Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സിസ്സ ഊർജ്ജകിരൺ 2018-19 ഊർജ്ജ സംരക്ഷണ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

സിസ്സ ഊർജ്ജകിരൺ 2018-19 ഊർജ്ജ സംരക്ഷണ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

തിരുവനന്തപുരം: പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പുതുതായി നിർമ്മിക്കുന്ന കെട്ടിടം പൂർണമായും സൗരോർജ്ജത്തിൽ പ്രവർത്തിപ്പിക്കുമെന്നും അധികം വരുന്ന വൈദ്യുതി ഗ്രിഡിലേക്ക് നൽകുമെന്നും പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ആർ സലൂജ. സെന്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ്സ) സംഘടിപ്പിച്ച ഊർജ്ജകിരൺ 2018-19 ഉദ്ഘാടനം ചെയ്ത് സംസാരിച്ച അവർ കാര്യക്ഷമമായ ഊർജ്ജ സംരക്ഷണ പരിപാടികൾ സംഘടിപ്പിച്ച് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ മാതൃകാപരമായി പ്രവർത്തിക്കണമെന്നും ആവശ്യപ്പെട്ടു.

'ഊർജ്ജ കാര്യശേഷിയും സംരക്ഷണവും' എന്ന വിഷയത്തെ ആസ്പദമാക്കി പാറശാല ജയമഹേഷ് ഓഡിറ്റോറിയത്തിൽ നടന്ന സെമിനാറിൽ സിസ്സ ജനറൽ സെക്രട്ടറി ഡോ. സി സുരേഷ്‌കുമാർ അധ്യക്ഷത വഹിച്ചു. എനർജി ഓഡിറ്റർ സുരേഷ്ബാബു ബി വി ; എനർജി ടെക്നോളജിസ്റ്റ് അനീഷ് രാജേന്ദ്രൻ തുടങ്ങിയവർ ക്ളാസ്സ് എടുത്തു.

സിസ്സയും എനർജി മാനേജ്മെന്റ് സെന്ററും (ഇ എം സി) സെന്റർ ഫോർ എൻവയോൺമെന്റ് ആൻഡ് ഡെവലപ്‌മെന്റും (സി ഇ ഡി) എന്നിവയുടെ സഹകരണത്തോടെയായാണ് സിസ്സ പരിപാടി സംഘടിപ്പിച്ചത്.കുമാരി പ്രേമ എം എൻ സ്വാഗതവും മഹാദേവി അമ്മ നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP