Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദേവസഹായം പിള്ളയുടെ വിശുദ്ധ പദവി അൽമായ സമൂഹത്തിന് ആത്മീയ ഉണർവേകും: സിബിസിഐ ലെയ്റ്റി കൗൺസിൽ

സ്വന്തം ലേഖകൻ

കോട്ടയം: രക്തസാക്ഷി ദേവസഹായംപിള്ളയെ വിശുദ്ധ പദവിയിലേക്കുയർത്തിയ പ്രഖ്യാപനം ഭാരതത്തിലെ അൽമായ സമൂഹത്തിന് കൂടുതൽ ആത്മീയ ഉണർവേകുമെന്ന് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ. വി സി. സെബാസ്റ്റ്യൻ പറഞ്ഞു.

ഭാരതസഭയിൽ നിന്ന് വിശുദ്ധ പദവിയിലെത്തുന്ന ആദ്യ അൽമായനാണ് ദേവസഹായംപിള്ള. ഈസ്റ്ററിന് മുന്നൊരുക്കമായുള്ള നോമ്പാചരണത്തിന്റെ തുടക്കത്തിൽ ഇന്ത്യയിലെ ആദ്യ അൽമായ രക്തസാക്ഷി വിശുദ്ധ പദവിയിലേക്കുയർത്തപ്പെടുന്നത് വിശ്വാസി സമൂഹത്തിന് കൂടുതൽ ആത്മീയതയിൽ ആഴപ്പെടുവാനുള്ള ചിന്തകളൊരുക്കും. വിശ്വാസ സംരക്ഷണത്തിനുവേണ്ടി വെടിയേറ്റ് മരിക്കേണ്ടി വന്ന ദേവസഹായം പിള്ളയുടെ ജീവിത വഴികൾ ആധുനിക കാലഘട്ടത്തിൽ ഇന്ത്യയിലെ ക്രൈസ്തവ സമൂഹത്തിന് അചഞ്ചലമായ വിശ്വാസ മുന്നേറ്റത്തിന് വഴിയൊരുക്കും.

ക്രെസ്തവ സഭയ്ക്കും സഭാ സംവിധാനങ്ങൾക്കും നേരെ വിരുദ്ധ ശക്തികളും തീവ്രവാദ പ്രസ്ഥാനങ്ങളും വിവിധ കേന്ദ്രങ്ങളിൽ നിന്ന് ഒളിഞ്ഞും തെളിഞ്ഞും അക്രമങ്ങൾ അഴിച്ചുവിടുമ്പോഴും ആക്ഷേപിച്ച് അവഹേളിക്കുമ്പോഴും വിശ്വാസ സത്യങ്ങളിൽ അടിയുറച്ച് ജീവിച്ച് മുന്നേറുവാൻ കരുത്തു നൽകുന്നതാണ് ദേവസഹായംപിള്ളയുടെ ജീവിത മാതൃകയും വിശുദ്ധ പദവിയുമെന്ന് വി സി. സെബാസ്റ്റ്യൻ സൂചിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP