Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേന്ദ്ര സർക്കാർ അംഗീകാരത്തോടെവേദിക് വാസ്തുശാസ്ത്ര ഡിപ്ലോമ കോഴ്‌സ് നാദാപുരംറോഡിൽ

കേന്ദ്ര സർക്കാർ അംഗീകാരത്തോടെവേദിക് വാസ്തുശാസ്ത്ര ഡിപ്ലോമ കോഴ്‌സ് നാദാപുരംറോഡിൽ

സ്വന്തം ലേഖകൻ

 

വടകര :കേന്ദ്ര സർക്കാർ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന നാഷണൽ കൗൺസിൽ ഫോർ ടെക്നോളജി ആൻഡ് ട്രെയിനിങ് പ്രോഗ്രാമിന്റെ ഭാഗമായി ഭാരതീയ വിദ്യാ സംസ്ഥാപന പീഠം ചോമ്പാലയുടെ നേതൃത്വത്തിൽ വടകരക്കടുത്ത് നാദാപുരംറോഡിൽ ആരംഭിക്കുന്ന വേദിക് വാസ്തു ശാസ്ത്ര ഡിപ്‌ളോമ കോഴ്സിൽ ചേരുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു.

തൃശ്ശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന വാസ്തുഭാരതിവേദിക് റിസർച്ച് അക്കാദമിയുടെ നേതൃത്വത്തിൽ ഏട്ടാമത്തെ ബാച്ച് ഡിപ്ലോമ കോഴ്സാണ് നാദാപുരംറോഡിൽ ആരംഭിക്കുന്നത് .കണ്ണൂർ കോഴിക്കോട് ജില്ലയിലുള്ളവർക്ക് പ്രവേശനത്തിൽ മുൻഗണന .

കഴിഞ്ഞ 28 വർങ്ങളായി വാസ്തുശാസ്ത്രരംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച ദക്ഷിണേന്ത്യയിലെ പ്രമുഖ വാസ്തുശാസ്ത്ര വിദദഗ്ദ്ധൻ ഡോ .നിശാന്ത് തോപ്പിലും സംഘവുമായിരിക്കും വേദിക് വാസ്തു ഡിപ്ലോമ കോഴ്സിന് നേതൃത്വം നൽകുക.

ധ്യാനം , യോഗ ,ജ്യോതിശാസ്ത്രം ,പൂജ തുടങ്ങിയ വാസ്തുശാസ്ത്ര അനുബന്ധ പരിശീലനങ്ങളുമുൾക്കൊള്ളുന്ന ഈ പാഠ്യപദ്ധതിയിൽ മാർത്താണ്ഡം ,അപരാജിത ,പ്രജ്ഞ ,മനുഷ്യാലയചന്ദ്രിക ,അഗ്‌നിപുരാണം ,നാരദപുരാണം തുടങ്ങിയ പ്രാചീന വാസ്തുശാസ്ത്രഗ്രന്ഥങ്ങളെ അടിസ്ഥാനമായിരിക്കും പഠനപദ്ധതി നടപ്പിലാക്കുക.

N A C T E T അംഗീകാരമുള്ള സർട്ടിഫിക്കറ്റ് ലഭിക്കുന്ന ഈ ഒരു വർഷ ഡിപ്ലോമ കോഴ്സിന് പ്ലസ് ടുപാസായവർക്ക് അപേക്ഷിക്കാം . അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി 2019 സെപ്റ്റംബർ 24 അപേക്ഷാഫാറത്തിനും മറ്റും ബന്ധപ്പെടുക -9846807054

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP