Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇസാഫ് ബാങ്ക് ഊർജ്ജകിരൺ സെമിനാർ സംഘടിപ്പിച്ചു

ഇസാഫ് ബാങ്ക് ഊർജ്ജകിരൺ സെമിനാർ സംഘടിപ്പിച്ചു

തൃശ്ശൂർ: ഊർജ്ജകിരൺ 2017-18 ന്റെ ഭാഗമായി എനർജി മാനേജ്മന്റ്സെന്റർ, അനെർട്, സി.ഇ.ഡി എന്നീ സംഘടനകളുടെ സാങ്കേതിക സഹായത്തോടുകൂടിഇസാഫ് സ്മാൾ ഫിനാൻസ് ബാങ്ക് സംഘടിപ്പിച്ച ഊർജ്ജ സംരക്ഷണ-അക്ഷയ ഊർജ്ജബോധവത്കരണ സെമിനാർ ചാലക്കുടി, പുതുക്കാട,് വള്ളത്തോൾ എന്നീ സ്ഥലങ്ങളിൽനടന്നു.

ഊർജ്ജകാര്യശേഷിയും സംരക്ഷണവും എന്ന വിഷയത്തെ ആസ്പദമാക്കി ചാലക്കുടിനഗരസഭാ കാര്യാലയത്തിൽ സംഘടിപ്പിച്ച സെമിനാറിന്റെ ഉത്ഘാടനം നഗരസഭചെയർപേഴ്‌സൺ, ജയന്തി പ്രവീൺകുമാറും, പുതുക്കാട് ഗ്രാമപഞ്ചായത്ത്കാര്യാലയത്തിൽ സംഘടിപ്പിച്ച ചടങ്ങിന്റെ ഉത്ഘാടനം കൊടകര ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് അമ്പിളി സോമനും, വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത്കാര്യാലയത്തിൽ സംഘടിപ്പിച്ച ചടങ്ങിന്റെ ഉത്ഘാടനം ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് പത്മജ. പിയും നിർവഹിച്ചു. എനർജി മാനേജ്‌മെന്റ് സെന്റെർനടപ്പിലാക്കി വരുന്ന ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങളുടെ പരിശീലന ബോധവത്കരണപരിപാടിയാണ് ഊർജ്ജകിരൺ.

പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകളെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ്ഈ പരിപാടി സംഘടിപ്പിച്ചത്. കഴിഞ്ഞ 26 വർഷങ്ങളിലായി പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കു പ്രാധാന്യം നൽകി വിവിധ പരിപാടികൾ ഏറ്റെടുത്തിരുന്നഇസാഫ് കേരള സർക്കാർ ഏജൻസിയായ എനർജി മാനേജ്മന്റ് സെന്ററിന്റെസഹകരണത്തോടെ ഊർജ്ജ സംരക്ഷണ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചുവരുന്നു.

ചാലക്കുടി നഗരസഭയിൽ സംഘടിപ്പിച്ച സെമിനാറിൽ നഗരസഭ വൈസ്‌ചെയർമാൻ
വിൽസൺ പാണാട്ടുപറമ്പിലും പുതുക്കാട് ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ചചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവരാജന്നും വള്ളത്തോൾനഗറിൽ സംഘടിപ്പിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ്-പ്രസിഡന്റ് പി.സുലൈമാനും അധ്യക്ഷരായി. ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് സസ്‌റ്റൈനബിൾബാങ്കിങ് ലീഡ് അഡൈ്വസർ ക്രിസ്തുദാസ് കെ. വി ചടങ്ങിൽ മുഖ്യപ്രഭാഷണംനിർവ്വഹിച്ചു. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ വിനിത
ബാബു, ഗ്രാമപഞ്ചായത്ത്അംഗം രാധ വിശ്വനാഥൻ, പി. ജെ മാത്യു, ജോർജ് എംപി, ഷൈനി വർഗീസ്, നിജോ സി.ജെ, ജിത് ടി. ജെ., അർജുൻ, സനൽ, രശ്മി എന്നിവർ വിവിധ സെമിനാറുകളിൽപ്രസംഗിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP