Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202408Wednesday

വർണാഭമായി ആയുഷ് വിളമ്പര ജാഥ; സൗജന്യ യോഗ പരിശീലനം 17 മുതൽ

വർണാഭമായി ആയുഷ് വിളമ്പര ജാഥ; സൗജന്യ യോഗ പരിശീലനം 17 മുതൽ

തിരുവനന്തപുരം: അന്താരാഷ്ട്ര ആയുഷ് കോൺക്ലേവിന് മുന്നോടിയായി നടത്തിയ വിളമ്പര ജാഥ വർണാഭമായി. തിരുവനന്തപുരം ആയുർവേദ കോളജിൽ നിന്നാരംഭിച്ച ജാഥ ആരോഗ്യ ,ആയുഷ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ ഫ്ളാഗ് ഓഫ് ചെയ്തു.

നാഷണൽ ആയുഷ് മിഷൻ സംസ്ഥാന ഡയറക്ടർ കേശവേന്ദ്രകുമാർ, നാഷണൽ ആയുഷ് മിഷൻ സംസ്ഥാന പ്രോഗ്രാം മാനേജർ ഡോ. സുഭാഷ് എം, സംസ്ഥാന പ്രോഗ്രാം മാനേജർ( ഹോമിയോപ്പതി) ഡോ. ആർ.ജയനാരായണൻ എന്നിവർ നേതൃത്വം നൽകി. വാദ്യമേളങ്ങളും വിവിധ കലാരൂപങ്ങളും വിളമ്പര ജാഥയുടെ മാറ്റുകൂട്ടി.ആയുഷ് കോൺക്ലേവിന്റെ പ്രചരണാർത്ഥം ആയുഷ്് വിദ്യാർത്ഥികൾ ആയുഷ് കോൺക്ലേവ് ലോഗോ പതിപ്പിച്ച 1000 ബലൂൺ ആകാശത്തേക്ക് പറത്തി.

സൗജന്യ യോഗ പരിശീലനം 17 മുതൽ
തിരുവനന്തപുരം: അന്താരാഷ്ട്ര ആയുഷ് കോൺക്ലേവിന്റെ ഭാഗമായി സൗജന്യ യോഗ പരിശീലന ക്ലാസ് സംഘടിപ്പിക്കും. മ്യൂസിയം റേഡിയോ ക്ലബിൽ ഫെബ്രുവരി 17.18 തീയതികളിൽ നടത്തുന്ന ക്ലാസിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 9496546042 എന്ന നമ്പരിൽ ബന്ധപ്പെടുക.

Media Contact
Reshmi Kartha
Mob: 99613 66800
Vijin Vijayappan
Mob : 95444 12752

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP