Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെ.എം.മാണി: കർഷകർക്കുവേണ്ടി ജീവിതം മുഴുവൻ പോരാടിയ ജനനേതാവും സഭാസ്‌നേഹിയും: ഷെവലിയർ വി സി.സെബാസ്റ്റ്യൻ

കെ.എം.മാണി: കർഷകർക്കുവേണ്ടി ജീവിതം മുഴുവൻ പോരാടിയ  ജനനേതാവും സഭാസ്‌നേഹിയും: ഷെവലിയർ വി സി.സെബാസ്റ്റ്യൻ

കോട്ടയം: ഒരു ജീവിതം മുഴുവൻ കർഷകജനതയുടെ രക്ഷയ്ക്കും നിലനിൽപ്പിനും വേണ്ടി നിരന്തരം പോരാടിയ ജനനേതാവും വിശ്വാസത്തിൽ അടിയുറച്ച ജീവിതം നയിച്ച സഭാസ്‌നേഹിയുമാണ് കെ.എം.മാണിയെന്ന് സിബിസിഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറിയും ഇൻഫാം ദേശീയ സെക്രട്ടറി ജനറലുമായ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ അനുശോചനസന്ദേശത്തിൽ പറഞ്ഞു.

സംസ്ഥാനത്ത് ഭരണത്തിലിരുന്നപ്പോഴും പ്രതിപക്ഷത്തായിരുന്നപ്പോഴും മാണിസാറിന്റെ മനസ്സും പ്രവർത്തനങ്ങളും ഭരണനിലപാടുകളും കർഷകക്ഷേമമായിരുന്നു. അവതരിപ്പിച്ച സർക്കാർ ബജറ്റുകളിലെല്ലാം കർഷകരക്ഷയ്ക്കുതകുന്ന പദ്ധതികൾ വിളിച്ചറിയിച്ചു. രാജ്യവ്യാപകമായി കാർഷികപ്രതിസന്ധി തുടരുമ്പോഴും കേരളത്തിലെ കർഷകർ ഈയവസ്ഥയിലെങ്കിലും നിലനിൽക്കുന്നതിന്റെ പിന്നിൽ മാണിസാറിന്റെ സംഭാവനയും പങ്കും കർഷകസമൂഹത്തിന് മറക്കാവുന്നതല്ല. ക്രൈസ്തവ സമുദായം വിവിധ കാലഘട്ടങ്ങളിൽ നേരിട്ട പ്രതിസന്ധികളിൽ സഭയ്‌ക്കൊപ്പം ശക്തമായി നിലനിന്ന് വാദിക്കുവാനും പോരാടുവാനും അദ്ദേഹം വഹിച്ച പങ്ക് അതുല്യമാണെന്നും വി സി.സെബാസ്റ്റ്യൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP