Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പ്രശസ്ത അമേരിക്കൻ ഗായകൻ എഡോൺ മൊള ഏരീസ് ഗ്രൂപ്പിന്റെ പുതിയ ചിത്രത്തിലേക്ക്

പ്രശസ്ത അമേരിക്കൻ ഗായകൻ എഡോൺ മൊള ഏരീസ് ഗ്രൂപ്പിന്റെ പുതിയ ചിത്രത്തിലേക്ക്

സ്വന്തം ലേഖകൻ

ഗായകൻ, ഗാനരചയിതാവ്, സംഗീത സംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനായ അമേരിക്കൻ സംഗീതജ്ഞൻ എഡോൺ മൊള, ഏരീസ് ഗ്രൂപ്പിന്റെ ബാനറിൽ, ഹോളിവുഡ് സംവിധായകനും കവിയുമായ സോഹൻ റോയ് നിർമ്മിച്ച് വിജേഷ് മണി സംവിധാനം ചെയ്യുന്ന 'മ്..... ' എന്ന പുതിയ ചിത്രത്തിന്റെ ഭാഗമാകുന്നു.

ഗ്രാമി അവാർഡ് ജേതാക്കളായ കലാകാരന്മാർക്കൊപ്പം ഒരുമിച്ച് പ്രവർത്തിച്ചുവരുന്ന എഡോണിന്റെ സംഗീതം, ന്യൂയോർക്കിലെ ബ്രൂക്ലിൻ മാരത്തൺ, യൂറോപ്പിലെയും അമേരിക്കയിലെയും സ്വതന്ത്ര സിനിമകൾ, റേഡിയോ സ്റ്റേഷനുകൾ എന്നിവയിലൊക്കെ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. എഡോണിന്റെ ആദ്യ ആൽബം ''അലോൺ'' 4 മാസത്തിനുള്ളിൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലുടനീളം ഒരു ദശലക്ഷത്തിലധികം സ്ട്രീമുകളിൽ എത്തിയിരുന്നു . ആദ്യമായാണ് എഡോൺ ഒരു ഇന്ത്യൻ ചിത്രത്തിന്റെ ഭാഗമാകുന്നത്. പ്രശസ്ത സംഗീത സംവിധായകൻ ജുബൈർ മുഹമ്മദ് ആണ് ഈ സിനിമയുടെ സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത്.

പരിസ്ഥിതിയുമായി ബന്ധപ്പെട്ട ആശയങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന സിനിമയാണ് ' മ്..... '. ചിത്രം മുന്നോട്ടു വയ്ക്കുന്ന ആശയങ്ങൾ ഒരുപാട് ഇഷ്ടപ്പെട്ട എഡോൺ, സിനിമയുടെ ഭാഗമാകാൻ സ്വമേധയാ താല്പര്യം പ്രകടിപ്പിച്ച് മുന്നോട്ടുവരികയായിരുന്നു എന്ന് നിർമ്മാതാക്കൾ അറിയിച്ചു. മെയ് മാസത്തിൽ വിദേശരാജ്യങ്ങളിൽ വച്ച് ആദ്യ ഷെഡ്യൂളുകൾ ചിത്രീകരിക്കുവാൻ പദ്ധതിയിട്ടിരുന്ന സിനിമ, കൊറോണയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിലേക്ക് ലൊക്കേഷനുകൾ മാറ്റുകയായിരുന്നു.

ചലച്ചിത്ര മേഖലയിൽ ഗിന്നസ് റെക്കോർഡുകൾ ഉൾപെടെ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള വിജീഷ് മണിയാണ് ഈ ചിത്രത്തിന്റെ സംവിധായകൻ. മാർച്ച് 10ന് ഏരീസ് വിസ്മയാസ് മാക്‌സ് സ്റ്റുഡിയോയിൽ വച്ച് ചിത്രത്തിന്റെ പേര് പ്രകാശനം ചെയ്തിരുന്നു.

അന്തർദേശീയ തലത്തിൽ റിലീസ് ചെയ്യാനൊരുങ്ങുന്ന ചിത്രത്തിൽ ഹോളിവുഡിൽ നിന്നുള്ള കലാക്കാരന്മാരും ഭാഗമാവുമെന്ന് സംവിധായകൻ പറഞ്ഞു. ഡാം999 പോലൊരു അന്തർദേശീയ ചിത്രം ലോകത്തിന് സമ്മാനിച്ച സോഹൻ റോയ്‌ക്കൊപ്പം സിനിമ ചെയ്യാൻ കഴിയുന്നത് ഭാഗ്യമായി കാണുന്നെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഗോത്രഭാഷാ ചിത്രത്തിനുള്ള ഗിന്നസ് റെക്കോർഡ്, ഏറ്റവും വേഗത്തിൽ തിരക്കഥ എഴുതി തിയ്യറ്റർ പ്രദർശിപ്പിച്ച് ഗിന്നസ് റെക്കോർഡ്, ഈ വർഷത്തെ ഇന്ത്യൻ പനോരമ, നിരവധി ദേശീയ, പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട് ഇദ്ദേഹം.

ഡാം999 എന്ന ഹോളീവുഡ് ചിത്രത്തിന്റെ സംവിധായകനും, നിർമ്മാതാവും പ്രൊജക്റ്റ് ഡിസൈനറും തിരക്കഥാകൃത്തും അഭിനേതാവുമൊക്കെയായി നിരവധി ചിത്രങ്ങളുടെ ഭാഗമാവുകയും ചെയ്തിട്ടുള്ള വ്യക്തിയാണ് ഈ ചിത്രത്തിന്റെ നിർമ്മാതാവായ സോഹൻ റോയ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP