Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അയ്യപ്പഭക്തസംഗമം: ശ്രദ്ധേയമായി മഹിള വാഹന വിളംബര ജാഥ

അയ്യപ്പഭക്തസംഗമം: ശ്രദ്ധേയമായി മഹിള വാഹന വിളംബര ജാഥ

തിരുവനന്തപുരം: ശബരിമല കർമ്മ സമിതിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടക്കുന്ന അയ്യപ്പഭക്ത സംഗമത്തിന്റെ മുന്നോടിയായി നഗരത്തിൽ മഹിള വാഹന വിളംബര ജാഥ നടന്നു. പാളയം ഹനുമാൻ ക്ഷേത്രത്തിൽ നിന്നാരംഭിച്ച വാഹനജാഥ പട്ടം, കേശവദാസപുരം, പരുത്തിപ്പാറ, അമ്പലമുക്ക്, പേരൂർക്കട,വട്ടിയൂർക്കാവ്, ശാസ്തമംഗലം, വെള്ളയമ്പലം, പാളയം, സ്റ്റാച്യൂ വഴി പഴവങ്ങാടി ഗണപതിക്ഷേത്രത്തിൽ സമാപിച്ചു.

സംഗമത്തിന്റെ മുന്നോടിയായി തിരുവനന്തപുരം ജില്ലയിലെ പ്രധാനകേന്ദ്രങ്ങളിൽ അയ്യപ്പമണ്ഡപങ്ങൾ ഒരുക്കി. മൂന്നു ദിവസവും ഇവിടെ അയ്യപ്പ വിഗ്രഹവും വിളക്കും വെച്ച് പൂജയുണ്ടാകും.ജനുവരി 20 നാലു മണിക്ക് പുത്തരികണ്ടം മൈതാനിയിൽ നടക്കുന്ന സംഗമത്തിൽ ആധ്യാത്മികാചാര്യന്മാരും സമൂദായ സംഘടനാ നേതാക്കളും പങ്കെടുക്കും. കുളത്തൂർ അദ്വൈതാശ്രമം മഠാധിപതി ചിദാനന്ദപുരി സ്വാമിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗം മാതാ അമൃതാന്ദമയി ഉദ്ഘാടനം ചെയ്യും. കെ.പി.ശശികല ടീച്ചർ ആമുഖ പ്രസംഗം നടത്തും.

വിവക്താനന്ദ സ്വാമി(ചിന്മയാമിഷൻ കേരള ഹെഡ്),സ്വാമിനി ജ്ഞാനഭനിഷ്ഠ - (ഋഷിജ്ഞാനസാധനാലയം,)കാമാക്ഷിപുരം അധീനം ശാക്തശിവലിംഗേശ്വരസ്വാമികൾ (തമിഴ്‌നാട്),ജസ്റ്റിസ് എൻ.കുമാർ (ശബരിമല കർമസമിതി ദേശീയ അധ്യക്ഷൻ), ടി.പി.സെൻകുമാർ(കർമ്മസമിതി ദേശീയ ഉപാധ്യക്ഷൻ),പ്രീതിനടേശൻ (ശ്രീനാരായണധർമ്മപരിപാലനയോഗം),സംഗീത്കുമാർ (നായർ സർവീസ് സൊസൈറ്റി ),ടി.വി.ബാബു (കെപിഎംഎസ് ),ചെന്ത് അലങ്കാര ചെമ്പക മന്നാർ രാമാനുജൻ, അഡ്വ. സതീഷ് പത്മനാഭൻ(കേരള വിശ്വ കർമ്മ സഭ)ഡോ. പ്രദീപ് ജ്യോതി (ആൾ ഇന്ത്യാ ബ്രാഹ്മണ ഫെഡറേഷൻ ),സൂര്യൻ പരമേശ്വരൻ സൂര്യ കാലടി ഭട്ടതിരിപ്പാട് (തന്ത്രിസമാജം ),മോഹൻ ത്രിവേണി (ആദിവാസി മഹാസഭ),കെ.കെ.രാധാകൃഷ്ണൻ (ധീവരസഭ), എസ്.ജെ.ആർ.കുമാർ (കർമ്മസമിതി ജനറൽ കൺവീനർ) ഇ.എസ്.ബിജു (കർമ്മസമിതി സംസ്ഥാനകൺവീനർ,), ശിവഗിരിമഠം,ശ്രീരാമകൃഷ്ണമഠം,ശാന്തിഗിരി ആശ്രമം എന്നിവയുടെ പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിക്കും .സംഗമത്തിന്റെ ഭാഗമായി 2 ലക്ഷം പേർ പങ്കെടുക്കുന്ന നാമജപയാത്ര ഉണ്ടാകും. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള വിശ്വാസികളാണ് പങ്കെടുക്കുക. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആരംഭിക്കുന്ന യാത്രകൾ കിഴക്കേകോട്ടയിൽ സംഗമിക്കും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP