Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംസ്ഥാന മജ്ലിസ് ഫെസ്റ്റ്; കോഴിക്കോട് ജേതാക്കൾ

സംസ്ഥാന മജ്ലിസ് ഫെസ്റ്റ്; കോഴിക്കോട് ജേതാക്കൾ

 പാലക്കാട്: സംസ്ഥാനത്തെ മജ്ലിസ് മദ്രസാ വിദ്യാർത്ഥികൾക്കായി നടത്തിയ സംസ്ഥാന കലോത്സവത്തിൽ കോഴിക്കോട് ഓവറോൾ കിരീടം നേടി. റണ്ണർ അപ്പായിമലപ്പുറം ജില്ലയും തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനത്തെ 500 മദ്രസകളിൽനിന്നായി 1600 വിദ്യാർത്ഥികളാണ് പാലക്കാട് മദ്റസത്തുന്നൂറിൽ വെച്ച്നടന്ന സംസ്ഥാന മത്സരത്തിൽ മാറ്റുരച്ചത്. 10 വേദികളിലായി 62ഇനങ്ങളിലായിരുന്നു മത്സരങ്ങൾ. വിദ്യാർത്ഥികളുടെ വൈജ്ഞാനികകലാ-സാഹിത്യരംഗങ്ങളിലെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായാണ്മത്സരങ്ങൾ സംഘടിപ്പിച്ചത്.

കിഡ്സ് വിഭാഗത്തിൽ ഒന്നാം സ്ഥാനംമലപ്പുറം മേഖലയും, രണ്ടാം സ്ഥാനം എറണാകുളം മേഖലയും,മൂന്നാം സ്ഥാനം കണ്ണൂർമേഖലയും കരസ്ഥമാക്കി.സബ്ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം മലപ്പുറം മേഖലയും, രണ്ടാംസ്ഥാനം കോഴിക്കോട് മേഖലയും, മൂന്നാം സ്ഥാനം കണ്ണൂരും,എറണാകുളവും നേടി.ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം കോഴിക്കോട് മേഖലക്കും, രണ്ടാംസ്ഥാനം തൃശൂർ മേഖലക്കും , മൂന്നാം സ്ഥാനം മലപ്പുറം മേഖലക്കുമാണ്ലഭിച്ചത്.സീനിയർവിഭാഗത്തിൽ കോഴിക്കോട്, തൃശൂർ, എറണാകുളം മേഖലകൾ യഥാക്രമംഒന്നും, രണ്ടും,മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.കിഡ്സ് വിഭാഗത്തിൽ ഇസ്ലാമിക് സെക്കന്ററി മദ്‌റസ തായിക്കാട്ടുകരഎറണാകുളം ഒന്നാം സ്ഥാനവും, ഐ.ബി. എസ്.ക്യു. എസ് ചാലക്കൽഎറണാകുളം രണ്ടാം സ്ഥാനവും, ഇസ്ലാമിക് സെക്കന്ററി മദ്രസ കൊടുവള്ളികോഴിക്കോട് മൂന്നാം സ്ഥാനവും നേടി.

സബ് ജൂനിയർ വിഭാഗത്തിൽ അൽ മദ്രസതുൽ ഇസ്ലാമിയ്യ ഞാറയിൽ കോണംതിരുവനന്തപുരം ഒന്നാം സ്ഥാനം നേടി, രണ്ടാം സ്ഥാനം അൽ മദ്രസതുൽഇസ്ലാമിയ്യ തലശ്ശേരി കണ്ണൂർ, ഹിറ ഇസ്ലാമിക് സ്റ്റഡി സെന്റർതൃക്കരിപ്പൂർ കാസർഗോഡ് എന്നിവർ പങ്കിട്ടു. സലാമത്തുൽ
ഇസ്ലാം മദ്രസ മുരുക്കുപുഴ തിരുവനന്തപുരം മൂന്നാം സ്ഥാന നേടി.

ജൂനിയർ വിഭാഗത്തിൽ മദ്രസതുൽ ഇസ്ലാമിയ്യ ഞാറയിൽകോണം തിരുവനന്തപുരം ഒന്നാം സ്ഥാനവും, അൽ മദ്രസ അസ്സാനവിയ്യശാന്തപുരം മലപ്പുറം രണ്ടാം സ്ഥാനവും, അൽ മദ്രസതുൽ ഇസ്ലാമിയ്യതലശ്ശേരി കണ്ണൂർ മൂന്നാം സ്ഥാനവും നേടി.

സീനിയർ വിഭാഗത്തിൽ അൽ മദ്രസതുൽ ഇസ്ലാമിയ്യ ഞാറയിൽ കോണംതിരുവനന്തപുരം ഒന്നാം സ്ഥാനവും, അൽ മദ്രസതുൽ ഇസ്ലാമിയ്യവാടാനുപ്പള്ളി തൃശൂർ രണ്ടാം സ്ഥാനവും , ഹിദായത്തുൽ മുസ്ലിമീൻസെക്കന്ററി മദ്രസ വടക്കാങ്ങര മലപ്പുറം മൂന്നാം സ്ഥാനവും നേടി.

സമാപന സമ്മേളനം പാലക്കാട് ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്്വ.ശാന്താകുമാരി ഉദ്ഘാടനം ചെയ്തു. നാടകകൃത്ത് കെ.പി.എസ്. പയ്യനടം വിജയികൾക്കുള്ള സമ്മാനദാനംനിർവ്വഹിച്ചു. മജ്ലിസ് മദ്രസ എഡുക്കേഷൻ ബോർഡ് ഡയറക്ടർ സുശീർഹസൻ അധ്യക്ഷത വഹിച്ചു. ജസ്റ്റിസ് ചേറ്റൂർ ശങ്കരൻ നായർ, പാലക്കാട്‌സൗഹൃദ വേദി കൺവീനർ എഞ്ചി. ഫാറൂഖ്, നൗഷാദ് മുഹിയുദ്ദീൻ, അലവി ഹാജി, എ.കെ. നൗഫൽ, നൗഷാദ് മേപ്പാടി, അബൂ ഫൈസൽ, ബഷീർ ഹസ്സൻ നദ്വി, അൻവർ സാദിഖ്, എം. സുലൈമാൻ, മുസ്തഫ കോങ്ങാട്, എന്നിവർ സംസാരിച്ചു.
ജനറൽ കൺവീനർ ശാകിർ മൂസ സ്വാഗതവും പ്രോഗ്രാം കമ്മിറ്റികൺവീനർ ബഷീർ പുതുക്കോട് നന്ദിയും പറഞ്ഞു..

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP