Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിദ്യാർത്ഥികൾക്ക് പുതിയ അനുഭവമായി നാടക ശില്പശാല

വിദ്യാർത്ഥികൾക്ക് പുതിയ അനുഭവമായി നാടക ശില്പശാല

സ്വന്തം ലേഖകൻ

തിരൂർ: പയ്യനങ്ങാടി ടി.ഐ.സി സെക്കണ്ടറി സ്‌കൂളിൽ വിദ്യാരംഗം കലാ വേദിയുടെ ആഭിമുഖ്യത്തിൽ നാടക ശില്പശാല സംഘടിപ്പിച്ചു. തനത് വിദ്യഭ്യാസ സമ്പ്രദായത്തിൽനിന്നും മാറി ചിന്തിച്ച് കുട്ടികൾക്കായി സംഘടിപ്പിച്ച സർഗാത്മക നാടക ശില്പശാല പുതിയ അനുഭവമായി മാറി. ഒരുമയോടെ മികവിലേക്ക് എന്ന ആശയമുയർത്തി നടത്തിയ പരിപാടി കുട്ടികൾക്ക് ആടാനും പാടാനും അറിവുകൾ നേടാനുമുള്ള വേദിയായി മാറി. പ്രശസ്ത നാടക-ഹ്രസ്വചിത്ര അഭിനേതാക്കളായ കുമാർ വള്ളിക്കുന്ന്, ആർ.കെ താനൂർ തുടങ്ങിയവരാണ് ശിൽപ്പശാലക്ക് നേതൃത്വം നൽകിയത്.

കുട്ടികളുടെ സർഗാത്മക സാമൂഹിക ബൗദ്ധിക കഴിവുകളെ പുനർ നിർണ്ണയിക്കുന്ന സമാന്തര കളിക്കൂട്ടമായ ക്രിയേറ്റീവ് ഡ്രാമ,നിശ്ചല ദൃശ്യം, ഇംപ്രൊവൈസ്ഡ് ഡ്രാമാ എന്നിവയായിരുന്നു ശില്പശാലയുടെ പ്രധാന ആകർഷണം.ക്ലാസുകൾ കഴിയുന്നതോടുകൂടി പ്രതിസന്ധി ഘട്ടങ്ങളെ നേരിടാനും സാമൂഹ്യ ഇടപെടലിനുള്ള കഴിവ്, ആശയവിനിമയശേഷി, വിശാലമായ മാനവിക കാഴ്‌ച്ചപ്പാടുകൾ, സാംസ്‌കാരിക സന്നദ്ധത, സഹകരണരീതി മുതലായവ കുട്ടികൾക്ക് ലഭ്യമാകും. ഇത് ഭാവിയിൽ അവരെ ഉയർന്ന തലത്തിൽ എത്തിക്കാൻ സഹായിക്കും. മൂന്നാം ക്ലാസ് മുതൽ ഒൻപതാം ക്ലാസുവരെയുള്ള കുട്ടികളാണ് ശില്പശാലയിൽ പങ്കെടുത്തത്.

സ്‌കൂൾ പ്രിൻസിപ്പൾ നജീപ് പി. പരീത് അധ്യക്ഷത വഹിച്ചു.സ്‌കൂൾ വൈസ് പ്രിൻസിപ്പൾ എം ടി ഹാരിസ് , അക്കാദമിക് കോർഡിനേറ്റർ ടി. സന്ധ്യ ടീച്ചർ, എൽ പി ഹെഡ് റഷീദ മയ്‌സിൻ തുടങ്ങിയവർ സംസാരിച്ചു. കലാവേദി കൺവീണർ ലിനീഷ് സ്വാഗതവും പി. തെസ്‌നി നന്ദിയും പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP