Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പോസ്റ്റ് കോവിഡ് സമ്മിറ്റിന് തുടക്കമായി; കോടിയേരി ബാലകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു

പോസ്റ്റ് കോവിഡ് സമ്മിറ്റിന് തുടക്കമായി; കോടിയേരി ബാലകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ

രിത്രത്തിലെ അസാധാരണമായ ഒരു വഴി പിരിയലിന് നാം സാക്ഷ്യം വഹിക്കുകയാണ്. കോവിഡ് അനന്തര കേരളം അഥവാ Post Covid കാലം മനുഷ്യ ഭാവനയ്ക്കും യുക്തിക്കും അതീതമായ അനേകം മാറ്റങ്ങളാവും മനുഷ്യ വ്യവഹാരത്തിന്റെ ഭിന്ന മേഖലകളിൽ കൊണ്ടു വരിക എന്നത് സുനിശ്ചിതമാണ്. കോവിഡ് അനന്തര കേരളത്തെ പറ്റി സംവാദങ്ങൾക്കും സമഗ്രവും മൗലികവുമായ ആലോചനകൾക്കും അടിത്തറ പണിയുന്ന Cloud Summit on Post Covid Kerala സെമിനാർ കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

ഗ്രാമീണ സമ്പദ്ഘടന സമ്പൂർണ തകർച്ചയിലാണ്. എല്ലാ മേഖലയും സമ്പൂർണമായി തകർന്നിരിരിക്കുന്നു എന്ന തിരിച്ചറിവിലാകണം ഭാവിയെ കുറിച്ച് നമ്മൾ ചിന്തിക്കേണ്ടത് എന്നും സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. കൃഷി, ആരോഗ്യം, ടൂറിസം, വിദ്യാഭ്യാസം, പശ്ചാത്തല മേഖല തുടങ്ങി, സമസ്ത മേഖലയിലും പ്രതിസന്ധിയാണ്. കോവിഡ് എത്രകാലം നീണ്ടു നിൽക്കും എന്നതിൽ നമുക്ക് വ്യക്തതയില്ല. അതു കൊണ്ട് ഭാവിയെ സംബന്ധിച്ച് ചിന്തിക്കേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

ലോക മഹായുധങ്ങൾ പോലെ, ആഗോളവൽക്കരണം പോലെ, കാലത്തിന്റെയും ചരിത്രത്തിന്റെയും സഞ്ചാരത്തെ കോവിഡ് 19 രണ്ടായി വിഭജികുന്നു. ഈ വിഭജന കാലത്ത് എങ്ങനെയാവണം കേരളം, രാജ്യം എങ്ങനെയാവണം, ലോകം എങ്ങനെയാവണം എന്നത് പ്രധാനമാണ്. കോവിഡ് അനന്തര കേരളത്തെ പറ്റി സംവാദങ്ങൾക്കും സമഗ്രവും മൗലികവുമായ ആലോചനകൾക്കും അടിത്തറ പണിയുകയാണ് Cloud Summit on Post Covid Kerala ലൂടെ ഡി വൈ എഫ് ഐ.

വിവിധ മേഖലകളിലെ വിദഗ്ദ്ധരെയും പൊതു ജനങ്ങളെയും സംയോജിപ്പിച്ചു കൊണ്ട് കോവിഡ് ആനന്തര കേരളത്തെ സംബന്ധിച്ച ജനകീയ നയരൂപീകരണം സാധ്യമാക്കുകയാണ് ഡി വൈ എഫ് ഐ ഈ ഉദ്ധ്യമത്തിലൂടെ. മുഴുവൻ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളും ചർച്ചകളുടെ വേദിയാകും. ചർച്ചകളിൽ ഉയർന്നു വരുന്ന ജനകീയ ആശയങ്ങളും ആശങ്കകളും വിദഗ്ദ്ധ നിർദ്ദേശങ്ങളും ഉൾപ്പെടുത്തി തയ്യാറാകുന്ന സമഗ്രമായ റിപ്പോർട്ട് ഡി വൈ എഫ് ഐ സർക്കാരിന് കൈമാറും. ഡിവൈഎഫ്‌ഐ മുന്നോട്ട് വക്കുന്ന വിഷയങ്ങളിൽ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്ക് വക്കുന്നതിന് [email protected] എന്ന മെയിൽ ഐഡി ഉപയോഗിക്കാവുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP