Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രളയക്കെടുതികളിൽ ഇസാഫിന്റെ സേവനങ്ങൾ പ്രശംസനീയം: പ്രൊഫ. വിനോദ് ചന്ദ്രമേനോൻ

പ്രളയക്കെടുതികളിൽ ഇസാഫിന്റെ സേവനങ്ങൾ പ്രശംസനീയം: പ്രൊഫ. വിനോദ് ചന്ദ്രമേനോൻ

തൃശൂർ : കേരളത്തിലെ പ്രളയക്കെടുതികളിൽ ഇസാഫിന്റെ സേവനങ്ങൾ മാതൃകാപരവും പ്രശംസനീയവുമാണെന്നു ദേശീയ ദുരന്ത നിവാരണ അഥോറിറ്റി മുൻ അംഗമായ പ്രൊഫ. വിനോദ് ചന്ദ്ര മേനോൻ അഭിപ്രായപ്പെട്ടു.

അന്താരാഷ്ട്ര ദുരന്തനിവാരണ ദിനത്തോട് അനുബന്ധിച്ചു മണ്ണുത്തി ഡോൺ ബോസ്‌കോ കോളേജിൽ സംഘടിപ്പിച്ച ദേശീയ സെമിനാർ ഉത്ഥാൻ 2018 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ 13 ജില്ലകളിലെ 97,000 കുടുംബങ്ങളിൽ പ്രളയ ദുരിതാശ്വാസ സേവനങ്ങളെത്തിക്കുവാൻ ഇസാഫിന് കഴിഞ്ഞത് ശ്രദ്ധേയമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.

ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് മാനേജിങ് ഡയറക്ടറും സി. ഇ. ഒയുമായ കെ. പോൾ തോമസ് ചടങ്ങിൽ അധ്യക്ഷനായിരുന്നു. മാധ്യമ പ്രവർത്തകൻ സന്തോഷ് ജോൺ തൂവൽ, മണ്ണുത്തി ഡോൺ ബോസ്‌കോ കോളേജ് പ്രിൻസിപ്പൽ റവ. ഫാ. രാജു ചക്കനാട്ട്, ഹാബിറ്റാറ്റ് ഫോർ ഹ്യുമാനിറ്റി ഇന്റർനാഷണൽ ഏഷ്യ പസഫിക് ഓഫീസർ അന്ന കൊനോട്ചിക്, ജിയോ ഹസാർഡ്‌സ് ഇന്റർനാഷണൽ സൗത്ത് ഏഷ്യൻ റീജിയണൽ കോ-ഓർഡിനേറ്റർ ഹരികുമാർ, മാധ്യമ പ്രവർത്തകൻ വിൻസൻ കുര്യൻ, ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് സീനിയർ മാനേജർ സന്ധ്യ സുരേഷ്, ഡോ. ഷിബു കെ. മാണി, ഹാബിറ്റാറ്റ് ഫോർ ഹ്യൂമാനിറ്റി ഇന്ത്യ മാനേജിങ് ഡയറക്ടർ രാജൻ സാമുവൽ, യു. എൻ. ഡി. പി. മുൻ എമർജൻസി അഡൈ്വസർ ജി. പത്മനാഭൻ, ദുരന്തനിവാരണ വിദഗ്ധൻ കെ. ജി. മത്തായിക്കുട്ടി, ഡോ. ഫിലിപ്പ് സാബു, ക്രിസ് അലോഷ്യസ്, ജോബി ജേക്കബ്, റോയ് കെ. അലക്‌സ് എന്നിവർ വീട് നിർമ്മാണത്തിലെ അടിസ്ഥാന ഘടകങ്ങൾ, കാലാവസ്ഥ വ്യതിയാനം, ദുരന്താനന്തര വികസനം, സാമ്പത്തിക പുനഃപ്രാപ്തി തുടങ്ങിയ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു .

പ്രളയക്കെടുതിയിൽ അകപ്പെട്ട കേരളത്തിന് കയ്യത്താങ്ങായി പ്രവത്തിച്ച ഇസാഫിനു ഹാബിറ്റാറ്റ് ഫോർ ഹ്യൂമാനിറ്റി ഇന്ത്യയുടെ പേരിൽ മാനേജിങ് ഡയറക്ടർ രാജൻ സാമുവൽ പോൾ തോമസിനെ ചടങ്ങിൽ ആദരിച്ചു.
സമാപന സമ്മേളനത്തിൽ അഡ്വ. കെ. രാജൻ എം എൽ എ. മുഖ്യാതിഥിയായിരുന്നു. കെ. പോൾ തോമസ് തുടർ പദ്ധതിരേഖ അവതരിപ്പിച്ചു. ഹാബിറ്റാറ്റ് ഫോർ ഹ്യുമാനിറ്റി ഇന്ത്യ മാനേജിങ് സയറക്ടർ രാജൻ സാമുവൽ, ഇസാഫ് ഡയറക്ടർമാരായ ജേക്കബ് സാമുവൽ, ജോർജ്ജ് തോമസ്, കെ. വി. ക്രിസ്തുദാസ്, ബീന ജോർജ് എന്നിവർ പ്രസംഗിച്ചു . ഇസാഫിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വോളന്റിയർമാരെ ഇവാഞ്ചലിക്കൽ സോഷ്യൽ ആക്ഷൻ ഫോറം എക്‌സിക്യൂട്ടിവ് ഡയറക്ടർ മെറീന പോൾ ആദരിച്ചു.

ഇസാഫിന്റെ ആഭിമുഖ്യത്തിൽ ഹാബിറ്റാറ്റ് ഫോർ ഹ്യുമാനിറ്റി ഇന്ത്യ, മണ്ണുത്തി, ഡോൺ ബോസ്‌കോ കോളേജ്, സ്ഫിയർ ഇന്ത്യ, സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിം ജില്ലാ ഭരണകൂടം, മറ്റു സാമൂഹികസംഘടനകളുടേയും സഹകരണത്തോടെയാണു ഉത്ഥാൻ 2018 സംഘടിപ്പിച്ചത് . സുരക്ഷിത കേരളത്തെ പുനർ നിർമ്മിക്കാനുള്ള വിപുലമായ പദ്ധതി രേഖ തയാറാക്കുക, കാലാവസ്ഥ വ്യതിയാന പ്രശ്‌നങ്ങളുടെ പ്രതിരോധം, വീടുകളുടെ പുനർനിർമ്മാണം, ഭാഗികമായ ശരിയാക്കൽ എന്നീ വിഷയങ്ങളിൽ ഉരിത്തിരിയുന്ന ആശയങ്ങൾ സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിക്കും സംസ്ഥാന സർക്കാരിനും കൈമാറുമെന്ന് ഇസാഫ് എക്‌സിക്കുട്ടീവ് ഡയറക്ര് മെറീന പോൾ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP