Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മതയുടെ ജനാതിപത്യ ധ്വംസനത്തിനെതിരെ രാജ്യം ഒറ്റകെട്ടായി പ്രതികരിക്കും - കെ.സോമൻ

മതയുടെ ജനാതിപത്യ ധ്വംസനത്തിനെതിരെ രാജ്യം ഒറ്റകെട്ടായി പ്രതികരിക്കും - കെ.സോമൻ

കോൽക്കത്തയിൽ ബിജെപി. ദേശീയ അദ്ധ്യക്ഷൻ അമിത്ഷായുടെ റാലിക്കു നേരെ അക്രമം നടത്തിയ മമതാ ബാനർജിയുടെയും തൃണമൂൽ കോൺഗ്രസ്സിന്റെയും നടപടി ജനാതിപത്യ ധ്വംസന മാണെന്നും അതിനെതിരായി രാജ്യം ഒറ്റകെട്ടായി പ്രതികരിക്കുമെന്നും ബിജെപി. ജില്ലാ പ്രസിഡണ്ട് കെ.സോമൻ പറഞ്ഞു.

തൃണമൂൽ കോൺഗ്രസിന്റെ ജനാതിപത്യ ധ്വംസനത്തിനെതിരെദേശ വ്യാപകമായി ബിജെപി. നടത്തിയ പ്രതിഷേധങ്ങളുടെ ഭാഗമായി ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ ധർണ്ണ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനാധിപത്യത്തെ തകർത്ത് രാജ്യത്ത് അക്രമം അഴിച്ചുവിട്ട് ജനവിധി അട്ടിമറിക്കാനുള്ള മമതാ ബാനർജിയുടെ നീക്കത്തിന് ജനം ബാലറ്റിലൂടെ മറുപടി പറയും അദ്ദേഹം പറഞ്ഞു.

ബിജെപി. ജില്ലാ വൈസ് പ്രസിഡണ്ട് പി.കെ. വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എം വി ഗോപകുമാർ, പാലമറ്റത്തു വിജയകുമാർ, ജില്ലാ സെക്രട്ടറി എൽ.പി,ജയചന്ദ്രൻ, ജില്ലാ സെൽ കോഡിനേറ്റർ ആർ.ഉണ്ണികൃഷ്ണൻ, ആലപ്പുഴ മണ്ഡലം പ്രസിഡണ്ട് ജി. വിനോദ് കുമാർ, മറ്റു മണ്ഡലം പ്രസിഡന്റുമാരായ കെ.എസ്. വിനോദ്, വി.ശ്രീജിത്ത്, ഡി.പ്രസന്നകുമാർ, അഡ്വ.ബാലാനന്ദൻ, മഠത്തിൽ ബിജു, മണ്ഡലം ജനറൽ സെക്രെട്ടറിമാരായ ജി. മോഹനൻ, കെ.പി.സുരേഷ് കുമാർ, പ്രണവം ശ്രീകുമാർ, ലിജു പുറക്കാട്, കണ്ണൻ ആലപ്പുഴ, ബാബുരാജ് എന്നിവർ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP