Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആലപ്പുഴ - കുടിവെള്ള പൈപ്പ് ലൈൻ അഴിമതി അന്വേഷിക്കുക

ആലപ്പുഴ - കുടിവെള്ള പൈപ്പ് ലൈൻ അഴിമതി അന്വേഷിക്കുക

സ്വന്തം ലേഖകൻ

കുടിവെള്ളത്തിനായി ആലപ്പുഴ കേഴുമ്പോഴും ആലപ്പുഴ - കുടിവെള്ള പൈപ്പ് ലൈൻ തുടർച്ചയായി പൊട്ടി കുടിവെള്ള വിതരണം തടസ്സപ്പെടുന്നതിൽ കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപനത്തിലെ അഴിമതിയാണെന്ന് പ്രസംഗിച്ചു നടക്കുന്ന ജി . സുധാകരൻ അഴിമതിക്കാരുടെ പേര് പുറത്തുവിടാൻ തയ്യാറാവണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ . സോമൻ ആവശ്യപ്പെട്ടു.

കുടിവെള്ള പൈപ്പ് ലൈൻ പദ്ധതിയിലെ അഴിമതി അന്വേഷിക്കുക , കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുക ജില്ലാ ഭരണകൂടം അടിയന്തിരമായി ഇടപെടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കുടവുമായി കലക്ടറേറ്റിന് മുന്നിൽ നടത്തിയ കുത്തിയിരുപ്പ് സമരം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ വാക്കും പ്രവർത്തിയും ഒരുപോലെ ആയിരുന്നു എന്നുണ്ടെങ്കിൽ നാഴികയ്ക്ക് നാല്പതുവട്ടം കുടിവെള്ള പൈപ്പ് ലൈനിൽ അഴിമതിയുണ്ടെന്ന് പ്രസംഗിച്ചു നടക്കാതെ അഴിമതിക്കാരെ കൽതുറങ്കിലടയ്ക്കുവാനുള്ള നടപടികളുമായി മുന്നോട്ട് പോകുവാൻ തയ്യാറാവണമെന്നും നഗരത്തിലടക്കം സമീപപ്രദേശങ്ങളിൽ പൈപ്പ് പൊട്ടി കുടിവെള്ള വിതരണം തടസ്സപ്പെട്ടിട്ട് ജില്ലാ ഭരണകൂടവും യാതൊരു നടപടിയുമെടുക്കാതെ നോക്കു കുത്തിയായി മാറുകയാണ് എന്നും കെ . സോമൻ പറഞ്ഞു.

അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് വി . ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ച സമരത്തിൽ ആലപ്പുഴ നിയോജകമണ്ഡലം പ്രസിഡന്റ് ജി വിനോദ്കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് കൊട്ടാരം ഉണ്ണികൃഷ്ണൻ, ജില്ലാ സെക്രട്ടറി എൽ പി ജയചന്ദ്രൻ,ജില്ലാ കോ കോ ഓർഡിനേറ്റർ ആർ ഉണ്ണികൃഷ്ണൻ , , ജനറൽ സെക്രട്ടറിമാരായ കെ അനിൽകുമാർ , ജി മോഹനൻ,പി ലിജു ,കെ പി സുരേഷ്‌കുമാർ , എന്നിവർ പ്രസംഗിച്ചു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP