Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വെട്ടേറ്റ് ഗരുതരമായി ചികിൽസയിൽ കഴിയുന്ന സിഒടി നസീറിനെ എസ്ഡിപിഐ നേതാക്കൾ സന്ദർശിച്ചു

വെട്ടേറ്റ് ഗരുതരമായി ചികിൽസയിൽ കഴിയുന്ന സിഒടി നസീറിനെ എസ്ഡിപിഐ നേതാക്കൾ സന്ദർശിച്ചു

കോഴിക്കോട്: വടകരയിലെ സിപിഎം വിമത സ്ഥാനാർത്ഥി സിഒടി നസീറിനെതിരായ വധശ്രമക്കേസ് അന്വേഷണം ശക്തമാക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി പി.അബ്ദുൽ ഹമീദ് ആവശ്യപ്പെട്ടു. വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന നസീറിനെ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വധശ്രമം നടന്ന് മൂന്നു ദിവസം പിന്നിട്ടിട്ടും കേസ് രജിസ്റ്റർ ചെയ്തു എന്നതിനപ്പുറം യാതൊരു അന്വേഷണവും നടന്നിട്ടില്ല. അന്വേഷണം വൈകുന്നത് കേസ് അട്ടിമറിക്കാനും പ്രതികളും ഗൂഢാലോചന നടത്തിയവരും രക്ഷപ്പെടാനും വഴിയൊരുക്കും. പൊലീസ് അന്വേഷണം മരവിപ്പിക്കുന്നതിന് ഉന്നതതല ഇടപെടൽ നടന്നിട്ടുണ്ടോ എന്നു സംശയമുണ്ട്. പൊലീസ് അനാസ്ഥ അവസാനിപ്പിച്ച് അന്വേഷണം കാര്യക്ഷമമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എസ്ഡിപിഐ വടകര ലോക്സഭ മണ്ഡലം സ്ഥാനാർത്ഥിയും പാർട്ടി സംസ്ഥാന സെക്രട്ടറിയുമായ മുസ്തഫ കൊമ്മേരിയും അദ്ദേഹത്തോടൊപ്പം ആശുപത്രിയിലെത്തിയിരുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP