Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ ക്രൈസ്തവ നീതിനിഷേധം അതിരുകടക്കുന്നു: ലെയ്റ്റി കൗൺസിൽ

സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ ക്രൈസ്തവ നീതിനിഷേധം അതിരുകടക്കുന്നു: ലെയ്റ്റി കൗൺസിൽ

സ്വന്തം ലേഖകൻ

കോട്ടയം: സംസ്ഥാന ന്യൂനപക്ഷക്ഷേമവകുപ്പിന്റെ ക്രൈസ്തവരോടുള്ള അവഗണനയും നീതി നിഷേധവും അതിരുകടക്കുന്നുവെന്ന് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു.

പ്രൊഫ.ജോസഫ് മുണ്ടശ്ശേരിയുടെ പേരിൽ ഏർപ്പെടുത്തിയിരിക്കുന്ന വിദ്യാഭ്യാസ സ്‌കോളർഷിപ്പിൽ പോലും 80 ശതമാനം മുസ്ലിം സമുദായത്തിനും 20 ശതമാനം ക്രൈസ്തവരുൾപ്പെടെ ഇതര ന്യൂനപക്ഷ വിഭാഗങ്ങൾക്കുമായി നിശ്ചയിച്ച് ഉത്തരവിറക്കിയിരിക്കുന്നത് തിരുത്തപ്പെടേണ്ടതാണ്. ജനസംഖ്യാ ആനുപാതികമായിട്ട് 59:41 രീതിയിൽ ഈ സ്‌കോളർഷിപ്പുകൾ ക്രൈസ്തവർക്കും അവകാശമുണ്ട്. സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിനെ വകുപ്പുമന്ത്രിയുടെ സ്വകാര്യസ്വത്തുപോലെ കാണുന്നത് ജനാധിപത്യഭരണത്തിന് ഭൂഷണമല്ല. എല്ലാ ന്യൂനപക്ഷ വിഭാഗങ്ങൾക്കും അർഹമായ പ്രാതിനിധ്യവും പങ്കാളിത്തവും ക്ഷേമപദ്ധതികളിൽ ഉറപ്പുവരുത്തണം. ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രിയും ന്യൂനപക്ഷ കമ്മീഷൻ ചെയർമാനും പ്രധാനപ്പെട്ട അംഗങ്ങളും ഒരേ സമുദായത്തിൽ നിന്നായിരിക്കുന്നത് ശരിയായ നടപടിയല്ല.

കേരള ജനസംഖ്യയുടെ 18.38 ശതമാനം ക്രൈസ്തവരാണെന്നിരിക്കെ വിവിധ ന്യൂനപക്ഷ ക്ഷേമപദ്ധതികളിൽ നിന്നും വകുപ്പ് ഭരണപങ്കാളിത്തത്തിൽ നിന്നും ക്രൈസ്തവരെ മനഃപൂർവ്വം ഒഴിവാക്കിയിരിക്കുന്നത് നീതികരിക്കാനാവില്ല. കേന്ദ്രസർക്കാരിന്റെ ന്യൂനപക്ഷപദ്ധതികളുടെ നടത്തിപ്പിലും പ്രാതിനിധ്യത്തിലും സംസ്ഥാനസർക്കാർ ക്രൈസ്തവരോട് വലിയ വിവേചനമാണ് കാണിച്ചിരിക്കുന്നത്. വിവിധ ക്രൈസ്തവ സഭാവിഭാഗങ്ങൾ ഇക്കാര്യത്തിൽ ഒറ്റക്കെട്ടായി സംഘടിച്ചു രംഗത്തുവരണം. ന്യൂനപക്ഷ സംരക്ഷകരെന്ന് സ്വയം അവകാശപ്പെടുന്ന യുഡിഎഫും ഇതേനയമാണ് കഴിഞ്ഞ നാളുകളിൽ സ്വീകരിച്ചത്. ക്രൈസ്തവരായ ജനപ്രതിനിധികൾ പോലും വോട്ടുബാങ്ക് മാത്രം ലക്ഷ്യമാക്കി അവസരവാദസമീപനങ്ങൾ സ്വീകരിക്കുന്നത് എതിർക്കപ്പെടണമെന്നും സംസ്ഥാന ന്യൂനപക്ഷ ക്ഷേമപദ്ധതികൾ ജനസംഖ്യാനുപാതികമായി എല്ലാ ന്യൂനപക്ഷ വിഭാഗങ്ങൾക്കും ലഭ്യമാക്കേണ്ട ഉത്തരവാദിത്വം ഭരണനേതൃത്വങ്ങൾ നിർവഹിക്കണമെന്നും വി സി.സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.

ന്യൂനപക്ഷ ക്ഷേമപദ്ധതികളിൽ സംസ്ഥാന സർക്കാരിന്റെ ക്രൈസ്തവ വിരുദ്ധ സമീപനത്തിനെതിരെ സംയുക്ത നീക്കത്തിനായി വിവിധ ക്രൈസ്തവ വിഭാഗങ്ങളിലെ നേതാക്കളുടെ സമ്മേളനം സെപ്റ്റംബർ 27ന് കോട്ടയത്ത് ചേരുമെന്ന് സിബിസിഐ ലെയ്റ്റി കൗൺസിൽ മൈനോരിറ്റി സ്റ്റഡി ടീം കൺവീനർ ജിൻസ് നല്ലേപ്പറമ്പിൽ, മെമ്പർ അമൽ സിറിയക് എന്നിവർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP