Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദീപകിന്റെ ഓർമ്മകൾ ഉറങ്ങുന്ന വീട് ഗാന്ധി ജയന്തി ദിനത്തിൽ സിപിടി പ്രവർത്തകരുടെ ശ്രമദാനത്തിലൂടെ വാസയോഗ്യമാക്കും

ദീപകിന്റെ ഓർമ്മകൾ ഉറങ്ങുന്ന വീട് ഗാന്ധി ജയന്തി ദിനത്തിൽ സിപിടി പ്രവർത്തകരുടെ ശ്രമദാനത്തിലൂടെ വാസയോഗ്യമാക്കും

സ്വന്തം ലേഖകൻ

കാസർകോട് ; എന്മകജെ ,പഞ്ചായത് എട്ടാം വാർഡ് ഐ എച്ച് ഡി പി കോളനിയിൽ അടച്ചു ഉറപ്പ് ഇല്ലാത്ത വീട്ടിൽ രാത്രി മുലകുടിക്കുന്ന സമയത്ത് പാമ്പ് കടിയേറ്റു മരിച്ച കുഞ്ഞ് ദീപകിന്റെ ഓർമ്മകൾ ഉറങ്ങുന്ന കുടുംബത്തിലെ മറ്റ് രണ്ട് കുട്ടികളുടെ സുരക്ഷ സംരക്ഷണം കണക്കിലെടുത്ത് ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ ചൈൽഡ് പ്രൊട്ടക്റ്റ് ടീം കാസർകോട് ജില്ലാ കമ്മിറ്റി പ്രവർത്തകർ ശ്രമദാനത്തിലൂടെ ഷീറ്റ് ഉപയോഗിച്ച് അടച്ചു ഉറപ്പ് ഉള്ളതാക്കും. കുടുംബത്തിന് പഞ്ചായത്തിൽ നിന്നും വീട് അനുവദിച്ചതായി വാർഡ് മെമ്പർ രൂപാവണി ഭട്ട് അറിയിച്ചിട്ടുണ്ട്. പഞ്ചായത്തിൽ പോയി ചൈൽഡ് പ്രൊട്ടക്റ്റ് ടീം പ്രവർത്തകർ നടത്തിയ ചർച്ചയിൽ ആണ് ഇത് സംബന്ധിച്ച് ധാരണ ആയത്. സ്ഥലത്തിന്റെ രേഖകൾ ശരിയാക്കി ജനുവരി മാസത്തിൽ വീട് പണി തുടങ്ങും. നിലവിൽ കുട്ടികൾ ഉറങ്ങാതെ പേടിച്ച് കരയുന്നു. ഈ അവസ്ഥ കണക്കിലെടുത്താണ് താത്കാലികമായി അടച്ചു ഉറപ്പ് ഉള്ളതാക്കാൻ തീരുമാനിച്ചത്.ഈ ഉദ്യമത്തിൽ തകിട് ഷീറ്റ് മറ്റ് സാധനങ്ങളും പണികളും ചെയ്തു തരാൻ താത്പര്യം ഉള്ളവർക്ക് ഭാരവാഹികളെ ബന്ധപ്പെടാം. ഹെൽപ് ലൈൻ കാസർകോട് 8281998414

പഞ്ചായത്ത് നിലവിൽ ഉള്ള വീടിന് ഉടനെ നമ്പർ നൽകും. റേഷൻ കാർഡും അനുവദിക്കും എന്നും അറിയിച്ചു.

സംസ്ഥാന പ്രസിഡന്റ്
സികെ നാസർ കാഞ്ഞങ്ങാട് .
സംസ്ഥാന വൈസ് പ്രസിഡന്റ് ഉമ്മർ പടലടുക്ക.
ജില്ലാ സെക്രട്ടറി ജയപ്രസാദ് വാവടുക്കം.
ജില്ലാ വൈപ്രസിഡന്റ്
മനു മാത്യു ബന്തടുക്ക.
ജില്ലാ വൈസ് പ്രസിഡണ്ട് സാദിഖ് ചർളടുക്ക. എന്നിവർ മരണപ്പെട്ട കുട്ടിയുടെ കുടുംബത്തോടൊപ്പം എൺമകജെ പഞ്ചായത്തിൽ എത്തി കാര്യങ്ങളിൽ തീരുമാനം എടുത്തത്. കജ്ജംപാടി പോയ കോളനിയിൽ പോയ ഭാരവാഹികൾ വീട്ടിൽ എത്തി എടുക്കേണ്ട പണികളെ കുറിച്ച് എസ്റ്റിമേറ്റ് ഉണ്ടാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP