Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളത്തിലെകശുവണ്ടി വ്യവസായത്തെയും സംസ്ഥാന സർക്കാരിനെയും വെല്ലുവിളിച്ചുകൊണ്ട് കശുവണ്ടി മേഖലയിൽ വീണ്ടും ബാങ്കുകളുടെ ജപ്തി; പ്രതിരോധം തീർത്തുകൊണ്ട് സ്ത്രീ തൊഴിലാളികളും വ്യവസായികളും.

കേരളത്തിലെകശുവണ്ടി വ്യവസായത്തെയും സംസ്ഥാന സർക്കാരിനെയും വെല്ലുവിളിച്ചുകൊണ്ട് കശുവണ്ടി മേഖലയിൽ വീണ്ടും ബാങ്കുകളുടെ ജപ്തി; പ്രതിരോധം തീർത്തുകൊണ്ട് സ്ത്രീ തൊഴിലാളികളും വ്യവസായികളും.

കൊല്ലം: ഐസിഐസിഐ ബാങ്ക് കൊല്ലം കുണ്ടറ ശാഖയിൽ നിന്നും ലോണെടുത്ത് വ്യവസായം നടത്തി കൊണ്ടിരുന്ന കൊല്ലം മങ്ങാട് നൂറുകണക്കിന് സ്ത്രീ തൊഴിലാളികൾ ഉപജീവനമാർഗ്ഗമായിരുന്ന കശുവണ്ടി ഫാക്ടറി ഇന്ന് രാവിലെ 12 മണിക്ക് സർഫേസി ആക്ട് എന്ന നിയമത്തെ മുൻനിർത്തി സ്റ്റേറ്റ് ലെവൽ ബാങ്കെഴ്സ് കമ്മിറ്റിയുടെയും സംസ്ഥാന സർക്കാരിന്റെയും നിർദ്ദേശങ്ങളെയും കേരള കശുവണ്ടി വ്യവസായ പുനരുദ്ധാരണ പദ്ധതിയെ വെല്ലുവിളിച്ചുകൊണ്ട് ഐസിഐസിഐ ബാങ്ക് ജപ്തി ചെയ്തു.

സ്ത്രീ തൊഴിലാളികളെ ഉൾപ്പെടെ പുറത്താക്കാൻ ശ്രമിച്ചതിന് വ്യവസായികളും തൊഴിലാളികളും മറ്റ് അനുബന്ധ പെട്ടവരും സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ സംയുക്തമായി പ്രതിരോധിച്ചു തുടർന്ന് ബാങ്ക് അധികൃതരുംപൊലീസ് ഉദ്യോഗസ്ഥരുമായും കൊല്ലം ജില്ലാകോടതി പ്രതിനിധിയുമായി നടത്തിയ ചർച്ചകളുടെയും പ്രതിരോധത്തെയും ഫലമായി ഐസിഐസിഐ ബാങ്ക് ജപ്തി നടപടികൾ നിർത്തി വെച്ച് പിൻവാങ്ങി സംസ്ഥാന സർക്കാർ നടപ്പിലാക്കി കൊണ്ടിരിക്കുന്ന കശുവണ്ടി പുനരുദ്ധാരണ പദ്ധതികൾ വ്യവസായിക്കും പൂർത്തിയായി തൊഴിലാളികളുടെ ജോലി സ്ഥിരത ഉറപ്പുവരുത്തുന്നത് വരെ ഇനി കശുവണ്ടി മേഖലയിലെ ജപ്തി നടപടികളിൽനിന്ന് ബാങ്കുകൾ പൂർണമായും പിന്മാറണമെന്ന് കേരള കശുവണ്ടി വ്യവസായ സംയുക്ത സമരസമിതി ആവശ്യപ്പെട്ടു.

കശുവണ്ടി മേഖലയോടുള്ള അവഗണന ബാങ്കുകൾ അവസാനിപ്പിക്കുന്നതുവരെ വരുംനാളുകളിൽ അതി ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് കേരള കശുവണ്ടി വ്യവസായ സംയുക്തസമരസമിതി അറിയിക്കുന്നു. സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ സഹകരണത്തോടെയായിരുന്നു ഇന്നത്തെ പ്രതിരോധ സമരം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP