Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിജെപി സ്ഥാപന ദിനം വീടുകളിൽ പതാക ഉയർത്തി; ആരോഗ്യ, നിയമപാലക സന്നദ്ധ പ്രവർത്തകരെ ആദരിച്ചു

സ്വന്തം ലേഖകൻ

ബി ജെ പി സ്ഥാപന ദിനത്തോടനുബന്ധിച്ച് ആഘോഷങ്ങൾ ഒഴിവാക്കി വിവിധ പരിപാടികൾ ജില്ലയിൽ സംഘടിപ്പിച്ചു. രാവിലെ 9 മണിക്ക് പാർട്ടി ഓഫീസുകളിലും പ്രവർത്തകരുടെ വിടുകളിലും പതാക ഉയർത്തി പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധയയുടെയും ഡോ ശ്യാമപ്രസാദ് മുഖർജിയുടെയും ഫോട്ടോകളിൽ മാല ചാർത്തി പുഷ്പാർച്ചന നടത്തി. കൂടാതെ വിവിധ മേഖലകളിൽ ആരോഗ്യ, നിയമപാലക, സന്നദ്ധ പ്രവർത്തകരെ ആദരിച്ചു. എല്ലാ ബൂത്തുകളിലും പ്രവർത്തകരുടെ നേതൃത്വത്തിൽ പി.എം കെയർ ഫണ്ടിലേക്ക് സംഭാവന നൽകാൻ പ്രചരണം നടത്തി. ഉച്ചയ്ക്ക് 12ന് നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാർ, പ്രസിഡന്റുമാർ, ജില്ലാ ഭരവാഹികൾ എന്നിവരുടെ വീഡിയോ കോൺഫറൻസ് നടന്നു. ജില്ലയിൽ നടന്നുകൊണ്ടിരിക്കുന്ന കൊറോണ പ്രതിരോധ പ്രവർത്തനങ്ങളും, ഭക്ഷണകിറ്റ് വിതരണവും കൂടുതൽ ശക്തമാക്കുന്നതിനും യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാർ, ജനറൽ സെക്രട്ടറിമാരായ പി കെ വാസുദേവൻ, ഡി.അശ്വനി ദേവ് എന്നിവർ നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP