Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സെന്റ് ആന്റണിസ് കോളേജ് ഫാഷൻ തീം ഷോ ഭൂമിക 29 നു മുണ്ടക്കയത്ത്

സെന്റ് ആന്റണിസ് കോളേജ് ഫാഷൻ തീം ഷോ ഭൂമിക 29 നു മുണ്ടക്കയത്ത്

ജോഗേഷ് കാണാക്കലിൽ

മുണ്ടക്കയം :- പെരുവന്താനം സെന്റ് ആന്റണിസ് കോളേജിന്റെ സാമൂഹ്യബോധവൽക്കരണ യജ്ഞത്തിന്റെ ഭാഗമായി ഭൂമിക 20k9 എന്നപേരിൽ ഫാഷൻ തീം ഷോ സംഘടിപ്പിക്കുന്നു .അറിവിനൊപ്പം ഭൂമിയെ കൂടുതൽ അടുത്തുത്തറിയുക, വളരുക ,ഒപ്പം സഹജീവികളെ സംരക്ഷിക്കുക ,നിലനിൽപ്പ് അത് ഒരാളുടെ മാത്രമല്ല ,ഇ ഭൂമിയിലെ എല്ലാവർക്കും ഒരു പോലെയാണ് ,നമ്മുടെ ഭൂമിയും ആകാശവും പ്രകൃതിയും ഒരു പോലെ സംരക്ഷിച്ചില്ലെങ്കിൽ കൊറോണ പോലെയുള്ള പകർച്ചവാദികളും ,പ്രളയവും ദുരന്തങ്ങളുമാണ് നമ്മെ കാത്തിരിക്കുന്നത്.ഈ ആശയം വിദ്യാർത്ഥികളിലും സമൂഹത്തിലും വളർത്തുന്നതിനായിട്ടാണ് തീം ഷോ.

കോളേജിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് രൂപകൽപ്പന ചെയ്തിരിക്കുന്ന ഷോ ഭൂമിയുടെ പച്ചപ്പ് നിലനിർത്തുക അതുവഴി ആഘോളതാപനത്തിൽനിന്നും ,പ്രകൃതി നാശത്തിൽ നിന്നും ഭൂമിയെ സംരക്ഷിക്കുക ,ജലമലിനീകരണത്തിന്റെ വ്യാപ്തി ,അതിന്റെ ദുരന്തം ചിത്രീകരിക്കുന്നു .പുതിയ ഒരു സമൂഹ സൃഷ്ടിക്കുവേണ്ടി വിദ്യാർത്ഥികൾക്കും സമൂഹത്തിനും ഒരുമിച്ചു മുന്നേറാം അതിനായി സെന്റ് ആന്റണിസ് കോളേജ് ഫാഷൻ ടെക്‌നോളജി വിഭാഗം വലിച്ചെറിയുന്ന പാഴ് വസ്തുക്കളിൽ നിന്നും നിർമ്മിച്ചിരിക്കുന്ന അലങ്കാര വസ്തുക്കളുടെയും ,ചെറിയചെലവിൽ വീട്ടിൽവെച്ചു നിർമ്മിക്കാവുന്ന വസ്തുക്കളുടെയും പ്രദർശനവും ,നിർമ്മാണരീതികളും പരിചയപ്പെടുത്താലും ഈ ഷോയോടനുബന്ധിച്ചു ഒരുക്കിയിട്ടുണ്ട്.

വീട്ടമ്മമാർക്കും പൊതുസമൂഹത്തിനും ഉപകാരപ്രദമായി കുറഞ്ഞ ചെലവിൽ സ്വായം നിർമ്മിക്കാവുന്നതും ,വരുമാനം നേടാൻ കഴിയുന്ന കാര്യങ്ങളും പ്രദർശനത്തിൽ നിന്നും അറിയാൻ കഴിയും .

മുണ്ടക്കയം സി എസ് ഐ ഓഡിറ്റോറിയത്തിൽ ഫെബ്രുവരി 29 നു ഞായറാഴ്ച 4 മണിക്ക് .സാമൂഹ്യ ,സാംസ്‌കാരിക ,ചലച്ചിത്ര രംഗത്തെ പ്രമുഖർ പരിപാടികളിൽ പങ്കെടുക്കുമെന്ന് കോളേജ് ഡയറക്ടർ റെവ.ഡോ.ആന്റണി നിരപ്പേൽ ,വൈസ് ചെയർമാൻ ബെന്നി തോമസ് ,പ്രിൻസിപ്പൽ പ്രൊഫ.രഞ്ജി മാത്യു ,ജനറൽ കൺവീനർ ബോബി കെ മാത്യു ,പി ആർ ഓ ജോസ് ആന്റണി ,ആന്റണി ജേക്കബ് ,റോഷൻ ബെന്നി ,പ്രിൻസി പ്രശാന്ത് എന്നിവർ അറിയിച്ചു .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP