Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആയുഷ് സ്റ്റാർട്ടപ്പുകൾക്കായി പ്രത്യേക കൺസോർഷ്യം രൂപീകരിക്കും

ആയുഷ് സ്റ്റാർട്ടപ്പുകൾക്കായി പ്രത്യേക കൺസോർഷ്യം രൂപീകരിക്കും

തിരുവനന്തപുരം: ആയുഷ് രംഗത്തെ സ്റ്റാർട്ടപ്പുകൾക്ക് സർക്കാർ നിയന്ത്രണത്തിൽ പ്രത്യേക കൺസോർഷ്യം രൂപീകരിക്കാൻ സ്റ്റാർട്ടപ്പ് കോൺക്ലേവിൽ തീരുമാനം. കേരള സ്റ്റാർട്ടപ്പ് മിഷൻ, കെയർ കേരളം, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ്, ബയോ നെസ്റ്റ് എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് കൺസോർഷ്യം രൂപീകരിക്കുക.

യുവഡാക്ടർമാർക്കായി കോളജ് തലത്തിൽ സംരഭകത്വ പരിശീലനം നൽകുനന്നതിന് ഐഇഡിപി പ്രോഗ്രാം ആരംഭിക്കും. പരിശീലനം ലഭിക്കുന്നവരുടെ പ്രോജക്ടുകൾക്ക് വേണ്ട സാമ്പത്തിക സഹകരണവും ആയുഷ് സ്റ്റാർട്ടപ്പ് കൺസോർഷ്യം നൽകും. കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ സജി ഗോപിനാഥ് അദ്ധ്യക്ഷനായ ചടങ്ങിൽ സിഐഐ ചെയർമാൻ ഡോ.സജികുമാർ , ബൈഫ സിഇഒ അജയ് ജോർജ്ജ്, കെയർ കേരളം വൈസ് ചെയർമാൻ ഡോ. അനിൽകുമാർ, ടെക്നോപാർക്ക് മുൻ മേധാവി ചന്ദ്രശേഖരൻ നായർ എന്നിവർ സംസാരിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP