Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അവബോധ സെമിനാർ, ചിത്ര രചന മത്സരം എന്നിവ ഉൾപ്പെടുത്തി സിസ്സ ഓസോൺ ദിനാഘോഷം

അവബോധ സെമിനാർ, ചിത്ര രചന മത്സരം എന്നിവ ഉൾപ്പെടുത്തി സിസ്സ ഓസോൺ ദിനാഘോഷം

തിരുവനന്തപുരം: അവബോധ സെമിനാർ, വിദ്യാർത്ഥികൾക്കായുള്ള ചിത്രരചനാ മത്സരം തുടങ്ങിയ പരിപാടികളോടെ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ്സ) സെപ്റ്റംബർ 22 (ശനിയാഴ്ച) ഓസോൺ ദിനം 2018 ആഘോഷിച്ചു. കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്‌നോളജി ആൻഡ് എൻവയോൺമെന്റ് (കെ എസ് സി എസ് ടി ഇ), നാഷണൽ ഗ്രീൻ കോർ (എൻ ജി സി) എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി വെങ്ങാനൂർ എച്ച് എസ് എസ് ഫോർ ഗേൾസ് അംഗണത്തിലാണ് നടന്നത്.

ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത വെങ്ങാനൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വെങ്ങാനൂർ സതീഷ് കാലാവസ്ഥാ വ്യതിയാനം കേരളത്തിന്റെ പരിസ്ഥിതിയിൽ സൃഷ്ടിക്കുന്ന വ്യതിയാനങ്ങൾ കണക്കിലെടുത്ത് പരിമിത വിഭവ ഉപഭോഗത്തിലും സുസ്ഥിര വിഭവ പരിപാലനത്തിലും ഊന്നിയ വികസന സംസ്‌കാരത്തിന് രൂപം നൽകണമെന്നും ഇത്തരം പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന സിസ്സയുടെ പ്രവർത്തനങ്ങൾ ശ്ലാഖനീയമാണെന്നും അഭ്പ്രായപെട്ടു.

'കീപ്പ് കൂൾ ആൻഡ് ക്യാരി ഓൺ - ദി മോണ്ട്രിയൽ പ്രോട്ടോകോൾ' എന്ന മുഖ്യ വിഷയത്തിൽ അവബോധ സെമിനാറും, 'ഓസോൺ പാളിയിലെ വിള്ളലും കാലാവസ്ഥാ വ്യതിയാനവും' എന്ന വിഷയത്തിൽ ജൂനിയർ, സീനിയർ വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരവും സംഘടിപ്പിച്ചു.
വെങ്ങാനൂർ ഗേൾസ് എച്ച് എസ് എസ് അംഗം രഞ്ജിത്കുമാർ ബി വി സ്വാഗതമാശംസിച്ച ചടങ്ങിൽ ഡോ. സി കെ പീതാംബരൻ, ഡയറക്ടർ, കാർഷികം, സിസ്സ, അധ്യക്ഷത വഹിച്ചു. വെങ്ങാനൂർ ഗേൾസ് എച്ച് എസ് എസ് മാനേജർ ദീപ്തി ഗിരീഷ്, പി ടി എ പ്രസിഡന്റ് ഹരീന്ദ്രൻ നായർ, ഐ സി എ ആർ-സി ടി സി ആർ ഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.സി എസ് രവീന്ദ്രൻ എന്നിവർ ആശംസകളർപ്പിക്കുകയും ഡോ പി എൻ കൃഷ്ണൻ, എമറിറ്റസ് ശാസ്ത്രജ്ഞൻ, മലബാർ ബൊട്ടാണിക്കൽ ഗാർഡൻ, കോഴിക്കോട്, നന്ദി പ്രകാശിപ്പികയും ചെയ്തു.

ടെക്‌നിക്കൽ സെഷനുകളിൽ 'മോണ്ട്രിയൽ പ്രോട്ടോകോളും കാലാവസ്ഥാ വ്യതിയാനത്തിൽ അതിന്റെ സ്വാധീനവും' എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ജെ എൻ ടി ബി ജി ആർ ഐ മുൻ ശാസ്ത്രജ്ഞനും മലബാർ ബൊട്ടാണിക്കൽ ഗാർഡൻ, കോഴിക്കോട് എമറിറ്റസ് ശാസ്ത്രജ്ഞനുമായ ഡോ. പി എൻ കൃഷ്ണൻ സംസാരിച്ചു . ' ഓസോൺ പാളിയിലെ വിള്ളലും ജൈവവൈവിധ്യവും' എന്ന സെഷൻ കേരള സർവകലാശാല സയൻസ് വിഭാഗം ഡീൻ ഡോ. എ ബിജുകുമാറും ഭക്ഷ്യസുരക്ഷയിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ സ്വാധീനത്തെക്കുറിച്ചുള്ള സെഷൻ കേരള കാർഷിക സർവകലാശാല മുൻ ഗവേഷക ഡയറക്ടർ ഡോ. സി കെ പീതാംബരനും നയിച്ചു.

ഓസോൺ വിനാശക രാസവസ്തുക്കൾ പലതും കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്നുണ്ട് എന്നത് കണക്കിലെടുത്ത് പരിസ്ഥിതി സംരക്ഷണത്തിൽ ഊന്നിയ ഉപഭോഗ സംസ്‌കാരം രൂപപ്പെടുത്താൻ സമൂഹത്തിനും സർക്കാരുകൾക്കും കഴിയേണ്ടതുണ്ടെന്നും പരിസ്ഥിതിസംരക്ഷണ നായകർ വിദ്യാലയങ്ങളിൽ നിന്ന് ഉയർന്നുവരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത കൂടിയാണെന്നും ഡോ. എ ബിജുകുമാർ വ്യക്തമാക്കി.

സീനിയർ വിഭാഗം ചിത്രരചന മത്സരത്തിൽ വെങ്ങാനൂർ വി പി എസ് ബോയ്‌സ് എച് എസ് എസ്സിലെ പ്രപഞ്ച് എ ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ ബാലരാമപുരം നസ്രത്ത് ഹോം ഇ എം എസ്സിലെ അക്ഷയ് വി എ രണ്ടാം സ്ഥാനവും വെങ്ങാനൂർ ബോയ്‌സ് വി പി എസ് എച് എസ് എസ്സിലെ ആനന്ദ് എം എ മൂന്നാം സ്ഥാനവും സ്ഥാനവും സ്വന്തമാക്കി. പ്ലാവൂർ ജി എച് എസ്സിലെ അഭിദേവ് എസ്, പാറശ്ശാല, കുറുംകുറ്റി ഭാരതീയ വിദ്യാപീഠത്തിലെ ശ്രവ്യ എസ് എസ് എന്നിവർ സീനിയർ വിഭാഗത്തിൽ പ്രോത്സാഹന സമ്മാനവും നേടി.

ജൂനിയർ വിഭാഗം ചിത്ര രചന മത്സരത്തിൽ കാട്ടാക്കട ഗവണ്മെന്റ് എച് എസ് എസ്സിലെ അൻവിൻ സേവ്യർ ഒന്നാം സ്ഥാനവും പേയാട് കണ്ണശ മിഷൻ ഹൈ സ്‌കൂളിലെ വരുൺ ജോസ് എസ്, കുളത്തൂർ ഗവണ്മെന്റ് വി & എച് എസ് എസ്സിലെ ആരാധിക എസ് ആർ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. കാട്ടാക്കട ചിന്മയ വിദ്യാലയയിലെ സിദ്ധാർഥ് എസ്, വെങ്ങാനൂർ ഗേൾസ് എച് എസ് എസ്സിലെ അഭി ജെ എസ് എന്നിവരാണ് ജൂനിയർ വിഭാഗത്തിൽ പ്രോത്സാഹന സമ്മാനം സ്വന്തമാക്കിയത്. വിജയികൾക്ക് ക്യാഷ് പ്രൈസ്, മെമെന്റോ, സർട്ടിഫിക്കറ്റ്, പുസ്തകങ്ങൾ എന്നിവ സമ്മാനിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP