Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാക്സ് ലൈഫുമായി ദീർഘകാല സ്ട്രാറ്റജിക് പങ്കാളിത്തത്തിന് ആക്സിസ് ബാങ്ക്; കരാറിൽ ഒപ്പു വച്ചു

സ്വന്തം ലേഖകൻ

കൊച്ചി: സ്വകാര്യ ഇൻഷുറൻസ് കമ്പനിയായ മാക്സ് ലൈഫുമായി ദീർഘകാല സ്ട്രാറ്റജിക് പങ്കാളിത്തത്തിനു സാധ്യത തേടുന്ന കരാറിൽ ആക്സിസ് ബാങ്ക് ഒപ്പുവച്ചു. മാക്സ് ലൈഫ് ഇൻഷുറൻസിന്റെ പിതൃകമ്പനിയായ മാക്സ് ഫിനാൻഷ്യൽ സർവീസസും കരാറിൽ ഒപ്പു വച്ചിട്ടുണ്ട്.

ഒരു ദശകമായി ആക്സിസ് ബാങ്കും മാക്സ് ലൈഫും ബാങ്കഷ്വറൻസ് കരാറിൽ സഹകരിച്ചു പ്രവർത്തിച്ചു വരികയായിരുന്നു. ഈ കാലയളവിനുള്ളിൽ 12000 കോടി രൂപയുടെ പുതിയ പ്രീമിയം സമാഹരിക്കുവാൻ ആക്സിസ് ബാങ്കിനു സാധിച്ചിട്ടുണ്ട്.

ബാങ്കേതര ധനകാര്യ സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയായ മാക്സ് ലൈഫിൽ മാക്സ് ഫിനാൻഷ്യൽ സർവീസസിന് 72.5 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. മിത്സുയി സുമിറ്റോമോ ഇൻഷുറൻസിന് 25.5 ശതമാനവും ആക്സി ബാങ്കിന് രണ്ടു ശതമാനവും ഓഹരി പങ്കാളിത്തം മാക്സ് ലൈഫിലുണ്ട്.

ഇപ്പോഴത്തെ സ്ട്രാറ്റജിക് പങ്കാളിത്ത ചർച്ച പൂർത്തിയാകുന്നതോടെ മാക്സ് ലൈഫുമായി ദീർഘകാലമായുള്ള ബാങ്കഷ്വറൻസ് ബന്ധത്തിനു കൂടുതൽ ആഴവും ശക്തിയും കൈവരുമെന്ന് ആക്സിസ് ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ അമിതാഭ് ചൗധരി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP