Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊല്ലം ഫെഡറൽ ബാങ്ക് റീജിയണൽ ഓഫീസ് കശുവണ്ടി വ്യവസായികളും തൊഴിലാളികളും ഉപരോധിച്ചു

കൊല്ലം ഫെഡറൽ ബാങ്ക് റീജിയണൽ ഓഫീസ് കശുവണ്ടി വ്യവസായികളും തൊഴിലാളികളും ഉപരോധിച്ചു

കേരളത്തിലെ കശുവണ്ടി മേഖലക്ക് ഉണ്ടായ പ്രതിസന്ധി വക വെക്കാതെ ഫെഡറൽ ബാങ്കിലെ നാല് കശുവണ്ടി വ്യവസായികളുടെ താമസിക്കുന്ന വീട് ഉൾപ്പടെ ഉള്ള പണയ വസ്തുക്കൾ മുംബൈ ആസ്ഥാനം ആയി പ്രവർത്തിക്കുന്ന ARC ( Asset Reconstruction Company ) ക് വിറ്റിരുന്നു കേരള മുഖ്യമന്ത്രിയുടെയും, ചീഫ് സെക്രട്ടറിയുടെയും SLBC യുടെയും ബാങ്ക്കളുടെയും യോഗത്തിലെ തീരുമാനം അനുസരിച് വ്യവസായികളുടെ വീടുകൾ ജപ്തി ചെയ്യരുത് എന്നും , ജപ്തി ചെയ്ത ഒരു കശുവണ്ടി വ്യവാസായുടെ വീട് തിരികെ നൽകണം എന്ന് ആവശ്യപ്പെട്ടിട്ടും കേരള സർക്കാരിന്റെ വാക്കുകൾക് ഫെഡറൽ ബാങ്ക് നിഷേധാത്മക നിലപാട് കയ്‌കൊണ്ടതിനെതിരെ കേരള കശുവണ്ടി വ്യവസായ സംയുക്ത സമരസമിതി യുടെ നേതൃത്വത്തിൽ 2018 ഒക്ടോബർ 26 വെള്ളിയാഴ്ച വ്യവസായികളും തൊഴിലാളികളും കുടുംബസമേതം കൊല്ലം കടപ്പാക്കടയിൽ സ്ഥിതി ചെയുന്ന ഫെഡറൽ ബാങ്ക് റീജിയണൽ ഓഫീസ് ഉപരോധിച്ചു.

കേരള കശുവണ്ടി വ്യവസായ സംയുക്ത സമരസമിതി യുടെ സംസ്ഥന കൺവീനർ രാജേഷ് കെ ഉത്ഘാടനം നിർവഹിക്കുകയും മാത്തുക്കുട്ടി അധ്യക്ഷത വഹിച്ചു . 'കേരളം ആസ്ഥാനം ആയി പ്രവർത്തിക്കുന്ന ഫെഡറൽ ബാങ്ക് മുഖ്യമത്രിയുടയും ചീഫ് സെക്രട്ടയുടയും വാക്കുകൾക് ഫെഡറൽ ബാങ്ക് നിഷേധാത്മകമായ നിലപാട് തിരുത്തി ഇല്ലങ്കിൽ ശക്തമായ സമരപരുപാടികൾ സങ്കടിപ്പിക്കും എന്ന് ഉത്ഘാടന പ്രസംഗത്തിൽ കൺവീനർ ഉന്നയിച്ചു '. തുടർന് അംഗങ്ങൾ എല്ലാവരും ചേർന്നു കൊല്ലം ഫെഡറൽ ബാങ്ക് റീജിയണൽ ഹെഡ് ടോം തോമസ് തെക്കതിലെന കണ്ട് നിവേദനം സമർപ്പിക്കുകയും ചെയ്തു .

പ്രധാന ആവശ്യങ്ങൾ

1. ഫെഡറൽ ബാങ്ക് മുംബയിൽ ഉള്ള മാർവാടി കമ്പനിക് (ARC) വിറ്റ വ്യവസായികളുടെ സ്വത്ത് വകകൾ തിരികെ വാങ്ങുക .

2 . കേന്ദ്ര -സംസ്ഥാന സർക്കാരുകൾ കശുവണ്ടി മേഖലക്ക് നൽകുന്ന എല്ലാ ആനുകൂല്യങ്ങളും ഫെഡറൽ ബാങ്ക് മാർവാടി കമ്പനിക് (ARC) വിറ്റ എല്ലാ യൂണിറ്റുകൾക്കും ലഭ്യമാകുക.

3. മാർവാടി കമ്പനി (ARC) കളുടെ പീഡനത്തിൽ നിന്നും വ്യവസായികളെ ഫെഡറൽ ബാങ്ക് സംരക്ഷിക്കുക .

4. ബഹു.മുഖ്യമന്ത്രി, വകുപ്പ് മന്ത്രി,ചീഫ് സെക്രട്ടറി എന്നിവർ ഫെഡറൽ ബാങ്കിനോട് നിർദേശിച്ചട്ടുള്ളതും ബാങ്ക് പൂട്ടിയ ഒരു വ്യവസായിയുടെ വീട് തുറന്ന് നൽകാത്ത മനുഷ്യത്തരഹിത നടപടിയിൽനിന്നും പിന്മാറി വീട് തുറന്നു നൽകുക.

5. ഫെഡറൽ ബാങ്കിന്റെ കശുവണ്ടി മേഖലയോട് ഉള്ള അവഗണന അവസാനിപ്പിക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP