Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആലപ്പുഴ നഗരസഭയിൽ നടന്നിട്ടുള്ള നിയമന അഴിമതികൾ വിജിലൻസ് അന്വേഷിക്കണം - ബിജെപി.

ആലപ്പുഴ നഗരസഭയിൽ നടന്നിട്ടുള്ള നിയമന അഴിമതികൾ വിജിലൻസ് അന്വേഷിക്കണം - ബിജെപി.

ലപ്പുഴ നഗരസഭയിൽ കണ്ടിജന്റ് ജീവനക്കാരെ നിയമിക്കുന്നതിൽ നടന്ന അഴിമതി വിജിലൻസ് അന്വേഷിക്കണമെന്ന് ബിജെപി. നിയോജക മണ്ഡലം പ്രസിഡണ്ട് ജി. വിനോദ് കുമാർ ആവശ്യപ്പെട്ടു. വർഷങ്ങളായി ഇടതു-വലതു മുന്നണികൾ ഇവിടുത്തെ നിയമനങ്ങൾ വീതം വെച്ചെടുക്കുകയാണ്. അതിൽ ഉണ്ടായ തർക്കമാണ് ഇപ്പോഴുണ്ടായ പ്രതിസന്ധിക്ക് കാരണം.

കണ്ടിജന്റ് ജീവനക്കാരെ നിയമിച്ച് പിന്നീട് സ്ഥിരപ്പെടുത്തുന്ന രീതിയാണ് വർഷങ്ങളായി ഇവിടെ നടക്കുന്നത് . ഇടതു-വലതു മുന്നണികൾ ഭരിക്കുമ്പോൾ അവരവരുടെ ആളുകളെ വീതം വെച്ച് നിയമിക്കുകയാണ് പതിവ്. അർഹതയുള്ളവരെ പിന്തള്ളി ഇടത്-വലതു മുന്നണികളുടെ നോമിനികളെ തിരുകികയറ്റുന്ന രീതി അവസാനിപ്പിക്കാൻ സർക്കാർ ഉടൻ നടപടിയെടുക്കണം. മുൻപ് നടന്ന നിയമങ്ങളെക്കുറിച്ചും അന്വേഷണം നടത്തണം.

റോഡ് കയ്യേറി കച്ചവടം ചെയ്യുന്നവരെ ഒഴിപ്പിക്കുന്ന കാര്യത്തിലും ഇടതു-വലതു മുന്നണികൾ ഒത്തുകളിക്കുകയാണെന്നും ഇതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുവാനും യോഗം തീരുമാനിച്ചു.ബിജെപി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ച യോഗം ജില്ലാ സെക്രട്ടറി എൽ.പി. ജയചന്ദ്രൻ ഉത്ഘാടനം ചെയ്തു.

ബിജെപി. മണ്ഡലം ജനറൽ സെക്രട്ടറിമാരായ രഞ്ചൻ പൊന്നാട്, ജി.മോഹനൻ, സംസ്ഥാന സമിതി വൈസ് പ്രസിഡന്റുമാരായ കെ.ജി.പ്രകാശ്, കെ.പി.സുരേഷ് കുമാർ, എൻ.ഡി.കൈലാസ്, സുനിൽ കുമാർ, ജ്യോതി രാജീവ്, രേണുക, ബിന്ദു വിലാസൻ എന്നിവർ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP