Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്ലസ് വൺ സീറ്റ്: ഫ്രറ്റേണിറ്റി കളക്റ്റ്രേറ്റ് മാർച്ചിൽ പൊലീസ് ലാത്തി വീശി, സംസ്ഥാന ജില്ല നേതാക്കളെ അറസ്റ്റ് ചെയ്തു

പ്ലസ് വൺ സീറ്റ്: ഫ്രറ്റേണിറ്റി കളക്റ്റ്രേറ്റ് മാർച്ചിൽ പൊലീസ് ലാത്തി വീശി, സംസ്ഥാന ജില്ല നേതാക്കളെ അറസ്റ്റ് ചെയ്തു

മലപ്പുറം: ജില്ലയിലെ ഹയർ സെക്കണ്ടറി സീറ്റ് ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച കളക്റ്റ്രേറ്റ് മാർച്ചിൽ പൊലീസ് ലാത്തി വീശി. നിരവധി പേർക്ക് പരിക്കേറ്റു. മലപ്പുറം ജില്ലയോടുള്ള വിദ്യഭ്യാസ വിവേചനം അവസാനിപ്പിക്കുക, പുതിയ ഹയർ സെക്കണ്ടറി ബാച്ചുകൾ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി കളക്റ്റ്രേറ്റിലേക്ക് മാർച്ച് നടത്തിയത്.

മാർച്ച് ഗേറ്റിൽ പൊലീസ് തടഞ്ഞു. പ്രവർത്തകർക്കു നേരെ ലാത്തി വീശി. ജില്ല സെക്രട്ടറി ഫയാസ് ഹബീബ്, ആസിഫലി, അലി സാകിൻ, ഫഹീം കോട്ടക്കൽ, ഹാനി കടുങ്ങൂത്ത് എന്നിവർക്ക് പരിക്കേറ്റു.

മാർച്ച് ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡണ്ട് ശംസീർ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡണ്ട് ബഷീർ തൃപ്പനച്ചി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മുജീബ് പാലക്കാട്, ജില്ല സെക്രട്ടറി സാബിഖ് വെട്ടം, ബാസിത് താനൂർ എന്നിവർ സംസാരിച്ചു.

സംസ്ഥാന വൈസ് പ്രസിഡണ്ട് ഷംസീർ ഇബ്രാഹിം, സംസ്ഥാന സെക്രട്ടറി മുജീബ് പാലക്കാട്, ജില്ല വൈസ് പ്രസിഡണ്ട് ബഷീർ തൃപ്പനച്ചി, സെക്രട്ടറിമാരായ സാബിഖ് വെട്ടം, ബാസിത് താനൂർ എന്നിവരെ അറസ്റ്റ് ചെയ്തു.

പ്ലസ് വൺ സീറ്റ് : വിദ്യാഭ്യാസ മന്ത്രി ജനങ്ങളെ കബളിപ്പിക്കുന്നത് നിർത്തണം : ശംസീർ ഇബ്രാഹിം

മലപ്പുറം : ജില്ലയിലെ ഹയർ സെക്കണ്ടറി സീറ്റ് ക്ഷാമം പരിഹരിക്കുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ ജനങ്ങളെ കബളിപ്പിക്കൽ നിർത്തണമെന്നും മന്ത്രി സത്യം തുറന്ന് പറയണമെന്നും ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡണ്ട് ശംസീർ ഇബ്രാഹിം പറഞ്ഞു. പ്രശ്‌ന പരിഹാരത്തിനായി മലപ്പുറം ജില്ലയിലേക്ക് പുതിയ പാക്കേജ് അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയിലെ ഹയർ സെക്കണ്ടറി സീറ്റ് ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച കളക്റ്റ്രേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാറി മാറി വരുന്ന എൽ.ഡി.എഫ് - യു.ഡി.എഫ് സർക്കാരുകൾ നിരന്തരം ജനങ്ങളെ വഞ്ചിച്ച് കൊണ്ടിരിക്കുകയാണെന്നും, മുസ്ലിം ലീഗ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത് നാടകമാണെന്നും അവരും ഈ വിഷയത്തിൽ കുറ്റക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ല വൈസ് പ്രസിഡണ്ട് ബഷീർ തൃപ്പനച്ചി അധ്യക്ഷത വഹിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP