Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എംപി വീരേന്ദ്ര കുമാറിന്റെ വിയോഗത്തിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അനുശോചനം രേഖപ്പെടുത്തി

സ്വന്തം ലേഖകൻ

മുൻ കേന്ദ്രമന്ത്രിയും നിലവിൽ രാജ്യസഭാംഗവുമായ എംപി വീരേന്ദ്ര കുമാറിന്റെ വിയോഗത്തിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അനുശോചനം രേഖപ്പെടുത്തി. സോഷ്യലിസ്റ്റ് മുന്നേറ്റങ്ങളുടെ മുൻനിരയിൽ നിന്ന അദ്ദേഹം കേരള രാഷ്ട്രീയ പൊതുമണ്ഡലത്തിന് തീരാനഷ്ടമാണ്. കേരള രാഷ്ട്രീയ സാംസ്‌കാരിക മണ്ഡലത്തിലെ വേറിട്ട വ്യക്തിത്വമായിരുന്നു വീരേന്ദ്ര കുമാർ. ഹൈമവതഭൂവിൽ, സ്മൃതിചിത്രങ്ങൾ, ആത്മാവിലേക്ക് ഒരു തീർത്ഥയാത്ര, ബുദ്ധന്റെ ചിരി തുടങ്ങി നിരവധി കൃതികൾ രചിച്ച അദ്ദേഹം അറിയപ്പെടുന്ന സാഹത്യകാരനും, പ്രഭാഷകനുമായിരുന്നു. ഭാഷയുടേയും ആശയത്തിന്റെയും സൗന്ദര്യം കൊണ്ട് വായനക്കാരെ ആകർഷിച്ച അദ്ദേഹം പത്രാധിപൻ, എഴുത്തുകാരൻ , പാർലമെന്റേറിയൻ ഭരണാധികാരി എന്നിങ്ങനെ നിരവധി തലങ്ങളിൽ കൈമുദ്ര ചാർത്തിയ ബഹുമുഖ പ്രതിഭ കൂടിയാണ്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും, കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ച അദേഹത്തിന്റെ മരണം സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തിനും നികത്താനാകാത്ത വിടവാണ് സൃഷ്ടിച്ചിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP