Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊച്ചിൻ കോളേജ് അലൂംനി ഹെറിറ്റേജ് റൺ നാളെ;പങ്കെടുക്കാനൊരുങ്ങി രണ്ടായിരത്തോളം ആളുകൾ

കൊച്ചിൻ കോളേജ് അലൂംനി  ഹെറിറ്റേജ് റൺ നാളെ;പങ്കെടുക്കാനൊരുങ്ങി രണ്ടായിരത്തോളം ആളുകൾ

ശ്ചിമകൊച്ചിയുടെ പൈതൃക പാരമ്പര്യ തനിമ വിളിച്ചോതിക്കൊണ്ട് കൊച്ചിൻ കോളേജ് അലുംനി അസോസിയേഷൻ സംഘടിപ്പിക്കുന്ന ലിട്മസ്7 ഫോർട്ടുകൊച്ചി ഹെറിറ്റേജ് റൺ ഈ വരുന്ന ഞായറാഴ്ച (16.12.18) രാവിലെ കൃത്യം 5 30 ന് ഫോർട്ടുകൊച്ചി വെളി ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച്, ബീച്ച് റോഡ് സൗദി ജംഗ്ഷൻ, പരിപ്പ് ജംഗ്ഷൻ, മുണ്ടംവേലി റോഡ്, സാന്ത മരിയ കോൺവെന്റ് റോഡ്, മിനിസ്റ്റേഡിയം, അഞ്ജലി ജംഗ്ഷൻ, പള്ളിച്ചാൽ റോഡ്, പ്യാരി ജംഗ്ഷൻ, ബി ഒ ടി പാലം, ഹ്യുണ്ടായ് ഷോറൂം, ഹാർബർ പാലം, കരുവേലിപ്പടി ആശുപത്രി, കൊച്ചങ്ങാടി, മട്ടാഞ്ചേരി പൊലീസ് സ്റ്റേഷൻ, കൂനൻ കുരിശു പള്ളി, ആസ്പിൻവാൾ, കമാലക്കടവ്, ചിൽഡ്രൻസ് പാർക്ക്, സെ.ഫ്രാൻസിസ് ചർച്ച്, പരേഡ് ഗ്രൗണ്ട്, ഡച്ച് സെമിത്തേരി, സൗത്ത് ബീച്ച്, ഐ.എൻ.എസ് ദ്രോണാചാര്യ വഴി തിരിച്ചു ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ടിൽ സമാപിക്കുന്നു.

കേരളത്തിലെയും, കേരളത്തിനു പുറത്തു നിന്നും, വിദേശത്തെയും രണ്ടായിരത്തോളം പേർ പങ്കെടുക്കുന്ന ഈ വലിയ ഓട്ട മത്സരം കാണുന്നതിനും, റോഡിന് ഇരുവശവും നിന്ന് അതിനെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കണം എന്ന് എല്ലാ കൊച്ചിക്കാരോടും ഭാരവാഹികൾ ആവശ്യപ്പെട്ടു.

അതോടൊപ്പംതന്നെ രാവിലെ 5.30 മുതൽ 7.30 വരെയുള്ള സമയത്ത് വാഹന യാത്ര കഴിയുന്നത്ര ഒഴിവാക്കി ഓട്ടക്കാർക്ക് വേണ്ട സൗകര്യം ചെയ്തു കൊടുക്കണമെന്നും സംഘാടകർ അഭ്യർത്ഥിച്ചു.

ആരോഗ്യത്തോടൊപ്പം നമ്മുടെ നാടിന്റെ ടൂറിസ വികസനവും ലക്ഷ്യമാക്കി കൊണ്ടാണ് കൊച്ചിൻ കോളേജിലെ പൂർവവിദ്യാർത്ഥികൾ മാരത്തൻ
സംഘടിപ്പിക്കുന്നത്

15 കിലോമീറ്റർ മത്സരവിഭാഗത്തിലും 5 കിലോമീറ്റർ മത്സരേതര വിഭാഗത്തിലും ആയിട്ടാണ് ഓട്ടം. 15 കിലോമീറ്റർ വിഭാഗം ഐഎൻഎസ് ദ്രോണാചാര്യ കമാൻഡിങ് ഓഫീസർ കമ്മഡോർ സൈമൺ മത്തായി രാവിലെ 5 30ന് ഫ്‌ളാഗ്ഓഫ് ചെയ്യും. 5 കിലോമീറ്റർ വിഭാഗം രാവിലെ 6.30 ന് മുംബൈ ജിഎസ് ടി കമ്മീഷണർ ഡോ. കെ.എൻ. രാഘവൻ ആണ് ഫ്‌ളാഗ്ഓഫ് ചെയ്യുന്നത്.

ഓപ്പൺ വിഭാഗത്തിലും വെറ്ററൻ വിഭാഗത്തിലും സീനിയർ വെറ്ററൻ വിഭാഗത്തിലുമായി, പുരുഷന്മാർക്കും, സ്ത്രീകൾക്കും പ്രത്യേകം സമ്മാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രൊഫ. കെ.വി. തോമസ് എംപി, കെ.ജെ. മാക്‌സി എംഎ‍ൽഎ., കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്‌സൺ ഷൈനി മാത്യു, കൗൺസിലർമാരായ ഷീബ ലാൽ, ബെന്നി ഫെർണാണ്ടസ് എന്നിവർ വിവിധ വിഭാഗത്തിലുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും

പേര് റെജിസ്റ്റർ ചെയ്തിട്ടുള്ളവർ, 15 ഡിസംബർ, ശെനിയാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയുള്ള സമയത്തിനുള്ളിൽ ടി ഷർട്ട്, ഇലക്ട്രോണിക് ചിപ്പ് അടങ്ങിയ ചെസ്റ്റ് നമ്പർ എന്നിവ അടങ്ങിയ റേസ് കിറ്റ് ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ടിൽ നിന്നും വാങ്ങണം എന്നും, രെജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവരുടെ ആവശ്യം കൂടി പരിഗണിച്ചു, ഇനി 15 ആം തീയതി മാത്രം ആദ്യം വരുന്ന 150 പേർക്ക് കൂടി പേര് രെജിസ്റ്റർ ചെയ്യുവാനും ഉള്ള സൗകര്യം ഇവിടെ ഉണ്ടായിരിക്കുന്നതും ആണ്.

'റൺ ഫോർ കേരള' എന്ന മുദ്രാവാക്യവുമായി നടത്തുന്ന ഈ പരിപാടിയുടെ വരുമാനത്തിൽ നിന്ന് ഒരു വിഹിതം കേരള മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസനിധിയിലേക്ക് ലിറ്റ്മസ്7 ഡയറക്ടർ ബ്രിജേഷ് മാത്യൂ കൈമാറുമെന്ന് കൊച്ചിൻ കോളേജ് അലൂംനി അസോസിയേഷൻ ജനറൽ സെക്രട്ടറി ടി പി സലിം കുമാർ, ജനറൽ കൺവീനർ പി.ജി വിദ്യ, ജോയിന്റ് ജനറൽ കൺവീനർമാരായ അബ്ദുൽ ഹകീം, അനിത തോമസ് എന്നിവർ പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP