Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പരിസ്ഥിതി ദിനം ആചരിച്ചു

പരിസ്ഥിതി ദിനം ആചരിച്ചു

സ്വന്തം ലേഖകൻ

മണപ്പുറം ഫൗണ്ടേഷൻ, വലപ്പാട് ഗ്രാമപഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തിൽ ലയൺസ് ക്ലബ്ബുമായി സഹകരിച്ച് ലോക പരിസ്ഥിതി ദിനം ആചരിച്ചു. കോതകുളത്തിന് സമീപം ലോക ഭൗമ ദിനത്തിൽ നട്ട കണിക്കൊന്ന ചെടികൾക്ക് സംരക്ഷണ കവചം തീർത്തുകൊണ്ട് വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ. കെ തോമസ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണർ സുഷമനന്ദകുമാർ മുഖ്യാതിഥിയായി.

മണപ്പുറം ഫൗണ്ടേഷൻ സിഇഒ ഇൻചാർജ് ജോർജ്ജ്.ഡി.ദാസ്, മണപ്പുറം ഫിനാൻസ് ചീഫ് പിആർഒ സനോജ് ഹെർബർട്ട്, വലപ്പാട് വ്യാപാരി വ്യവസായി പ്രസിഡണ്ട് ഷാജി ചാലിശ്ശേരി, അജിത് പ്രസാദ്, സുഭാഷ് രവി, ഫിഡൽ രാജ് എന്നിവർ സംബന്ധിച്ചു. തൈകളുടെ പുനർ സംരക്ഷണത്തിനായി തൈകൾ നട്ട് അവരവരുടെ പേരിൽ സംരക്ഷണ കവചം വെയ്ക്കുകയും തുടർന്നുള്ള സംരക്ഷണം ഓരോരുത്തരെയും ഏൽപ്പിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP