Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ധീര ജവാന്മാർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടു 44 അമർ ജ്യോതി ദീപം തെളിയിച്ച് ബിജെപി ആലപ്പുഴ മണ്ഡലം

ധീര ജവാന്മാർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടു 44 അമർ ജ്യോതി ദീപം തെളിയിച്ച് ബിജെപി ആലപ്പുഴ മണ്ഡലം

രാജ്യത്തിന്റെ അതിർത്തി കാക്കാൻ അടരാടിയ ധീര സൈനികരെ കൊന്നൊടുക്കിയവരുമായി ചർച്ച വേണമെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം ഭീകരവാദികർക്കൊത്താശ ചെയ്യുന്നതാണെന്ന് ബിജെപി. ജില്ലാ പ്രസിഡണ്ട് കെ. സോമൻ പറഞ്ഞു. ദേശവിരുദ്ധ ശക്തികളെ സഹായിക്കുന്ന കോടിയേരിയെ ഉടൻ അറസ്റ്റ് ചെയ്തു തുറുങ്കിലടയ്ക്കണം. സിപിഎമ്മിന്റെ മുൻകാല പ്രവർത്തനത്തിന്റെ തുടർച്ചയാണ് കോടിയേരിയുടെ വാക്കുകൾ. ജിഹാദി ഭീകരതയോടും തീവ്രവാദികളോടുമുള്ള സി.പി,.എമ്മിന്റെ അടുപ്പമാണ് ഈ പ്രതികരണം സൂചിപ്പിക്കുന്നത്, അദ്ദേഹം പറഞ്ഞു.

കാശ്മീരിൽ ഭീകരാക്രമണത്തിൽ മരിച്ച അമരന്മാരായ 44 ധീര ജവാന്മാർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടു ആലപ്പുഴ നിയോജക മണ്ഡലത്തിൽ 44 അമർ ജ്യോതി ദീപം തെളിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബിജെപി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജി. വിനോദ് കുമാർഅദ്ധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറിമാരായ ജി. മോഹനൻ, കെ.പി. സുരേഷ് കുമാർ, വൈസ് പ്രസിഡണ്ട് എൻ.ഡി. കൈലാസ്, മറ്റു ഭാരവാഹികളായ പത്മകുമാർ, ബാലചന്ദ്രപ്പണിക്കർ, ശങ്കർ, വിശ്വവിജയപാൽ, വരുൺ, സുനിൽ കുമാർ എന്നിവർ സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP