Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യു എസ് ടി ഗ്ലോബൽ കമ്പനിയായ സൈബർ പ്രൂഫിന് ഫോറസ്റ്റർ റിസർച്ചിന്റെ അംഗീകാരം

തിരുവനന്തപുരം: യു എസ് ടി ഗ്ലോബൽ കമ്പനിയായ സൈബർ പ്രൂഫിന് സ്വതന്ത്ര ഗവേഷണ സ്ഥാപനമായ ഫോറസ്റ്റർ റിസർച്ചിന്റെ പുതിയ റിപ്പോർട്ടിൽ ലീഡ് പദവി നൽകിയുള്ള അംഗീകാരം. ഫോറസ്റ്റർ റിസർച്ചിന്റെ 2018 വർഷത്തെ മൂന്നാം പാദത്തെ ' ദ ഫോറസ്റ്റർ വേവ് : എമർജിങ് മാനേജ്ഡ് സെക്യൂരിറ്റി സർവീസ് പ്രൊവൈഡേഴ്‌സ് (എം എസ് എസ് പി)' റിപ്പോർട്ട് സൈബർ പ്രൂഫിന് ലീഡർ പദവിയാണ് നൽകിയിട്ടുള്ളത്. 

അനാലിസിസ് & പ്രയോറിറ്റി: നെറ്റ് വർക് എൻഡ് പോയിന്റ് , അനാലിസിസ് & പ്രയോറിറ്റി : അപ്ലികേഷൻസ് ഹണ്ടിങ് , ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , മെഷീൻ ലേണിങ് , ഓട്ടോമേഷൻ വിഭാഗങ്ങളിൽ സൈബർ പ്രൂഫ് പരമാവധി സ്‌കോറുകൾ കരസ്ഥമാക്കിയതാണ് സ്ഥാപനത്തിന് നേട്ടമായത്. 24 വിഭാഗങ്ങളിലായി നടന്ന വിലയിരുത്തലുകളെ ആധാരമാക്കുന്ന റിപ്പോർട്ടിൽ ലീഡർ പദവി നേടിയ രണ്ടു കമ്പനികളിൽ ഒന്ന് സൈബർ പ്രൂഫ് ആണ്.ലോകമെങ്ങും സാന്നിധ്യമുള്ളതും ഉപയോക്താക്കൾ ഉള്ളതും ആഗോള തലത്തിൽ സെക്യൂരിറ്റി ഓപറേഷൻ സെന്ററുകൾ (എസ് ഒ സി കൾ ) ഉള്ളതും എന്നാൽ വൻകിട എം എസ് എസ് പി കമ്പനികളെ അപേക്ഷിച്ച് ഉപയോക്താക്കളുടെ എണ്ണവും വരുമാനവും കുറഞ്ഞ സ്ഥാപനങ്ങളെയാണ് റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഫോറസ്റ്റർ ഉപയോക്താക്കളുടെ താൽപ്പര്യവും കൂടി പരിഗണിച്ചാണ് സ്ഥാപനങ്ങളെ ഫോറസ്റ്റർ റിപ്പോർട്ടിൽ ഉൾപ്പെടുത്തുന്നത്.

സൈബർ പ്രൂഫിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ബി ഒ ടി സീമോ ഏറെ പ്രത്യേകതകൾ ഉള്ളതാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ' നിരീക്ഷണ സംവിധാനങ്ങൾ പൂർണമായും ഓട്ടോമേറ്റഡ് ആണ്. തെളിവുകൾ ശേഖരിച്ചും കൃത്യമായ മാർഗനിർദ്ദേശങ്ങൾ നൽകിയും സീമോ അനലിസ്റ്റുകളെ സഹായിക്കുന്നുണ്ട് . ക്ലൗഡ് അധിഷ്ഠിതമായും ഓൺ-പ്രിമൈസ് ടൂളുകൾ വഴിയും കമ്പനി സേവനങ്ങൾ നൽകുന്നു. കമ്പനിയുടെ ഇന്റർഫേസുകൾ കസ്റ്റമൈസ് ചെയ്യാനാകും എന്നത് ഉപയോക്താക്കൾ എടുത്തുപറയുന്ന നേട്ടമാണ്. സാങ്കേതിക വിദ്യയോടുള്ള പുരോഗമനാത്മക സമീപനവും ശ്രദ്ധേയമാണ് ' റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഫോറസ്റ്റർ റിപ്പോർട്ടിൽ ലീഡർ പദവി ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് സൈബർ പ്രൂഫ് സി ഇ ഒ ടോണി വെലേസ അഭിപ്രായപ്പെട്ടു. സ്ഥാപന ഉപയോക്താക്കൾ കൂടുതലായി ആവശ്യപ്പെടുന്ന കമ്പനിയുടെ മാനേജ്ഡ് സെക്യൂരിറ്റി സേവനങ്ങൾക്ക് ഒരു സ്വതന്ത്ര ഏജൻസി നൽകുന്ന അംഗീകാരം സുപ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. സൈബർ അപകട സാധ്യതയുടെ കൃത്യതയോടെയുള്ള നിർണയവും അതിനുള്ള നിക്ഷേപത്തെക്കുറിച്ചും ബോർഡുമായി നേരിട്ട് സംവദിക്കുന്ന സമീപനമാണ് സൈബർ പ്രൂഫിന്റേത്.
ഫോറസ്റ്റർ വേവ് ലീഡർ ആയി അംഗീകരിക്കപ്പെട്ടതിൽ അതിയായ സന്തോഷമുണ്ടെന്ന് സൈബർ പ്രൂഫ് പ്രസിഡന്റ് യുവാൽ വോൾമാൻ പറഞ്ഞു.
' എം എസ് എസ് പി വിപണിയിൽ ഡിസ്റപ്റ്റീവ് സമീപനം കൈക്കൊള്ളുന്നതിനുള്ള വ്യവസായലോകത്തിന്റെ അംഗീകാരമായി ഞങ്ങൾ ഇതിനെ തിരിച്ചറിയുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസും മെഷീൻ ലേണിംഗും ഉപയോഗിച്ച് സൈബർ റിസ്‌കുകൾ നേരിടുന്നതിൽ സീമോയ്ക്കുള്ള മികവിനെ കൂടി ഇത് എടുത്തു കാണിക്കുന്നു. ലോഗ് അലെർട്ടുകളെ പരസ്പരം കണ്ണിചേർത്തും വികസിപ്പിച്ചും സ്മാർട്ട് അലെർട്ടുകൾ ആക്കി മാറ്റി സെക്യൂരിറ്റി വിഭാഗത്തിന്റെ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുന്നതിൽ സീമോയുടെ പങ്ക് വലുതാണ്.

ഒരു ഗ്രൂപ് എന്ന നിലയിൽ എമേർജിങ് എം എസ് എസ് പികൾക്കെല്ലാം പൊതുവായ ചില ലക്ഷണങ്ങൾ ഉണ്ട് എന്നാണ് ഫോറസ്റ്റർ ഗവേഷണം ചൂണ്ടിക്കാട്ടുന്നത്. വൻകിട എം എസ് എസ് പി കളുടേതിന് തുല്യമായ ശേഷിയും അവയ്ക്കുണ്ട്. എന്നാൽ വൻകിട എം എസ് എസ് പി കളെ അപേക്ഷിച്ച് കൂടുതൽ സൂക്ഷ്മതയാർന്ന സേവനവും നൂതനമായ ഡെലിവറി രീതിയുമാണ് വളർന്നുവരുന്ന എം എസ് എസ് പി കളുടേത്.
സൈബർ സുരക്ഷാ കാര്യങ്ങളിൽ നിർണായക തീരുമാനങ്ങൾ കൈക്കൊള്ളുവാനും തന്ത്രപരമായ പങ്കാളിയായി പ്രവർത്തിക്കാനും ദൈനം ദിന പ്രവർത്തനങ്ങളിൽ സഹായിക്കാനും ആവും വിധം വലിയ തരത്തിലുള്ള വെല്ലുവിളികളെ നേരിടാൻ പ്രാപ്തമാക്കുന്നതുകൊണ്ട് ഈ രംഗത്ത് സേവനം നൽകുന്ന കമ്പനികളുടേതായ വിപണി സുപ്രധാനമാണ്.

താരത്യമേന ചെലവ് കുറവായതിനാൽ , ഈ രംഗത്ത് പ്രവർത്തന പാരമ്പര്യമുള്ളതും ചിരപ്രതിഷ്ഠ നേടിയതുമായ സ്ഥാപനങ്ങളെ അപേക്ഷിച്ച് മിക്ക ഉപയോക്താക്കളും എമേർജിങ് എം എസ് എസ് പി കളുടെ സേവനത്തിനാണ് ശ്രമിക്കുന്നതായി ഫോറസ്റ്റർ പറയുന്നു. ശരിയായ സെക്യൂരിറ്റി പങ്കാളിയെ തെരഞ്ഞെടുക്കാനും എമേർജിങ് എം എസ് എസ് പി യുടെ പരമാവധി മൂല്യത്തെ പ്രയോജനപ്പെടുത്താനുമായി സെക്യൂരിറ്റി ലീഡർമാർ താഴെ പറയുന്ന അടിസ്ഥാന കാര്യങ്ങൾ പാലിക്കുന്ന സേവന ദാതാക്കൾക്ക് മുൻഗണന നൽകേണ്ടതാണ്.

ഉപയോക്താവിന്റെ സെക്യൂരിറ്റി മെച്യൂരിറ്റി ശക്തിപ്പെടുത്തൽ -- 24/7 കവറേജ് ഉറപ്പു നൽകുന്ന, പരിപൂർണ സുരക്ഷയാണ് ഇക്കാലത്ത് സെക്യൂരിറ്റി ലീഡർമാർ ആവശ്യപ്പെടുന്നത്. മെഷീൻ ലേണിങ്, ഓട്ടോമേഷൻ, മെച്ചപ്പെട്ട യൂസർ ഇന്റർഫെയ്സ് എന്നിവ പരമാവധി ഉപയോഗപ്പെടുത്തൽ-- ആർട്ടിഫിഷ്യൽ ഇന്റലിജൻസും മെഷീൻ ലേണിംഗും മെച്ചപ്പെട്ടതും കസ്റ്റമൈസ് ചെയ്യാവുന്നതുമായ യൂസർ ഇന്റർഫേസും എമേർജിങ് എം എസ് എസ് പി കളെ വിപണിയിൽ കൂടുതൽ മത്സരക്ഷമമാക്കും.

സൈബർ സുരക്ഷക്ക് മുന്തിയ പരിഗണന നൽകൽ--സുരക്ഷാ കാര്യങ്ങളിൽ മതിയായ മുൻകരുതലുകൾ എടുക്കുകയും സ്ഥാപനത്തിലെ വ്യത്യസ്ത തലങ്ങളിൽ പ്രവർത്തിക്കുന്ന ടീമുകളുടെ പ്രവർത്തനങ്ങളിൽ സൈബർ സുരക്ഷ ഉറപ്പാക്കുകയും ചെയ്തുകൊണ്ട് അപകട സാധ്യത ഒഴിവാക്കാനും സൈബർ റിസ്‌ക് സ്ട്രാറ്റജി രൂപപ്പെടുത്താനും പിന്തുണ നല്കുന്നു.

യു എസ് ടി ഗ്ലോബലിനു കീഴിലുള്ള സൈബർ പ്രൂഫ് ഒരു റിസ്‌ക് അധിഷ്ഠിത സെക്യൂരിറ്റി സെർവീസസ് കമ്പനിയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ്ങ് എന്നിവയുടെ സഹായത്താൽ പ്രവർത്തിക്കുന്ന സൈബർ ഇൻസിഡന്റ് റസ്‌പോണ്ടർ, വരും തലമുറ സൈബർ സേവനങ്ങൾ, ചെലവു കുറഞ്ഞതും അതേ സമയം വരും കാല സുരക്ഷാ പ്രശ്‌നങ്ങളെ സൂക്ഷ്മതയോടും കൃത്യതയോടും നേരിടാൻ പ്രാപ്തമായവുമായ സാങ്കേതിക വിദ്യ എന്നിവയിലൂടെ ഉപയോക്താക്കളായ സ്ഥാപനങ്ങളുടെ സൈബർ സെക്യൂരിറ്റി ശക്തമാക്കുകയാണ് കമ്പനി ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾക്ക് : www.cyberproof.com

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP