Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമ്മയെ വാഷിങ്ടൺ ഡിസിയിലേയ്ക്ക് സ്വാഗതം ചെയ്ത് ഡോറോ ബുഷ് കോക്ക്

അമ്മയെ വാഷിങ്ടൺ ഡിസിയിലേയ്ക്ക് സ്വാഗതം ചെയ്ത് ഡോറോ ബുഷ് കോക്ക്

വാഷിങ്ടൺ ഡിസി: അമേരിക്കയുടെ നാൽപ്പത്തിഒന്നാമത് പ്രസിഡന്റായിരുന്ന ജോർജ് എച്ച്. ബുഷിന്റെ പുത്രിയും നാൽപ്പത്തിമൂന്നാമത് പ്രസിഡന്റായിരുന്ന ജോർജ് ഡബ്ല്യു. ബുഷിന്റെ സഹോദരിയുമായ ഡൊറോത്തി ബുഷ് കോക്ക് വാഷിങ്ടൺ ഡിസിയിലേയ്ക്ക് മാതാ അമൃതാനന്ദമയി ദേവിയെ ഔദ്യോഗികമായി സ്വാഗതം ചെയ്തു. ഡോറോയും സഹോദര ഭാര്യ പട്രീഷ്യ റെയ്‌ലി കോക്കും ചേർന്ന് അമ്മയെ ഹാരമണിയിച്ച് സ്വീകരിക്കുകയും അനുഗ്രഹം സ്വീകരിച്ച് സംസാരിക്കുകയും ചെയ്തു.

അമേരിക്കയിലെ കുറഞ്ഞ സാക്ഷരത പ്രശ്‌നം പരിഹരിക്കുന്നതിനായി അമ്മയുടെ സർവകലാശാലയായ അമൃത വിശ്വ വിദ്യാപീഠം രൂപം നല്കിയ മൊബൈൽ ആപ്ലിക്കേഷനായ അമൃത ലേണിങ് ആപ്പ് വഴിയും മാനുഷിക ഉദ്യമങ്ങളിലൂടെയുമാണ് അമ്മയെക്കുറിച്ച് മനസിലാക്കിയതെന്ന് ഡോറോ പറഞ്ഞു. ഡോറോത്തിയുടെ കുടുംബത്തിന്റെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്ന ബാർബറ ബുഷ് ഫൗണ്ടേഷൻ ഫോർ അഡൾട്ട് ലിറ്ററസി, 2018-ലെ അഡൾട്ട് ലിറ്ററസി എക്സ്‌പ്രസ് കോണ്ടസ്റ്റിൽ വിജയിയായ അമൃത ലേണിങ് ആപ്പിന്റെ പേരിൽ അമൃത വിശ്വ വിദ്യാപീഠത്തിനെ ആദരിക്കും.

അമേരിക്കയും ലോകവും വലിയ വിഭാഗീതയിലൂടെയാണ് കടന്നുപോകുന്നതെന്ന് ഡോറോ പറഞ്ഞു. സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും മറ്റൊരു വഴി സാധ്യമാണെന്നാണ് അമ്മ കാണിച്ചുതരുന്നതെന്ന് ഡോറോ ചൂണ്ടിക്കാട്ടി.

പല സർക്കാരുകളുടെ പ്രവർത്തനങ്ങളേക്കാളും മുന്നിലാണ് അമ്മയുടെ മാനുഷികപ്രവർത്തനങ്ങൾ എന്നു പറഞ്ഞാൽ അത് അതിശയോക്തിയല്ലെന്ന് അവർ ചൂണ്ടിക്കാട്ടി. 'അമ്മയുടെ ദർശനത്തിനും മറ്റ് പരോപകാര പ്രവർത്തനങ്ങൾക്കുമപ്പുറം ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും ശക്തി സ്വരൂപിച്ച് ആളുകളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും കൂടുതൽ സമതുല്യമായ ലോകം കെട്ടിപ്പടുക്കുന്നതിനും നടത്തുന്ന ശ്രമങ്ങളിൽ പങ്കാളികളാകുന്നതിൽ സന്തോഷമുണ്ട്.'

അമേരിക്കയിലെ ആയിരക്കണക്കിന് പഠിതാക്കൾക്കും വേൾഡ് എജ്യൂക്കേഷൻ, പ്രോലിറ്ററസി, നാഷണൽ അഫോർഡബിൾ ഹൗസിങ് മാനേജ്‌മെന്റ് അസോസിയേഷൻ, ലിറ്ററസി സർവീസസ് ഓഫ് വിസ്‌കോൺസിൻ, ലിറ്റ് ഫിറ്റ് നിയോ, മിൽവോക്കി നോളജ് എക്‌സ്‌ചേഞ്ച്, ലിറ്ററസി കൗൺസിൽ ഓഫ് സെൻട്രൽ അലബാമ തുടങ്ങിയ സമൂഹങ്ങൾക്കും സൗജന്യമായി അമൃത ലേണിങ് ആപ്പ് നല്കുന്നുണ്ട്.

അമേരിക്കയിലേയ്ക്കും കാനഡയിലേയ്ക്കുമുള്ള മുപ്പത്തിമൂന്നാമത് വാർഷിക യാത്രയുടെ ഭാഗമായി ആറാഴ്ച നീണ്ടുനിൽക്കുന്ന വടക്കേ അമേരിക്കൻ യാത്രയിൽ രണ്ട് ദിവസമാണ് വാഷിങ്ടൺ ഡിസിയിൽ അമ്മ ചെലവഴിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP