Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബാബരി മരിക്കുന്നില്ല ഡോക്യുമെന്ററി പ്രദർശനവുംചിത്രകഥ പ്രകാശനവും ഇന്ന് കോഴിക്കോട്

ബാബരി മരിക്കുന്നില്ല ഡോക്യുമെന്ററി പ്രദർശനവുംചിത്രകഥ പ്രകാശനവും ഇന്ന് കോഴിക്കോട്

ബാബരി മസ്ജിദിന്റെ ചരിത്രത്തെ ഉപജീവിച്ച് പുതുതലമുറയ്ക്കായി തയ്യാറാക്കിയ ഡോക്യുമെന്ററിയും ചിത്രകഥയും ഇന്ന് (വ്യാഴം) വൈകുന്നേരം 5 മണിക്ക് കോഴിക്കോട് കടപ്പുറത്ത് വച്ച് പ്രകാശനം ചെയ്യും. കഥപറയുന്ന ഖുബ്ബകൾ എന്ന ചിത്രകഥയുടെ രചന വി.മുഹമ്മദ് കോയയും വര ഫാത്തിമ ഇസ്മായീലുമാണ് നിർവഹിച്ചിരിക്കുന്നത്. സാക്സ് വർത്താണ് ചിത്രകഥ രൂപകൽപ്പന ചെയ്തത്.

ബാബരി മരിക്കുന്നില്ല എന്ന ഡോക്യുമെന്ററിയുടെ ദൃശ്യാവിഷ്‌കാരം ഷാജഹാൻ ഒരുമനയൂരും ഗാനവും സംഗീതവും ശരീഫ് നരിപ്പറ്റയുമാണ് നിർവഹിച്ചിരിക്കുന്നത്.

ചിത്രകഥയുടെ പ്രകാശനം മുതിർന്ന മാധ്യമപ്രവർത്തകൻ ജമാൽ കൊച്ചങ്ങാടിയും ഡോക്യുമെന്ററി പ്രദർശനോദ്ഘാടനം സാമൂഹിക പ്രവർത്തകൻ കമൽ സി നജ്മലും നിർവഹിക്കും. തുടർന്ന് ഷാ ഫാമിലി ഓർക്രസ്ട്ര അവതരിപ്പിക്കുന്ന മെഹ്ഫിലും ഉണ്ടായിരിക്കും. മീഡിയ റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP