Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബി പി സി എൽ സ്വകാര്യവൽക്കരണം കൊച്ചിൻ പോർട്ടിനെ തകർക്കും; തൊഴിലാളികൾ സമരം തുടരുന്നു

ബി പി സി എൽ സ്വകാര്യവൽക്കരണം കൊച്ചിൻ പോർട്ടിനെ തകർക്കും;  തൊഴിലാളികൾ സമരം തുടരുന്നു

സ്വന്തം ലേഖകൻ

തൃപ്പൂണിത്തുറ:ബി പി സി എൽ സ്വകാര്യവൽക്കരിച്ചാൽ അത് ഏറ്റവും ആദ്യം തകർക്കുന്നതുകൊച്ചിൻ പോർട്ടിനെ ആയിരിക്കുമെന്ന് അഖിലേന്ത്യ പോർട്ട് അന്റ് ഡോക്ക് വർക്കേഴ്‌സ് ഫെഡറേഷൻ അഖിലേന്ത്യ വൈസ് പ്രസിഡന്റ് പി.എം. മുഹമ്മദ് ഹനീഫ അഭിപ്രായപ്പെട്ടു.

കൊച്ചിൻ പോർട്ടിന്റെ 65% വരുമാനവും കൊച്ചിൻ റിഫൈനറിയിൽ നിന്നാണ്. ബിപിസിഎൽ പൊതുമേഖലയിൽ നില നിന്നാലേ പോർട്ടിനും പൊതുമേഖലയിൽ നില നിൽക്കുവാൻ കഴിയൂ. അദ്ദേഹം പറഞ്ഞു. രാജ്യത്തെ പോർട്ടുകൾ ഒന്നൊന്നായി നരേന്ദ്ര മോദി സർക്കാർ വിറ്റുതുലക്കുകയാണ്. ബിപിസിഎൽ സ്വകാര്യവൽക്കരണത്തിനെതിരെ എല്ലാ സ്ഥാപനങ്ങളിലുമുള്ള തൊഴിലാളികൾ ട്രേഡ് യൂണിയൻ വ്യത്യാസങ്ങൾക്ക് അതീതമായി യോജിച്ചു കൊണ്ട് സമര രംഗത്തു വരണം .പ്രസ്തുത സമരത്തോടൊപ്പം പോർട്ടിലെ തൊഴിലാളികളും ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

ബി.പി.സി.എൽ വിൽപ്പനക്കെതിരെ തൊഴിലാളികൾ നടത്തുന്ന 83 മത് ദിവസത്തെ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് എച്ച്.എം.എസ് അനുഭാവ സത്യാഗ്രഹം നടത്തി.
ഉദ്ഘാടന സമ്മേളത്തിൽ എച്ച്.എം.എസ് സംസ്ഥാന ജനറൽ സെകട്ടറി ടോമി മാത്യു സംയുക്ത സമരസമിതി നേതാക്കളായ എം.ജി.അജി, എൻ.ആർ. മോഹൻ കുമാർ,സജി തുടങ്ങിയവർ പ്രസംഗിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP