Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സംസ്ഥാന സർക്കാരിന് താൽപര്യം മദ്യഷാപ്പുകൾ തുറക്കുന്നതിൽ - മഹിളാ മോർച്ച

സംസ്ഥാന സർക്കാരിന് താൽപര്യം മദ്യഷാപ്പുകൾ തുറക്കുന്നതിൽ - മഹിളാ മോർച്ച

സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനു വേണ്ടി യാതൊരു പദ്ധതിയും ആവിഷ്‌കരിക്കാത്ത സർക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നത്. നാടുനീളെ മദ്യഷാപ്പുകൾതുറന്ന് അമ്മമാരുടെയും കുടുംബങ്ങളുടെയും സ്വസ്ഥത തകർത്ത് അതിലൂടെ മദ്യമുതലാളിമാർക്ക് വരുമാനമുണ്ടാക്കികൊടുക്കാനാണ് സർക്കാരിന് താൽപര്യം.

സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനു വേണ്ടി നിരവധി പദ്ധതികൾ
നടപ്പിലാക്കിയ നരേന്ദ്ര മോദി സർക്കാരിന്റെ ജനപ്രിയ പദ്ധതികൾ ജനങ്ങളിലേക്ക്എ ത്തിക്കാതെ അത് അട്ടിമറിക്കാനും പേരുമാറ്റി നടപ്പിലാക്കാനും ആണ് സംസ്ഥാനസർക്കാർ ശ്രമിക്കുന്നത്. ഇതിനെതിരെ മഹിളാ മോർച്ച പ്രവർത്തകർ രംഗത്തുവരണമെന്നും കേന്ദ്ര സർക്കാരിന്റെ ജനപ്രിയ പദ്ധതികൾ അമ്മമാരുടെ അടുത്തഎത്തിക്കണമെന്നും സർക്കാരിന്റെ മദ്യനയത്തിനെതിരെ ജനങ്ങളെ ബോധവാന്മാരാക്കണമെന്നും ബിജെപി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജി.വിനോദ് കുമാർ ആവശ്യപ്പെട്ടു.

സ്ത്രീകൾക്കും കുട്ടികൾക്കും എതിരേ ഉള്ള അക്രമത്തിലും ചൂഷണത്തിനും എതിരേ മഹിളാമോർച്ച പ്രവർത്തകർ ശക്തമായി പ്രതികരിക്കണം അദ്ദേഹം ആവശ്യപ്പെട്ടു. മഹിളാമോർച്ച ആലപ്പുഴ നിയോജക മണ്ഡലം ഭാരവാഹിയോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.മഹിളാമോർച്ച നിയോജക മണ്ഡലം പ്രസിഡണ്ട് സുമ ചന്ദ്ര ബാബു അദ്ധ്യക്ഷത വഹിച്ചു.ബിജെപി. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി രഞ്ചൻ പൊന്നാട് മുഖ്യ പ്രഭാഷണംനടത്തി.

ബിജെപി. മണ്ഡലം വൈസ് പ്രസിഡണ്ട് ഉഷാ സാബു, സെക്രട്ടറിമാരായ ബിന്ദു വിലാസൻ,ജ്യോതി രാജീവ്, മഹിളാ മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി പ്രതിഭ ജേക്കർ, മറ്റുഭാരവാഹികളായ കവിത,രശ്മി,അമ്പിളി ലൈജു, അശ്വതി, ജയലത, രമ, ബീന എന്നിവർസംസാരിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP