Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം മാണി സി കാപ്പൻ എംഎൽഎ വിലയിരുത്തി; പാലാ നഗരസഭയുടെ പ്രവർത്തനത്തിൽ അതൃപ്തി

കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം മാണി സി കാപ്പൻ എംഎൽഎ വിലയിരുത്തി; പാലാ നഗരസഭയുടെ പ്രവർത്തനത്തിൽ അതൃപ്തി

സ്വന്തം ലേഖകൻ

പാലാ: കൊറോണ ലോക്ക് ഡൗണിനോടനുബന്ധിച്ചു വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തനമാരംഭിച്ച കമ്മ്യൂണിറ്റി കിച്ചണുകളുടെ പ്രവർത്തനം മാണി സി കാപ്പൻ എം എൽ എ വിലയിരുത്തി.

എലിക്കുളം, കൊഴുവനാൽ, മീനച്ചിൽ, മുത്തോലി, പാലാ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണുകളുടെ പ്രവർത്തനമാണ് എം എൽ എ വിലയിരുത്തിയത്. എലിക്കുളത്ത് കമ്മ്യൂണിറ്റി കിച്ചനു സ്വന്തം കൈയിൽ നിന്നും ധനസഹായം നൽകുകയും ചെയ്തു. എലിക്കുളം, കൊഴുവനാൽ, മുത്തോലി, മീനച്ചിൽ പഞ്ചായത്തുകളിൽ എത്തിയപ്പോൾ പഞ്ചായത്ത് പ്രസിഡന്റുമാരും മെമ്പറുമാരും ഉൾപ്പെടെ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു പച്ചക്കറികൾ ഉൾപ്പെടെ തയ്യാറാക്കുന്ന കാഴ്ച കാണാൻ കഴിഞ്ഞതായി കാപ്പൻ പറഞ്ഞു

പഞ്ചായത്തുകളിലെ കമ്യൂണിറ്റി കിച്ചനുകളുടെ പ്രവർത്തനത്തിൽ എം എൽ എ സംതൃപ്തി രേഖപ്പെടുത്തി. ഇതിനായി പ്രവർത്തിക്കുന്ന ജനപ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ, ഉദ്യോഗസ്ഥർ എന്നിവരെ അനുമോദിച്ചു.

എന്നാൽ പാലാ നഗരസഭയിലെ കമ്യൂണിറ്റി കിച്ചന്റെ പ്രവർത്തനത്തിൽ അതൃപ്തി രേഖപ്പെടുത്തിയ എം എൽ എ നഗരസഭയുടെ നടപടിയെ രൂക്ഷമായി വിമർശിച്ചു. കമ്മ്യൂണിറ്റി കിച്ചൺ ആരംഭിക്കാതെ നഗരസഭയുടെ ന്യായവില ഷോപ്പു വഴി നടപ്പാക്കുന്ന നടപടി ശരിയല്ല. ഇത് സർക്കാർ നയത്തിന് എതിരാണ്. തിരുത്തിയില്ലെങ്കിൽ പാലായിൽ നഗരസഭയെ ഒഴിവാക്കി കമ്മ്യൂണിറ്റി കിച്ചൻ ആരംഭിക്കേണ്ടി വരുമെന്ന് എം എൽ എ മുന്നറിയിപ്പ് നൽകി. പാലായിലെ നടപടി സർക്കാരിനെ അറിയിക്കും. ന്യായവില ഷോപ്പു ഉപയോഗച്ചു ഭക്ഷണം തയ്യാറാക്കുന്നതിൽ അപാകത ഉണ്ടെന്നും എം എൽ എ പറഞ്ഞു.

വിവിധ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് സുമംഗലാദേവി, കൊഴുവനാൽ പഞ്ചായത്ത് പ്രസിഡന്റ് തോമസ് ജോർജ് കൈപ്പൻപ്ലാക്കൽ മുനിസിപ്പൽ കൗൺസിലർ അഡ്വ. ബിനു പുളിക്കക്കണ്ടം, മുനിസിപ്പൽ കൗൺസിലർ ടോണി തോട്ടം, ഷിബു പൂവേലി, സാജോ പൂവത്താനി, മാത്യൂസ് പെരുമനങ്ങാട്ട്, മിനി മനോജ് ഉദ്യോഗസ്ഥരായ എം സുശീൽ, പി എസ് വിശ്വം, ബേബി ഈറ്റത്തോട്ട് എന്നിവർ ചേർന്നു എം എൽ എ യെ സ്വീകരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP