Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കമ്മ്യൂണിറ്റി കിച്ചനിലേയ്ക്ക് തുക കൈമാറി

കമ്മ്യൂണിറ്റി കിച്ചനിലേയ്ക്ക് തുക കൈമാറി

സ്വന്തം ലേഖകൻ

കുന്നത്തൂർ: നവ ഒലി ജ്യോതിർ ദിനം ആഘോഷത്തിന്റെ ഭാഗമായി ശാന്തിഗിരി ആശ്രമം ഒരു ലക്ഷം പേർക്ക് ഉള്ള ഭക്ഷണ വിതരണം നടത്തി. കോവിഡ് 19 ന്റ പശ്ചത്തലത്തിൽ ആശ്രമത്തിലെ നവ ഒലി ജ്യോതിർ ദിനാഘോഷങ്ങൾ ഒഴിവാക്കി ആ തുകയാണ് ഇവിടെ കൈമാറിയത്. അതിന്റെ ഭാഗമായി കുന്നത്തൂർ താലൂക്കിലെ പോരുവഴി, ശാസ്താകോട്ട പത്തനംതിട്ടയിലെ കടമ്പനാട് ഗ്രാമപഞ്ചായത്ത് പഞ്ചായത്തുകളിൽ ഒരു ദിവസത്തെ ഭക്ഷണ തുക ഏരിയ ചുമതലക്കാരുടെ നേതൃത്വത്തിൽ കൈമാറി. ശാന്തിഗിരി ആശ്രമത്തിന്റെ കുന്നത്തൂർ ഏരിയ ചുമതലയുള്ള വിനുകുമാർ പാലമൂട്ടിൽ മോഹനൻ എന്നിവർ വിതരണങ്ങൾ നടത്തി. പോരുവഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ പ്രസന്നൻ കടമ്പനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അജീഷ് കുമാർ ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് എന്നിവർ തുകയേറ്റു വാങ്ങി.

പോരുവഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.ബിനീഷ്, ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ആർ ക്യഷ്ണകുമാർ, ഗ്രാമ പഞ്ചായത്തംഗം വിനോദ്കുമാർ, ശിവരാമൻ, ബ്രഹ്മദത്തു, വിജയൻ എന്നിവർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP