Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കത്തോലിക്കാ അല്മായ പ്രസ്ഥാനങ്ങൾക്ക് ദേശീയതല പ്രവർത്തന ഏകീകരണമുണ്ടാകും: സിബിസിഐ ലെയ്റ്റി കൗൺസിൽ

ന്യൂഡൽഹി: ഭാരത കത്തോലിക്കാ സഭയിലെ അല്മായ പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങളെ ദേശീയതലത്തിൽ ഏകീകരിച്ച് അല്മായ സംഘടനകളെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു.

ലാറ്റിൻ, സീറോ മലബാർ, സീറോ മലങ്കര എന്നീ മൂന്ന് കത്തോലിക്കാ സഭാവിഭാഗങ്ങളുടെ കൂട്ടായ്മയാണ് ഭാരത കത്തോലിക്കാ സഭ. സഭയുടെ അംഗീകാരത്തിൽ പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങളുടെയും ഭക്തസംഘടനകളുടെയും പ്രവർത്തനങ്ങൾ ദേശീയ മുഖ്യധാരയിൽ ഏകോപിപ്പിച്ചുള്ള അല്മായ ശക്തീകരണം അടിയന്തരമാണ്. ക്രൈസ്തവരുടേതായി ഒട്ടേറെ സഭാവിരുദ്ധപ്രസ്ഥാനങ്ങൾ രാജ്യത്തുടനീളം രൂപപ്പെട്ടുവരുന്നതും ഇക്കൂട്ടർ വിവിധ വേദികളിൽ സഭയ്‌ക്കെതിരെ നിലപാടെടുക്കുന്നതും വിശ്വാസികളിലും പൊതുസമൂഹത്തിലും തെറ്റിദ്ധാരണകൾ സൃഷ്ടിച്ചിട്ടുള്ളത് ഗൗരവമായി കാണണം.

ഭാരതകത്തോലിക്കാസഭയുമായി ബന്ധപ്പെടുന്ന പൊതുവായ വിഷയങ്ങളിൽ സഭാസംവിധാനങ്ങളുടെ ഭാഗമായി വിവിധ അല്മായ പ്രസ്ഥാനങ്ങളുടെ കൂട്ടായ നിലപാടുകളും ദേശീയതല മുന്നേറ്റങ്ങളും സജീവമാക്കും. ക്രൈസ്തവ സമൂഹവുമായി ബന്ധപ്പെടുന്ന വിവിധ വിഷയങ്ങളിൽ ഒറ്റക്കെട്ടായി പ്രതികരിക്കുവാൻ അല്മായ സംഘടനാ നേതാക്കൾക്ക് പഠനവും പരിശീലനവും നൽകും. സഭയുടെ പൊതുവേദികളിലും സഭാസ്ഥാപനങ്ങളുടെ വിവിധ ചടങ്ങുകളിലും അല്മായ സംഘടനാ നേതാക്കൾക്കും പ്രതിനിധികൾക്കും പങ്കാളിത്തവും പ്രാതിനിധ്യവും ഉറപ്പാക്കണം. ഭാരത കത്തോലിക്കാ സഭയിലെ മൂന്ന് റീത്തുകളിലേയും ദേശീയതലത്തിൽ പ്രവർത്തിക്കുന്ന സഭയിലെ അല്മായ പ്രസ്ഥാനങ്ങളുടെ നേതൃസമ്മേളനം സിബിസിഐ ലെയ്റ്റി കൗൺസിൽ വിളിച്ചുചേർക്കുമെന്നും ഇന്ത്യയിലെ 14 റീജിയണുകളിലും 174 രൂപതകളിലുമായുള്ള അല്മായ പ്രസ്ഥാനങ്ങളെ പരസ്പരം കോർത്തിണക്കി ദേശീയതലത്തിൽ ഏകോപിപ്പിച്ചു പ്രവർത്തനശൃംഖല രൂപപ്പെടുത്തുമെന്നും വി സി.സെബാസ്റ്റ്യൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP