Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സാഹിത്യ ഗവേഷണം കലയും വിമർശനവും പുസ്തകം പ്രകാശനം ചെയ്തു

സാഹിത്യ ഗവേഷണം കലയും വിമർശനവും പുസ്തകം പ്രകാശനം ചെയ്തു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളെജിലെ മലയാളവിഭാഗം അദ്ധ്യാപകനും എഴുത്തുകാരനുമായ ഡോ.എ.എസ്.പ്രതീഷ് സമ്പാദനവും പഠനവും നിർവഹിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച സാഹിത്യ ഗവേഷണം കലയും വിമർശനവും എന്ന പുസ്തകത്തിന്റെ പ്രകാശനം കേരള സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ.വി.പി.മഹാദേവൻപിള്ള നിർവഹിച്ചു. കേരള സർവകലാശാല രജിസ്ട്രാർ ഡോ.സി.ആർ.പ്രസാദ് പുസ്തകം ഏറ്റുവാങ്ങി.

കേരള സർവകലാശാല കാര്യവട്ടം ഒ.എൻ.വി സ്മാരക മന്ദിരത്തിലെ മലയാളവിഭാഗം സെമിനാർ ഹാളിൽ നടന്ന പരിപാടിയിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ.വി.കാർത്തികേയൻ നായർ അധ്യക്ഷത വഹിച്ചു. കേരള സർവകലാശാല മലയാളവിഭാഗം മുൻവകുപ്പധ്യക്ഷൻ ഡോ.എൻ.മുകുന്ദനെ ഡോ.വി.പി.മഹാദേവൻപിള്ള പൊന്നാടയണിയിച്ച് ആദരിച്ചു.

ഡോ.എം.എ.സിദ്ദീഖ് പുസ്തകപരിചയം നടത്തി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഭരണ സമിതിയംഗം ഡോ.സി.ഉണ്ണികൃഷ്ണൻ, മലയാളവിഭാഗം മുൻ അധ്യക്ഷന്മാരായ ഡോ. ഡി.ബെഞ്ചമിൻ, ഡോ.ദേശമംഗലം രാമകൃഷ്ണൻ, യൂണിവേഴ്‌സിറ്റി കോളെജിലെ മുൻ അദ്ധ്യാപകനും നിരൂപകനുമായ ഡോ.കെ. പ്രസന്ന രാജൻ, അലിഗഡ് സർവകലാശാല മലയാളം വിഭാഗം അധ്യക്ഷൻ ഡോ.നുജൂം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് റിസർച്ച് ഓഫീസർ ഡോ.ബിജു ബാലകൃഷ്ണൻ, ഫാത്തിമ മാതാ കോളെജിലെ അദ്ധ്യാപിക പെട്രീഷ്യ ജോൺ, മലയാളവിഭാഗം അദ്ധ്യാപിക ഡോ.സീമ ജെറോം, ഗ്രന്ഥകാരൻ ഡോ.എ.എസ്.പ്രതീഷ് എന്നിവർ സംസാരിച്ചു. കൊല്ലം എസ്.എൻ. കോളേജ് പ്രിൻസിപ്പൽ ഡോ.ആർ.സുനിൽകുമാർ, വിജയൻ ചാലോട്, സുരേഷ് നൂറനാട് എന്നിവർ പങ്കെടുത്തു. 160 രൂപ വിലയുള്ള പുസ്തകം ഇൻസ്റ്റിറ്റ്യൂട്ടിന്റെ തിരുവനന്തപുരം സ്റ്റാച്യു, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെ പുസ്തകശാലകളിൽ ലഭിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP