Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഫെഡറൽ ബാങ്ക് പ്രവർത്തന ലാഭത്തിൽ 27 ശതമാനം വർധന

സ്വന്തം ലേഖകൻ

കൊച്ചി: മാർച്ച് 31ന് അവസാനിച്ച 2019- 20 സാമ്പത്തിക വർഷം നാലാം പാദത്തിൽ ഫെഡറൽ ബാങ്കിന്റെ പ്രവർത്തന ലാഭം 27 ശതമാനം വർധിച്ച് 959.31 കോടി രൂപയിലെത്തി. മൊത്തം വരുമാനം 19.28 ശതമാനം വർധിച്ച് 4,107.95 കോടി രൂപയായി. മുൻവർഷത്തെ അപേക്ഷിച്ച് മൊത്ത നിഷ്‌ക്രിയ ആസ്തി എട്ടു പോയിന്റുകൾ കുറഞ്ഞ് 2.84 ശതമാനവും, അറ്റ നിഷ്‌ക്രിയ ആസ്തി 17 പോയിന്റുകൾ കുറഞ്ഞ് 1.31 ശതമാനവും ആയതോടെ ആസ്തി ഗുണമേന്മയിലും പുരോഗതി കൈവരിച്ചു.

പ്രവർത്തന ലാഭത്തിൽ 27 ശതമാനം വർധനവോടെ ബാങ്ക് മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് സാമ്പത്തിക ഫലം അവതരിപ്പിക്കവെ ഫെഡറൽ ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ ശ്യാം ശ്രീനിവാസൻ പ്രതികരിച്ചു. ആസ്തി ഗുണമേന്മയിലുണ്ടായ വർധനവും ഗുണപരമാണ്. മഹാമാരി കാരണം ഉണ്ടായേക്കാവുന്ന ഏതു പ്രതികൂല സാഹചര്യത്തേയും നേരിടാൻ ബാലൻസ് ഷീറ്റ് ശക്തമാണെന്നും അദ്ദേഹം പറഞ്ഞു. ഭവന, സ്വർണ വായ്പകൾ ഉൾപ്പെടെയുള്ള റീട്ടെയ്ൽ വായ്പാ വിതരണത്തിലും നേടിയത് മികച്ച വളർച്ചയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വർണ വായ്പ 28.68 ശതമാനവും റീട്ടെയ്ൽ വായ്പകൾ 19.39 ശതമാനവും കാർഷിക വായ്പകൾ 12.50 ശതമാനവും ബിസിനസ് ബാങ്കിങ് വായ്പകൾ 10.93 ശതമാനവും വർധിച്ചു. ബേസൽ ത്രീ മാനദണ്ഡങ്ങൾ പ്രകാരമുള്ള ബാങ്കിന്റെ മൂലധന പര്യാപ്തതാ അനുപാതം 14.35 ശതമാനമാണ്. ബാങ്കിന്റെ മൊത്ത മൂല്യം 14,517.61 കോടി രൂപയാണ്.

സാമ്പത്തിക വർഷം ബാങ്കിന്റെ ബിസിനസ് 12.02 ശതമാനം വളർച്ച രേഖപ്പെടുത്തി 2,76,443.30 കോടി രൂപയിലെത്തി. നിക്ഷേപം 12.85 ശതമാനം വർധിച്ച് 1,52,290.08 കോടി രൂപയിലുമെത്തി. പ്രവാസി നിക്ഷേപം 57,223.10 കോടി രൂപയായി വർധിച്ചു. 14.20 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്.

2019-20 സാമ്പത്തിക വർഷത്തെ ബാങ്കിന്റെ അറ്റാദായം 24.03 ശതമാനം വർധിച്ച് 1,542 കോടി രൂപയിലെത്തി. നാലാം പാദത്തിൽ അറ്റാദായം 301.23 കോടി രൂപയാണ്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP