Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തനൂറ സ്വേത മേനോൻ രചിച്ച തട്ടമിട്ട മേനോത്തി' പ്രകാശനം ചെയ്തു

തനൂറ സ്വേത മേനോൻ രചിച്ച തട്ടമിട്ട മേനോത്തി' പ്രകാശനം ചെയ്തു

കൊച്ചി: തനൂറ സ്വേത മേനോൻ രചിച്ച തട്ടമിട്ട മേനോത്തി പ്രകാശനം ചെയ്തു. നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണനാണ് എംഫാർ ഗ്രൂപ്പ് ചെയർമാൻ ഡോ. പി. മുഹമ്മദ് അലിക്ക് പുസ്തകം നൽകി പ്രകാശനം നിർവഹിച്ചത്. കെഎംസിസി യുഎഇ പ്രസിഡന്റ് ഡോ. പുത്തൂർ റഹ്മാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫ്ളവേഴ്സ് ചാനൽ എംഡി ആർ. ശ്രീകണ്ഠൻ നായർ പുസ്തകം പരിചയപ്പെടുത്തി. ലിപി പബ്ലിക്കേഷൻസ് എംഡി ലിപി അക്‌ബർ, എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹലിയ, സംഗീത സംവിധായകൻ പരേതനായ രവീന്ദ്രന്റെ ഭാര്യ ശോഭന രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

ഫാഷൻ ഡിസൈനറായ തനൂറ സോളോ ട്രാവലറുമാണ്. ഇതുവരെ 20-ഓളം രാജ്യങ്ങൾ ഒറ്റയ്ക്ക് യാത്ര ചെയ്തിട്ടുണ്ട്. വളരെ ചെറുപ്രായത്തിൽ സ്വന്തം ഇഷ്ടപ്രകാരമുള്ള വിവാഹവും വിവാഹമോചനവും അതേ തുടർന്നുണ്ടായ ഏകാന്തതയും വിവരിക്കുന്നതോടൊപ്പം വിവാഹ മോചനത്തിന് ശേഷം മൂന്ന് കുട്ടികളെ വളർത്താൻ ഒറ്റയ്ക്ക് നടത്തിയ കഠിനയാത്രയും അതിൽ കൈവരിച്ച വിജയവും പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP