Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാൻ മുളക്കൃഷി: സിസ്സ സെമിനാർ ഫെബ്രുവരി 24 ന്

കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാൻ മുളക്കൃഷി: സിസ്സ സെമിനാർ ഫെബ്രുവരി 24 ന്

തിരുവനന്തപുരം: പൊതുസമൂഹത്തിൽ ജൈവവൈവിധ്യ സംരക്ഷണത്തെപ്പറ്റിയുള്ള അവബോധം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം ആസ്ഥാനമായ സെന്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ്സ) സെമിനാർ സംഘടിപ്പിക്കുന്നു. കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സെമിനാറിന്റെ വിഷയം 'മുളക്കൃഷിയിലൂടെ കേരളത്തിലെ കാലാവസ്ഥാ വ്യതിയാനത്തെ നേരിടാം 'എന്നതാണ്.

കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുള്ള ശ്രമങ്ങളിൽ മുളക്കൃഷിയെ എങ്ങനെയെല്ലാം പ്രയോജനപ്പെടുത്താം എന്ന അന്വേഷണമാണ് സെമിനാർ മുന്നോട്ടുവെയ്ക്കുന്നത്. വീട്ടുവളപ്പിലെ ഒഴിഞ്ഞയിടങ്ങളെ മുളക്കൃഷിക്കായി പ്രയോജനപ്പെടുത്തുന്നതിലൂടെ തുറന്നു കിട്ടുന്ന തൊഴിൽ സാധ്യതകൾ, വരുമാന മാർഗങ്ങൾ, മൂല്യവർധിത ഉല്പന്നങ്ങൾ എന്നിവ സംബന്ധിച്ച ഉൾക്കാഴ്ചകളും ഇതിലൂടെ ലഭിക്കും. 2019 ഫെബ്രുവരി 24 ന് ഞായറാഴ്ച വെള്ളയമ്പലം ഉദാരശിരോമണി റോഡിലെ സിസ്സ സെമിനാർ ഹാളിലാണ് പരിപാടി.

രാവിലെ 9.30 ന് രജിസ്ട്രേഷൻ ആരംഭിക്കും. തിരുവനന്തപുരം ഡെപ്യൂട്ടി മേയർ രാഖി രവികുമാർ ഉദ്ഘാടനം ചെയ്യും. രാവിലെ നടക്കുന്ന സാങ്കേതിക സെഷനുകളിൽ ' നിർമ്മാണ വ്യവസായത്തിൽ മുളയുടെ ഉപയോഗം ' എന്ന വിഷയത്തെപ്പറ്റി സാജൻ പി ബി (ജോയിന്റ് ഡയറക്ടർ, കോസ്റ്റ്ഫോർഡ്); ' പാക്കേജ് ഓഫ് പ്രാക്ടീസസ് ഫോർ ബാംബൂ ' എന്ന വിഷയത്തിൽ ഡോ. കെ സി കോശി( റിട്ട. സയന്റിസ്റ്റ്, കെ എസ് സി എസ് ടി ഇ- ജെ എൻ ടി ബി ജി ആർ ഐ) എന്നിവർ സംസാരിക്കും.

ഉച്ച തിരിഞ്ഞ് മൂന്നു സെഷനുകളുണ്ട്. 'ജൈവവൈവിധ്യ നിയമവും പരിസ്ഥിതി സംരക്ഷണത്തിൽ അതിനുള്ള സ്വാധീനവും' എന്ന വിഷയത്തിൽ ഡോ. കെ ജി അജിത് കുമാർ (സീനിയർ പ്രോഗ്രാം ഓഫീസർ, സംസ്ഥാന ജൈവവൈവിധ്യ ബോർഡ്); 'മുളയുടെ വൈവിധ്യപൂർണമായ ഉപയോഗങ്ങൾ' എന്ന വിഷയത്തിൽ മുജീബ് റഹ്മാൻ എം ടി (എഞ്ചിനീയർ, സംസ്ഥാന ബാംബൂ കോർപറേഷൻ); 'വീട്ടുവളപ്പിൽ ഒരു മുള - കാർബൺ വിമുക്ത വീടുകളിലേക്ക് ഒരു ചുവടുവെപ്പ്' എന്ന വിഷയത്തിൽ എൻ ശ്രീകുമാർ (കൺസൾട്ടന്റ്, പശുകേന്ദ്രിത ജൈവകൃഷി) എന്നിവർ സംസാരിക്കും. കൂടുതൽ വിവരങ്ങൾക്ക് : 9447063824

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP