Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അനധികൃത ഇറക്കുമതി മൂലം പരമ്പരാഗത മേഖലയിലെ കശുവണ്ടി വ്യവസായവും സമ്പദ് വ്യവസ്ഥയും തകർക്കുന്നു; സമരപരിപാടിയുമായി കേരള കശുവണ്ടി വ്യവസായ സംയുക്ത സമരസമിതി

അനധികൃത ഇറക്കുമതി മൂലം പരമ്പരാഗത മേഖലയിലെ കശുവണ്ടി വ്യവസായവും സമ്പദ് വ്യവസ്ഥയും തകർക്കുന്നു; സമരപരിപാടിയുമായി  കേരള കശുവണ്ടി വ്യവസായ സംയുക്ത സമരസമിതി

കേരളത്തിലെ കശുവണ്ടി വ്യവസായത്തെ പൂർണമായും തകർക്കാൻ ഗൂഢ ശക്തികളെ നീക്കം.. കേരളത്തിലെ ലക്ഷക്കണക്കിന് സ്ത്രീ തൊഴിലാളികളുടെ തൊഴിൽ നഷ്ടമായിരിക്കുന്ന കശുവണ്ടി മേഖലയിൽ വിയറ്റ്‌നാം, മൊസാംബിക് പോലുള്ള അന്യ രാജ്യങ്ങളിൽ നിന്നും സംസ്‌കരിച്ച മുന്തിയ ഇനം കശുവണ്ടിപ്പരിപ്പ് കാലിത്തീറ്റ എന്ന പേരിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ലഭിക്കേണ്ട നികുതി വെട്ടിപ്പ് നടത്തി അന്യ സംസ്ഥാനങ്ങളിലെ തുറമുഖങ്ങളിൽ സ്വാധീനം ചെലുത്തി ഇറക്കുമതി ചെയ്ത റോഡ് മാർഗമാണ് കേരളത്തിലേക്ക് കശുവണ്ടിപ്പരിപ്പ് എത്തിക്കുന്നത്.

പരമ്പരാഗതമായി സംസ്‌കരിക്കുന്ന കശുവണ്ടിപ്പരിപ്പ് സൾഫർ,ഹൈഡ്രജൻ പെറോക്‌സൈഡ് ഉപയോഗിച്ച് ബ്ലീച്ച് ചെയ്തു പരമ്പരാഗത രീതിയിൽ സംസ്‌കരിക്കുന്ന പരിപ്പിന്റെ നിലവാരത്തിൽ എത്തിക്കുന്നു. സൾഫർ കത്തുമ്പോൾ ഉണ്ടാകുന്ന സൾഫർ ഡൈ ഓക്‌സൈഡിൽ ഉണ്ടാകുന്ന പൊടി കുടലിനും ശരീരത്തിനും ഹാനികരമാണ്. പ്രസ്തുത ബ്ലീച്ചിങ്ങിലൂടെ പരമ്പരാഗതരീതിയിൽ പരിപ്പിന് ലഭിക്കുന്ന നിറത്തേക്കാൾ വെള്ളനിറം ലഭിക്കുന്നതിനാൽ സംശയത്തിന് ഇട നൽകാതെ അന്താരാഷ്ട്ര ആഭ്യന്തര വിപണിയിൽ വിറ്റഴിക്കാൻ കഴിയുന്നു.

ഈ അനധികൃത ഇറക്കുമതി മൂലം പരമ്പരാഗത മേഖലയിലെ കശുവണ്ടി വ്യവസായവുംസമ്പദ് വ്യവസ്ഥയേയും തൊഴിലിനെയും തകർത്തെറിയുന്ന അവസ്ഥയാണ്. അന്താരാഷ്ട്ര കുത്തക കമ്പനികളും കേരളത്തിലെ ചില വൻകിട വ്യവസായികളും ഒത്തുചേർന്നാണ് ഈ ഗൂഢ നീക്കത്തിനു പിന്നിൽ. സി ഇ പി സി ഐ ( കാഷ്യുഎക്‌സ്‌പോർട്ട് പ്രമോഷൻ കൗൺസിൽ ഓഫ് ഇന്ത്യ ) യും സർക്കാരുകളുടെയും അറിവോടെയാണ് നടക്കുന്നത് എന്ന് ചെറുകിട വ്യവസായികൾക്കും തൊഴിലാളികളുടെ ഇടയിലും സംശയമുണ്ട്.

നിരവധി പ്രാവശ്യം ഈ കാര്യങ്ങൾ സർക്കാരുകൾക്ക് മുന്നിൽ ബോധ്യപ്പെടുത്തിയിട്ടുണ്ട് ആയത് പരിഹരിക്കാത്ത സാഹചര്യത്തിൽ കശുവണ്ടിപ്പരിപ്പ് ഇറക്കുമതി ചെയ്യുന്ന രീതി 'നെഗറ്റീവ് 'പട്ടികയിൽ ഉൾപ്പെടുത്തി പൂർണമായി കശുവണ്ടി ഇറക്കുമതി ചെയ്യുന്ന കശുവണ്ടിപ്പരിപ്പ് 100% നികുതി ഏർപ്പെടുത്തുക, അനധികൃതമായി തെറ്റിദ്ധരിപ്പിച്ച് ഇറക്കുമതിചെയ്യുന്ന കശുവണ്ടിപരിപ്പിന് പിഴ ഈടാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള കശുവണ്ടി വ്യവസായ സംയുക്ത സമരസമിതി കേന്ദ്ര കേരള സർക്കാരുകളെ ബോധ്യപ്പെടുത്താൻ തീരുമാനിച്ചു. തുടർന്ന് നടപടി ഉണ്ടായില്ലെങ്കിൽ തൊഴിലാളികളും വ്യവസായികളും കൂടി പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കുവാനും 24/ 01/ 2019 ന് കൊല്ലത്തു നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.

പ്രസ്തുത പത്രസമ്മേളനത്തിൽ കേരള കശുവണ്ടി വ്യവസായ സംയുക്ത സമര സമിതി സംസ്ഥാന കൺവീനർ കെ. രാജേഷ്, സംസ്ഥാന പ്രസിഡണ്ട് ബി. നൗഷാദ്, മാത്തുക്കുട്ടി (വൈസ് പ്രസിഡണ്ട്), നാരായണപിള്ള, മാനുവൽ മോഹൻദാസ്, വിശ്വമോഹൻദാസ് തുടങ്ങിയവർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP