Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൗരത്വ ഭേദഗതി ബിൽ; ഇന്ത്യയുടെ ജനാധിപത്യ -മതനിരപേക്ഷതയുടെ മരണപത്രം: പ്രസന്നകുമാരി

പൗരത്വ ഭേദഗതി ബിൽ; ഇന്ത്യയുടെ ജനാധിപത്യ -മതനിരപേക്ഷതയുടെ മരണപത്രം: പ്രസന്നകുമാരി

സ്വന്തം ലേഖകൻ

മലപ്പുറം : ഇന്ത്യയുടെ മഹത്തായ മതേതര ജനാധിപത്യ സംസ്‌കാരത്തിന്റെ മരണപത്രമാണ് പൗരത്വഭേദഗതി ബില്ലെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പ്രസന്നകുമാരി. മോദി-അമിത്ഷാ പ്രഭൃതികൾ ഇന്ത്യയെന്ന ആശയത്തിനുമീതെ അവസാനത്തെ ആണിയും അടിച്ചുകഴിഞ്ഞു. ഭരണഘടനയുടെ നഗ്‌നമായ ലംഘനമാണ്, അതിന്റെ ദുർവ്യാഖ്യാനത്തിലൂടെ ബിജെപി ഭരണകൂടം നടത്തിയിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്ലിംകളെ മാതൃരാജ്യത്ത് അഭയാർത്ഥികളാക്കി മാറ്റുന്ന വംശീയ ഉന്മൂലനത്തിനുള്ള അംഗീകാരമാണ് നേടിയെടുത്തിരിക്കുന്നത്.

വിഭജനത്തിനു ശേഷമുള്ള ഏറ്റവും വലിയ മുറിവിലൂടെയാണ് നാം കടന്നുപോകുന്നത്. മതത്തിന്റെ പേരിലെ ഈ വിഭജനതന്ത്രത്തെ മതനിരപേക്ഷമായ ജനാധിപത്യ മനസുകൾ ഒരുമിച്ചാണ് നേരിടേണ്ടത്. ഈ രാഷ്ട്രീയ-സാമൂഹിക ഭീഷണിയുടെ ഇരകൾ സ്ത്രീകളുൾപ്പെടെയുള്ള ഇന്ത്യക്കാർ ഒന്നടങ്കമാണ്. രാജ്യം നഷ്ടപ്പെടുക എന്നത് ജീവൻ നഷ്ടപ്പെടുന്നതിനേക്കാൾ ഭീകരമാണ്. സ്ത്രീ പ്രസ്ഥാനങ്ങൾ ഉൾപ്പെടെയുള്ള ജനാധിപത്യ മുന്നേറ്റങ്ങൾ മാതൃരാജ്യത്തിന്റെ വേദനയെ ചേർത്തുപിടിക്കുകയും പൗരത്വ ഭേദഗതി ബില്ലിനെതിരെ ഒറ്റക്കെട്ടായി സമരരംഗത്തിറങ്ങുകയും ചെയ്യേണ്ടതുണ്ടെന്നും അവർ ആഹ്വാനം ചെയ്തു. മലപ്പുറത്ത് ആസാദി സ്‌ക്വയറി റിന്റെ ഇരുപതാം ദിന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

ജമാഅത്തെ ഇസ്ലാമി വനിതാവിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി പി റുക്‌സാന, 'ആരാമം' എക്‌സിക്യുട്ടീവ് എഡിറ്റർ ഫൗസിയ ഷംസ്, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ജില്ല പ്രസിഡന്റ് പി ലൈല ടീച്ചർ എന്നിവർ സംസാരിച്ചു. ഫാസിസത്തിനെതിരെ കുട്ടികളുടെ വ്യത്യസ്ഥ ആവിഷ്‌കാരങ്ങൾ നടത്തി.

ഇന്ന് ആസാദി സ്‌ക്വയറിൽ ഫാസിസത്തിനെതിരാ വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ 'സർഗപ്രതിരോധം' നടക്കും. പ്രസംഗം, സംഗീത ശിൽപം, പ്രതിഷേധ ഒപ്പന, ഗാനം,
മാർച്ചിങ് സോംഗ്, മുദ്രാവാക്യം, കോൽക്കളി എന്നീ ആവിഷ്‌കാരങ്ങൾ ആണ് നടക്കുക. 'മലർവാടി ബാല സംഘം' സംസ്ഥാന കോ-ഓർഡിനേറ്റർ അബ്ബാസലി പത്തപ്പിരിയം, ജില്ലാ കോ-ഓർഡിനേറ്റർ അബ്ദുറഹ്മാൻ മമ്പാട് എന്നിവർ സംബന്ധിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP