Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശിവഗിരി തീർത്ഥാടന സർക്യൂട്ട് പദ്ധതി പിൻവലിച്ചത് ഏകപക്ഷീയം; പദ്ധതി പുനഃസ്ഥാപിക്കുക: ഡിവൈഎഫ്ഐ

സ്വന്തം ലേഖകൻ

വർക്കല ശിവഗിരി മഠം കേന്ദ്രീകരിച്ചുള്ള തീർത്ഥാടന സർക്യൂട്ട് പദ്ധതി ഉൾപ്പെടെ 154 കോടിയുടെ രണ്ട് പദ്ധതികൾ റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടി ഏകപക്ഷീയമാണെന്നും പദ്ധതി പുനഃസ്ഥാപിക്കണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് വാർത്താക്കുറിപ്പിൽ പറഞ്ഞു. വിശദമായ പ്രോജക്ട് റിപ്പോർട്ടടക്കം കേന്ദ്രസർക്കാരിന് സമർപ്പിച്ച് പദ്ധതി നടപ്പിലാക്കാൻ ഐടിഡിസിക്ക് അനുമതി നൽകിയതിനുശേഷം പദ്ധതി റദ്ദുചെയ്തുകൊണ്ടുള്ള തീരുമാനം രാഷ്ട്രീയപ്രേരിതമാണ്.

കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള പ്രധാന ആരാധനാലയങ്ങൾ ഉൾപ്പെടുത്തിയുള്ള, ടൂറിസം മേഖലയ്ക്ക് മുതൽക്കൂട്ടാകുമായിരുന്ന പദ്ധതിയാണ് പ്രവർത്തനോദ്ഘാടനം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം ഉപേക്ഷിക്കുന്നത്. സംസ്ഥാന അവകാശങ്ങളെ ഇല്ലാതാക്കിക്കൊണ്ട് കേരളത്തോടുള്ള തുടർ അവഗണനകളുടെ ഒടുവിലത്തെ ഉദാഹരണമാണിത്. പദ്ധതി ആരംഭിച്ചതുമുതൽ സംസ്ഥാനത്തിന്റെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായ രീതിയിൽ പദ്ധതി നടപ്പാക്കുന്ന ഏകപക്ഷീയമായ നടപടിയാണ് കേന്ദ്രസർക്കാർ കൈക്കൊണ്ടത്.

സംസ്ഥാനത്ത് ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഒരു സഹായ പദ്ധതിയും മുടങ്ങിയിട്ടില്ല. എന്നാൽ ആദ്യ മോദി സർക്കാർ അധികാരമേറ്റതു മുതൽ ഇന്നുവരെയുള്ള കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണന അവസാനിപ്പിക്കേണ്ടതുണ്ട്. ഫെഡറൽ വ്യവസ്ഥിതിയിൽ സംസ്ഥാനത്തിന്റേതായ താൽപര്യം കൂടി ഉൾക്കൊണ്ടുകൊണ്ടുവേണം ഒരു സർക്കാർ പ്രവർത്തിക്കേണ്ടത്. രാജ്യത്തിന്റെ ഫെഡറൽ തത്വങ്ങളെപോലും മാനിക്കാതെയുള്ള കേന്ദ്രസർക്കാരിന്റെ നടപടികൾ കേരള വികസനത്തെ അട്ടിമറിക്കാൻ ലക്ഷ്യംവെച്ചുകൊണ്ടുള്ളതാണെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് വാർത്താക്കുറിപ്പിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP