങിയവയെല്ലാംചേരുമ്പോഴാണ് ശുചിത്വപൂർണമായ സാഹചര്യം ഉണ്ടാകുന്നതെന്നും ഇത് കുട്ടികൾക്ക് മാത്രമല്ലടീച്ചർമാർക്കും മറ്റ് സ്റ്റാഫുകൾക്കും ഉപകാരപ്രദമാണെന്നും സമൂഹത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യസംരക്ഷണത്തിന് ഈ ദൗത്യം ഉപകരിക്കുമെന്നും സ്‌കൂൾ പ്രിൻസിപ്പൽ പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP