Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹോമിയോപ്പതി ചികിത്സാമികവിന് അംഗീകാരം; ഡോ .കെ. പി . മധുസൂദനപ്പണിക്കർക്കും മകൾ ഡോ .ലക്ഷ്മീസായിക്കും ദേശീയ അംഗീകാരവും ക്യാഷ് അവാർഡും

ഹോമിയോപ്പതി ചികിത്സാമികവിന് അംഗീകാരം; ഡോ .കെ. പി . മധുസൂദനപ്പണിക്കർക്കും മകൾ ഡോ .ലക്ഷ്മീസായിക്കും ദേശീയ അംഗീകാരവും ക്യാഷ് അവാർഡും

ആലപ്പുഴ : ആലപ്പുഴ ജില്ലയിൽ കലവൂരിൽ 42 വർഷത്തെ സേവനപാരമ്പര്യമുള്ള എസ് .എൻ .ഹോമിയോ ഹോസ്പിറ്റലിലെ സീനിയർ ഡോക്ടർ കെ .പി .മധുസൂദനപ്പണിക്കർക്കും മകൾ ഡോ .ലക്ഷ്മീസായിക്കും ഹോമിയോപ്പതി ചികിത്സാമികവിന് ദേശീയ അംഗീകാരം.

കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ഹോമിയോപ്പതി ( Gov .of India Ayush CCRH ) യാണ് രണ്ടുപേർക്കും ദേശീയ അംഗീകാരവും ക്യാഷ് അവാർഡും നൽകിയത്.

ഹൃദയധനികളിൽ രക്തം കട്ടപിടിച്ചുണ്ടാകുന്ന അസുഖത്തിന് ( ആർത്രോ സ്‌ക്ലിറോസിസ് ) രക്തം കട്ടപിടിക്കുന്ന അവസ്ഥയിൽനിന്നും ക്‌ളോട്ട് അലിയിപ്പിച്ചുകളഞ്ഞുകൊണ്ട് രോഗവിമുക്തി ലഭിക്കാൻ ഹോമിയോപ്പതിയിലെ പ്രത്യേക മരുന്നുകൾ ഏറെ ഫലപ്രദം എന്നവിഷയത്തിലാണ് ഹോമിയോപ്പതി ചികിത്സയിൽ ദീർഘകാല പരിചയസമ്പത്തുള്ള ഡോ. മധുസൂദനപ്പണിക്കർക്ക് അംഗീകാരവും ബഹുമതിയും ലഭിക്കാനിടയായത് .

ആർത്രോ സ്‌ക്ലിറോസിസ് അസുഖത്തിനെതിരെയുള്ള ഹോമിയോ ചികിത്സാരീതിയും മരുന്നുകളുടെ വിശദമായ വിവരങ്ങളും പൊതുജനന്മക്കായി മറ്റ് ഹോമിയോ ഡോക്ടർമാർക്ക് സൗജന്യമായി പങ്കുവെക്കുന്നതിലും ഡോ ,മധുസൂദനപ്പണിക്കർ സന്തോഷം കണ്ടെത്തുന്നു .
പഠനവൈകല്യചികിത്സയിൽ ഹോമിയോ മരുന്നിന്റെ കാലിക പ്രസക്തി എന്ന പഠനാർഹമായ വിഷയത്തിലാണ് ഡോ .ലക്ഷ്മീസായിക്ക് ദേശീയ അംഗീകാരവും ഇരുപത്തയ്യായിരം രൂപ ക്യാഷ് അവാർഡും ലഭിച്ചത് .
ഓട്ടിസം , ADHD ( Attention-Deficit Hyperactivity Disorder ) തുടങ്ങിയ കുട്ടികളുടെ അസുഖങ്ങൾക്കും ഇവിടെനിന്നും വിദഗ്ദ്ധചികിത്സ നൽകിവരുന്നതായും പുരസ്‌ക്കാര ജേതാക്കളായ ഡോക്ടർമാർ വ്യക്തമാക്കുകയുണ്ടായി .കൂടുതൽ വിവരങ്ങൾക്ക് 9447347466 , 0478 2862466 .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP